പ്രമുഖ റഷ്യന്‍ മനോരോഗവിദഗ്ധയും സെക്സോളജിസ്റ്റുമായ അന്ന ഹോട്ടലില്‍ മരിച്ച നിലയില്‍

പ്രമുഖ റഷ്യന്‍ സെക്സോളജിസ്റ്റും മനോരോഗവിദഗ്ധയുമായ അന്ന അംബാര്‍സുമ്യാനെ(26) മോസ്‌കോയിലെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ മുറിയില്‍ നഗ്‌നമായ സ്ഥിതിയില്‍ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി.
ചില മരുന്നുകളും മുറിയില്‍നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. സ്വകാര്യ പണമിടപാടുകാരില്‍നിന്ന് അന്നയ്ക്ക് ഭീഷണിയുണ്ടായിരുന്നതായി അഭിഭാഷകന്‍ സെര്‍ജി സോറിന്‍ പ്രതികരിച്ചു. ഇരുപതിലേറെ തവണ ഇവര്‍ അന്നയെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നതായും അഭിഭാഷകന്‍ പറഞ്ഞു. അന്നയെ മുറിയില്‍ കാണാനെത്തിയ ആളെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
ടെലിവിഷന്‍ ചാനലുകളില്‍ സെക്സോളജിസ്റ്റ് എന്ന നിലയിലാണ് അന്ന പേരെടുത്തത്. സമൂഹമാധ്യമങ്ങളില്‍ 3,70,000 പേരാണ് അന്നയെ ഫോളോ ചെയ്തിരുന്നത്.
അന്വേഷണം നടക്കുകയാണെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തതയുണ്ടാകൂവെന്നും മോസ്‌കോ പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha

























