കോവിഡ് വാക്സിൻ പരീക്ഷണവുമായി ബന്ധപ്പെട്ട് ഭൗതിക സ്വത്തവകാശം കവർന്നെടുക്കാനുള്ള ശ്രമത്തിൽ ചൈനീസ് ഹാക്കർമാർ; മനുഷ്യൻ എങ്ങനെയെങ്കിലും രക്ഷപ്പെടാനുള്ള കഠിന ശ്രമം നടത്തുന്നിതിനിടെ വീണ്ടും ചൈനയുടെ കളി ; അമേരിക്ക ആ ശ്രമത്തെ തടഞ്ഞത് ഇങ്ങനെ

ലോകമകമാനം പടർന്നു പിടിച്ച് കൊണ്ടിരിക്കുന്ന ....മനുഷ്യന്റെ ജീവിതത്തെ തകിടം മറിച്ച കൊറോണ വൈറസ് .........അതിന്റെ ഭീകരത ഉയരും തോറും ചൈനയെ ഒരു തവണ എങ്കിലും മനസിൽ ശപിക്കാത്തവർ ആറുമാണ് ആരും തന്നെ ഉണ്ടാകില്ല....ഇപ്പോഴിതാ അമേരിക്കയുടെ പുതിയ ആരോപണത്തെ ചൈനയോടുള്ള ദേഷ്യത്തെ വര്ധിപ്പിക്കുന്നതാണ്.......കൊറോണ വൈറസിനെ തലയ്ക്കാനും മാനവരാശിയെ രെക്ഷിക്കാനുമുള്ള തീവ്ര ശ്രമത്തിലാണ് ലോകം മുഴുവൻ. അതിനായി വാക്‌സിൻ കണ്ടെത്താനുള്ള നെട്ടോട്ടം നടക്കുകയാണ്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ ആ ശ്രമത്തിലാണ്.....അമേരിക്കയും പരീക്ഷണങ്ങൾ നടത്തുന്നുണ്ട്......
എന്നാൽ അതിനിടയിൽ ചൈനയുടെ നെറിക്കെട് വീണ്ടും........ കോവിഡ് വാക്സിൻ പരീക്ഷണ വിവരങ്ങൾ മോഷ്ടിക്കാൻ ചൈനീസ് ഹാക്കർമാർ ശ്രമിച്ചതായി യുഎസ് ആരോപണമുയർത്തിയിരിക്കുന്നു .എന്നാൽ ആ ശ്രമത്തെ അമേരിക്ക തകർത്തു കളഞ്ഞു. പ്രതിരോധ വിവരങ്ങളും സോഫ്റ്റ്‍വെയര്‍ സോഴ്സ് കോഡുകളുമാണു ചോർത്താൻ ശ്രമിച്ചത്. സംഭവത്തിൽ രണ്ട് ചൈനീസ് ഹാക്കർമാർക്കെതിരെ കേസെടുത്തെന്നും യുഎസ് നീതിന്യായ വകുപ്പ് അറിയിക്കുകയായിരുന്നു . കോവിഡ് വാക്സിൻ പരീക്ഷണവുമായി ബന്ധപ്പെട്ട് ഭൗതിക സ്വത്തവകാശം (intellectual property) കവർന്നെടുക്കാനുള്ള ശ്രമമാണ് ചൈനീസ് ഹാക്കർമാർ നടത്തിക്കൊണ്ടിരിക്കുന്നതെന്നും ചൈനീസ് സര്‍ക്കാരിന്റെ സഹായത്തോടെയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നും യുഎസ് ആരോപിക്കുകയും ചെയ്തു . ചൈനയിലെയും ഹോങ്കോങ്ങിലെയും ജനാധിപത്യ അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന സാമൂഹ്യപ്രവർത്തകരെയും ചൈനീസ് ഹാക്കർമാർ ലക്ഷ്യം വയ്ക്കുന്നതായും യുഎസ് ആരോപിക്കുന്നു. വിവിധ രാജ്യങ്ങളിലായി കൊറോണ വൈറസ് വാക്സിൻ വികസിപ്പിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന ഗവേഷണ സംഘങ്ങളെയും സംഘടനകളെയും റഷ്യ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഹാക്കർമാർ ലക്ഷ്യമിടുന്നതായി യുകെയുടെ ദേശീയ സൈബർ സുരക്ഷാ കേന്ദ്രം നേരത്തെ തന്നെ ആരോപിച്ചിരുന്നു. എന്നാൽ അതിനെ ശെരി വയ്ക്കുന്ന സംഭവമാണ് ഇപ്പോൾ നടന്നിരട്ടിക്കുന്നത്.
ബ്രിട്ടൻ, യുഎസ്, കാനഡ എന്നി രാജ്യങ്ങളെ ലക്ഷ്യമിട്ട് ഗവേഷണ സംഘങ്ങളെ ലക്ഷ്യമിട്ട് നേരത്തെയും സൈബർ ആക്രമണം നടന്നിരുന്നു. APT29 – ‘ഡ്യൂക്ക്സ്’ അല്ലെങ്കിൽ ‘കോസി ബിയർ’ എന്നും അറിയപ്പെടുന്ന ഈ ഗ്രൂപ്പിനു പിന്നിൽ റഷ്യയാണെന്നും യുഎസ് കണ്ടെത്തിയിരുന്നു. റഷ്യയ്ക്കെതിരെ നിലപാട് കടുപ്പിക്കുമ്പോഴാണു ചൈനീസ് ഹാക്കർമാർക്കെതിരെ യുഎസിൽ കേസ് ചാർജ് ചെയ്തിരിക്കുന്നത്. കോവിഡ്-19 വാക്സിനുകളുടെ വികസനവും പരീക്ഷണങ്ങളും സംബന്ധിച്ച വിവരങ്ങളും മറ്റും മോഷ്ടിക്കാനുള്ള ഉദ്ദേശ്യത്തോടെ ചൈന രംഗത്തു വന്നതായി യുഎസ് അടുത്തിടെ ആരോപിച്ചിരുന്നു.
അതേസമയം തങ്ങൾ വികസിപ്പിക്കുന്ന കോവിഡ്–19 വാക്സിൻ രണ്ടാംഘട്ടത്തിലാണെന്ന് ചൈന അറിയിക്കുകയുണ്ടായി . വാക്സിൻ സുരക്ഷിതമാണെന്നും കുത്തിവയ്പ്പെടുത്തവർ പ്രതിരോധശേഷി കൈവരിക്കുന്നുണ്ടെന്നും രണ്ടാം ഘട്ട പരീക്ഷണത്തിൽ കണ്ടെത്തിയിരുന്നുവെന്നും ചൈന വ്യക്തമാക്കി. ചൈന മറ്റൊരു നിലപാട് സ്വീകരിച്ചത് ലോകം പ്രതിഷേധിക്കുകയാണ് . .രാജ്യത്തേക്ക് എത്തുന്ന ചൈനീസ് പൗരന്മാര്‍ക്കും വിദേശികള്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടാണ് ചൈന നടപടി എടുത്തിരുന്നു . ഈ സര്‍ട്ടിഫിക്കറ്റിന് അഞ്ച് ദിവസത്തില്‍ കൂടുതല്‍ പഴക്കം പാടില്ലെന്നും ചൈനയിലേക്ക് വിമാനം കയറുമ്പോള്‍ ഈ സര്‍ട്ടിഫിക്കറ്റ് കൈവശം വയ്ക്കണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പറയുന്നു.അതേസമയം ചൈനയുടെ ഈ നിലപാടിനെതിരെ ലോക രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു. അതിനു പിന്നാലെയാണ് ഈ പ്രവർത്തി കൂടെ വന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha


























