മാതാപിതാക്കളെ വധിച്ച താലിബാൻ ഭീകരരെ വെടിവച്ചു വീഴ്ത്തി പതിനാലുകാരിയുടെ ധീരത

മാതാപിതാക്കളെ വധിച്ച താലിബാൻ ഭീകരരെ അഫ്ഗാൻ പെണ്‍കുട്ടി വെടിവച്ചു കൊലപ്പെടുത്തി. അഫ്ഗാനിസ്ഥാനിലെ ഘോർ പ്രവിശ്യയിലാണ് സംഭവം. തന്റെ പിതാവ് സർക്കാൻ അനുകൂലിയാണെന്നതിന്റെ പേരിൽ ഭീകരർ വീടുതേടിയെത്തിയതാണെന്ന് പെൺകുട്ടി വ്യക്തമാക്കി.
വീട് കയറി ആക്രമിക്കാനെത്തിയ ഭീകരരെ എകെ 47 തോക്ക് ഉപയോഗിച്ചാണ് പെണ്‍കുട്ടി വെടിവച്ചിട്ടത്. അതേസമയം തോക്കുമായിരിക്കുന്ന പെണ്‍കുട്ടിയുടെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യമീഡിയയിൽ തരംഗമായിരിക്കുകയാണ്. പിന്നീട് വീണ്ടും താലിബാൻ പ്രവർത്തകർ എത്തിയെങ്കിലും നാട്ടുകാരും സർക്കാർ അധികൃതരും ചേർന്ന് സംരക്ഷണമൊരുങ്ങി.14-16 വയസ് പ്രായമുള്ള കുട്ടിയുടെ ധൈര്യത്തെയാണ് സാമൂഹിക മാധ്യമങ്ങൾ ഇപ്പോൾ ചർച്ചയാകുന്നത്.
https://www.facebook.com/Malayalivartha

























