Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....

വീണ്ടും മലാക്കാ വിസ്മയം കുറിച്ചുകൊണ്ട് യു എസ് നേവി .... ഇന്ത്യക്കു പിന്നില്‍ അണിനിരക്കാന്‍ അമേരിക്കന്‍ നേവിയുടെ ട്വീറ്റ് ചൈനയുടെ യുഗാന്ത്യം !

23 JULY 2020 11:26 AM IST
മലയാളി വാര്‍ത്ത

മലാക്ക കടലിടുക്ക് ഇന്ന് ചൈനയ്ക്ക് ബാലികേറാമല ആയി മാറിയിരിക്കുകയാണ് .ഇന്ത്യയും ജപ്പാനും നടത്തിയ നാവിക അഭ്യാസം ചൈനയെ കുറച്ചൊന്നുമല്ല ഭയപ്പെടുത്തിയത് .അതിനു ശേഷം ചൈനയുടെ ഭയം വര്‍ധിപ്പിക്കുന്ന തരത്തില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കുള്ള രംഗപ്രവേശനത്തിന് വേണ്ടി അമേരിക്കന്‍ നാവികസേനയും ഇന്ത്യയോടൊപ്പം കൈകോര്‍ത്ത് രംഗത്ത് വന്നിരിക്കുകയാണ് .മലാക്ക
കടലിടുക്കില്‍ സമ്മര്‍ദ്ദം ഉണ്ടാക്കിയാല്‍ അത് ചൈനയെ എത്രമാത്രം പ്രതികൂലമായി ബാധിക്കുമെന്നാണ് ലോകരാജ്യങ്ങള്‍ സശ്രദ്ധം വീക്ഷിക്കുന്നത് .ഇന്ത്യക്കു പുറമെ പാശ്ചാത്യ രാജ്യങ്ങള്‍ കൂടി അണിനിരന്നാല്‍ ഉള്ള സ്ഥിതി പറയുകയും വേണ്ട .അത്രത്തോളം ഭീമമായ നഷ്ടം ചൈനയ്ക്ക് ഉണ്ടാകും എന്നത് വ്യക്തമാണ് .

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിരോധ മേഖലയില്‍ 74 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചതും അതോടൊപ്പം തന്നെ അമേരിക്കയുമായി ഉറച്ച സൗഹൃദ അന്തരീക്ഷം ഉണ്ടാക്കിയതുമെല്ലാം ഇന്ത്യയ്ക്ക് മുതല്‍ക്കൂട്ടാകുകയാണ് . ഇന്ത്യയും അമേരിക്കയും തമ്മിലെ പൂര്‍വ കാല അവസ്ഥ ഇങ്ങനെയൊന്നുമായിരുന്നില്ല എന്നതാണ് ചരിത്രപരമായ വസ്തുത .ജപ്പാനെ മുച്ചൂടം മുടിക്കാന്‍ ശ്രമിച്ച ആ അമേരിക്ക ഇന്ത്യയോടൊപ്പവും ജപ്പാനോടൊപ്പവും കൈകോര്‍ത്തു ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ അപകടകാരിയായ ചൈനയെ നിലംപരിശാക്കാനുള്ള തീവ്രശ്രമത്തിലാണ് .

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കഴിഞ്ഞ ദിവസം നടന്ന ഇന്തോ - അമേരിക്കന്‍ നാവികാഭ്യാസം ചൈനയുടെ കണ്ണുതുറപ്പിക്കാനാണെന്നാണ് വിദേശകാര്യ വിദഗ്ദ്ധരടക്കം വിലയിരുത്തിക്കഴിഞ്ഞു . സുഹൃദ് രാജ്യമായ പാകിസ്ഥാന് വേണ്ടി ഇന്ത്യയെ ഭീഷണിപ്പെടുത്താന്‍ യുഎസ് പ്രസിഡന്റ് റിച്ചാര്‍ഡ് നിക്സണ്‍ അയച്ച കപ്പല്‍ വ്യൂഹത്തിന് മുന്നില്‍ പണ്ട് ഇന്ത്യ പ്രതിരോധം തീര്‍ത്തത് റഷ്യയുടെ സഹായത്തോടെ ആയിരുന്നു എന്നത് ചരിത്രം. ഇതെല്ലാവര്‍ക്കും അറിയുന്ന സംഭവവവുമാണ്.

എന്നാല്‍ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പായി വീണ്ടും അമേരിക്കയുടെ ഏറ്റവും വലിയ വിമാനവാഹിനി കപ്പല്‍ മലാക്കയുടെ ഇടനാഴിയിലൂടെ ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കെത്തിയത് സൗഹൃദ രാജ്യമായ ഇന്ത്യയുടെ നേവിയുമായി കൂട്ടുകൂടുന്നതിനാണ്. ഇരു രാജ്യങ്ങളിലേയും നേവി ഉദ്യോഗസ്ഥര്‍ അവരുടെ അഭ്യാസങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ മാറിയ ഇന്ത്യ അമേരിക്കന്‍ കൂട്ടുകെട്ടാണ് അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചയാവുന്നത്
ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഇടയില്‍ പിണക്കത്തിന്റെയും ഇണക്കത്തിന്റെ കരുക്കള്‍ പിടിപ്പിക്കുന്നതിന്‍ റഷ്യ, ചൈനയെന്ന സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് രാജ്യങ്ങള്‍ക്കുള്ള പങ്ക് വിശദമായി മനസ്സിലാക്കേണ്ടവ തന്നെയാണ് . ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി അടിത്തറയിട്ട ചേരി ചേരാനയത്തില്‍ ശീതയുദ്ധക്കാലത്തെ എതിരാളികളോട് തുല്യ അകലമാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും സോവിയറ്റ് യൂണിയനുമായുള്ള അകലം കുറച്ച് കുറവായിരുന്നു എന്ന സത്യം അമേരിക്കയും അന്ന് മനസിലാക്കിയിരുന്നു. നെഹ്റുവിന്റെ മകള്‍ ഇന്ദിര ഇന്ത്യ ഭരിച്ചപ്പോഴാവട്ടെ ചേരി ചേരാ നയം കാറ്റില്‍ പറത്തുന്ന അവസ്ഥയായിരുന്നു. അത്ര കണ്ട് ഇന്ത്യ സോവിയറ്റ് യൂണിയനുമായി അടുത്തു. ഇതാണ് 1971 ഇന്ത്യയെ ലക്ഷ്യം വയ്ക്കാന്‍ അമേരിക്കയെ പ്രേരിപ്പിച്ചത്.

എന്നാല്‍ കാലം പോകുന്തോറും ലോകത്തിന്റെ ശക്തി സമവാക്യങ്ങളിലുണ്ടായ വലിയ വ്യതിയാനം ഇന്ന് അമേരിക്ക ചൈന പോരിന്റെ വക്കിലെത്തിയിരിക്കുന്നു. പാകിസ്ഥാനെക്കാളും വലിയ ശത്രു ചൈനയെന്ന തിരിച്ചറിവ് ഇന്ത്യയ്ക്കും ഉണ്ടായത് അമേരിക്കയെ ഇന്ത്യയോട് അടുപ്പിക്കുന്ന ഘടകമാവുകയായിരുന്നു.ശത്രുവിന്റെ ശത്രു മിത്രം എന്നത് മാത്രമല്ല ഇന്ത്യയെ അമേരിക്കയുടെ ഉറ്റ മിത്രം ആക്കുന്നത്. അത് മാറിയ ഭരണ നേതൃത്വത്തിന്റെ മികവ് കൂടിയാണ്. 1991 ലെ സാമ്പത്തിക വ്യതിയാനം മുതല്‍ അമേരിക്കയെ സൗഹൃദത്തിലാക്കുവാനുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ വിജയിക്കുന്നത് വാജ്പേയിയുടെ ഭരണകാലം മുതല്‍ക്കാണ് എന്ന് പറയേണ്ടിവരും . എന്നാല്‍ രണ്ടാം അണുശക്തി പരീക്ഷണം ഈ ശ്രമങ്ങള്‍ക്ക് വിഘാതമായെങ്കിലും കുറച്ച് നാളുകള്‍ക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ ഊഷ്മള ബന്ധം ഉടലെടുക്കുകയായിരുന്നു. യുപിഎ സര്‍ക്കാരുകളുടെ കാലത്തും ഇരു രാജ്യങ്ങളുടെയും ബന്ധം ഊഷ്മളമാവുകയായിരുന്നു. എന്നാല്‍ മോദി സര്‍ക്കാരിന്റെ കാലത്താണ് സാമ്പത്തിക ബന്ധങ്ങള്‍ക്കപ്പുറം ഇരു രാജ്യങ്ങളെയും ഒന്നിപ്പിക്കുന്നതില്‍ ചൈന ഘടകം നിര്‍ണായകമാവുന്നത്. ചൈനയെ പ്രതിരോധിക്കുന്നതിനായി ഇന്ത്യയ്ക്ക് ആയുധങ്ങള്‍ വില്‍ക്കുന്നതിനടക്കം അമേരിക്ക ഒരുക്കമാവുന്നതും ഇരു രാജ്യങ്ങളുടേയും ബന്ധത്തിലുള്ള പുരോഗതി മൂലമാണ് എന്നാണ് നയതന്ത്രപരമായ വിലയിരുത്തല്‍ .


''സുഹൃത്തുക്കള്‍ ഉണ്ടായിരിക്കണം. അത് നല്ലതാണ്' എന്നാണ് കഴിഞ്ഞ ദിവസത്തെ സംയുക്ത നാവിക അഭ്യാസത്തിന് ശേഷം യു.എസ് നേവി ട്വിറ്ററില്‍ പ്രതികരിച്ചത് ലോകമാകെ ശ്രദ്ധ ചെലുത്തിയ ഒന്നാണ് . ഇന്ത്യന്‍ സമുദ്രത്തിലെ ഇന്ത്യോ - യു. എസ് നാവിക സേനകളുടെ സംയുക്താഭ്യാസം ചൈനയ്ക്ക് നല്‍കിയിരിക്കുന്ന സന്ദേശം ചെറുതല്ല. സംഘര്‍ഷം മൂര്‍ച്ഛിച്ചാല്‍ ഇന്ത്യയോടൊപ്പം അമേരിക്കയും ഉണ്ടാകും എന്നതിന്റെ വ്യക്തമായ തെളിവാണിത്. അടുത്ത നവംബറില്‍ നടക്കുന്ന മലബാര്‍ എക്സര്‍സൈസില്‍ അമേരിക്കയ്ക്കും ജപ്പാനും പുറമെ ആസ്ട്രേലിയ കൂടി പങ്കെടുത്താല്‍ യുദ്ധം ഉണ്ടായാല്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഇന്ത്യക്ക് പിന്നില്‍ ശക്തമായി അണിനിറാക്കും എന്ന സന്ദേശം ഉടലെടുത്തു കഴിഞ്ഞിരിക്കുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുംബൈയിലെ ചൂടിന് ആശ്വാസമേകി അപ്രതീക്ഷിത മഴ ...  (1 hour ago)

യുവതി തൂങ്ങി മരിച്ച നിലയിൽ...  (1 hour ago)

തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ്.....  (1 hour ago)

എസ്ഐടി അന്വേഷണത്തിലെ നിര്‍ണായക കണ്ടെത്തൽ...  (2 hours ago)

ബീഗം ഖാലിദ സിയുടെ താരിഖ് റഹ്മാൻ മകൻ നയിക്കുന്ന ബംഗ്ലാദേശ് നാഷണൽ പാർട്ടിക്ക് പിന്തുണയറിയിച്ച്  (2 hours ago)

അവസാന ബജറ്റ് ഈ മാസം 29 ന് അവതരിപ്പിച്ചേക്കും...  (2 hours ago)

ജനുവരി 1 മുതൽ വില വർധന പ്രാബല്യത്തിൽ  (3 hours ago)

പുതുവർഷത്തിൽ പറന്നുയരാനൊരുങ്ങി ശംഖ് എയർലൈൻസ്  (3 hours ago)

ഗവ. ആശുപത്രിയിൽ ഡയാലിസിസ് ചെയ്ത രണ്ടുപേർ  (3 hours ago)

കെട്ടിടം പൂർണമായും കത്തിനശിച്ചു...  (4 hours ago)

പുലർച്ചെ മുതൽ തീർഥാടകരുടെ വലിയ ഒഴുക്ക്...  (4 hours ago)

കെഎസ്ആര്‍ടിസിയും കുപ്പിവെള്ള വില്‍പ്പനയിലേക്ക്...  (4 hours ago)

സ്വർണവിലയിൽ വർദ്ധനവ്  (4 hours ago)

വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാം...  (5 hours ago)

വായുനിലവാരം മാറ്റമില്ലാതെ തുടരുന്നു...  (5 hours ago)

Malayali Vartha Recommends