അത്യന്തം അപകടകാരിയായ ആന്ത്രാക്സ് ജൈവായുധം ഉൾപ്പെടെയുള്ളവയിൽ ഗവേഷണ പദ്ധതികൾ നടത്തും ? പാക്കിസ്ഥാനും ചൈനയും മൂന്നുവർഷത്തെ രഹസ്യ കരാറിൽ ഒപ്പുവച്ചു; ഈ ‘സഹകരണം’ ഇന്ത്യക്ക് വെല്ലുവിളി

ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ട് എന്ന് പറയുന്നത് പോലെയാണ് പാക്കിസ്ഥാന്റെയും ചൈനയുടെയും പുതിയ നീക്കങ്ങൾ ചൂണ്ടിക്കാണിക്കുന്നത്....ഇന്ത്യയ്ക്ക് എതിരെ മാത്രമല്ല പാശ്ചാത്യ എതിരാളികൾക്കുമെതിരെ പ്രതിരോധനടപടികൾ ശക്തമാക്കുന്നതിന്റെ മുന്നോടിയായി പാക്കിസ്ഥാനും ചൈനയും മൂന്നുവർഷത്തെ രഹസ്യ കരാറിൽ ഒപ്പുവച്ചു . ജൈവായുധം ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കുന്നതും ഈ പദ്ധതിയുടെ ഭാഗമാണെന്ന് . അത്യന്തം അപകടകാരിയായ ആന്ത്രാക്സ് ജൈവായുധം ഉൾപ്പെടെയുള്ളവയിൽ ഗവേഷണ പദ്ധതികളും ഇതിനോട് അനുബന്ധിച്ച് നടത്തുമെന്നും വിവരം. ഏഷ്യയിലെ ഏറ്റവും വലിയ വൈറസ് ബാങ്ക് എന്നാണ് ചൈന സ്വയം വിശേഷിപ്പിക്കുന്നത്. വുഹാനിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നാണ് വൈറസ് പുറത്തുവന്നതെന്ന ആരോപണം യുഎസ് ഉയർത്തിയിരുന്നു. ഇതേ ലാബിൽത്തന്നെ പാക്ക് കരാറിന്റെ ഭാഗമായുള്ള ജൈവായുധ ഗവേഷണവും നടക്കുമെന്നാണ് ക്ലാസോണിന്റെ റിപ്പോർട്ടുകൾ പറയുന്നത് .
പാക്കിസ്ഥാന്റെ പ്രതിരോധ, ശാസ്ത്ര, സാങ്കേതികവിദ്യാ വിഭാഗവും (ഡിഇഎസ്ടിഒ) വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമാണ് കരാറിൽ ഒപ്പുവച്ചിരിക്കുന്നത്. പുറമേനിന്നുനോക്കുമ്പോൾ സാംക്രമിക രോഗങ്ങളെക്കുറിച്ചുള്ള ഗവേഷണമാണ് ഈ ‘സഹകരണം’ കൊണ്ട് ഉദ്ദേശിക്കുന്നത് എന്നാൽ ഈ നീക്കത്തിനു പിന്നിൽ കൃത്യമായ അജൻഡയുണ്ടെന്നാണ് നിഗമനം. ഈ പദ്ധതിയുടെ മുഴുവൻ ചെലവും ചൈനയാണ് വഹിക്കുന്നത്. ചൈനയ്ക്കു പുറത്ത് പാക്കിസ്ഥാനില്‍ ഇത്തരം ജൈവയുദ്ധമുറകൾ പരീക്ഷിച്ചുനോക്കാനും ഈ ഇടപാടിലൂടെ ചൈനയ്ക്ക് സാധിക്കും . എന്നാൽ ഇടപാടിന്റെ രഹസ്യാത്മകതയാണ് സംശയങ്ങൾക്ക് വഴി വച്ചിരിക്കുന്നത് . പാക്കിസ്ഥാനിൽ വിനാശകരമായ പത്തോജനുകളെക്കുറിച്ചു പഠിക്കുന്ന ഒരു രഹസ്യ കേന്ദ്രമുണ്ട്. നിരവധി ഗവേഷണങ്ങളാണ് അവിടെ നടക്കുന്നത്. ആന്ത്രാക്സ് പോലുള്ളവ ഇവിടെ പരീക്ഷണവിധേയമാക്കുന്നുണ്ടെന്നാണ് വിവരം.
’
ആന്ത്രാക്സിനു (ബാസില്ലസ് ആന്ത്രാസിസ്) സമാനമായ ബാസില്ലസ് തുറിൻജിയെൻസിസ് (ബിടി) എന്നതിനെ കൃത്യമായി വേർതിരിച്ചെടുക്കാനായെന്നും ഇതിന്റെ സോയിൽ സാംപിൾ ടെസ്റ്റുകൾ വിജയകരമായി പൂർത്തിയാക്കിയെന്നുമാണ് റിപ്പോർട്ട് . ‘ബിടിയും ജൈവായുധമായി കണക്കാക്കിയിരിക്കുന്ന ആന്ത്രാക്സും തമ്മിൽ അഭേദ്യമായ സാമ്യമുണ്ട്. ബാക്ടീരിയകളെ കൈകാര്യം ചെയ്യാനുള്ള പാക്കിസ്ഥാന്റെ അറിവുവച്ച് ഇവയെ ജൈവായുധമാക്കി മാറ്റാനുള്ള സാധ്യത വളരെ കൂടുതലാണ്’ – വിഷയം അടുത്തറിയാവുന്ന ചിലരെ ഉദ്ധരിച്ച് ക്ലാസോൺ പറയുന്നു.
ബിടിയുടെ റിയേജന്റ്സിനെ പാക്കിസ്ഥാനു നൽകിയത് വുഹാനിലെ വൈറോളജി ലാബാണ്. മാത്രമല്ല, പത്തോജനുകളെ എങ്ങനെയൊക്കെ ‘ദുരുപയോഗിക്കാമെന്നും’ ബയോഇൻഫർമാറ്റിക്സും സംബന്ധിച്ച പരിശീലനം പാക്കിസ്ഥാനി ശാസ്ത്രജ്ഞർക്ക് വുഹാൻ ലാബ് നൽകുന്നുണ്ട്. ഇത് സ്വന്തമായി വൈറസ് ഡേറ്റാബേസ് വികസിപ്പിക്കാൻ പാക്കിസ്ഥാനെ സഹായിക്കാനാണെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ ഈ നീക്കം ഇന്ത്യയ്ക്കും വെല്ലുവിളിയാണ് . നിലവിലെ സാഹചര്യത്തിൽ പാക്കിസ്ഥാനും ചൈനയും തമ്മിലുള്ള സഹകരണത്തെ സംശയദൃഷ്ടിയോടെ തന്നെവേണം ഇന്ത്യയും കാണേണ്ടതെന്നാണ് വിലയിരുത്തപ്പെടുന്നത്. പാക്കിസ്ഥാനെ ചെല്ലും ചെലവും കൊടുത്ത് ഇന്ത്യയ്ക്കെതിരെ ഉപയോഗിക്കുക എന്ന ഗൂഢ ലക്ഷ്യമാണ് ഉള്ളത്. . അതിനാൽത്തന്നെ ഇപ്പോഴത്തെ നീക്കം ഇന്ത്യയ്ക്കു വെല്ലുവിളിയാണ്.
കൂടാതെ ജൈവായുധങ്ങൾ ഉൾപ്പെടെയുള്ളവ പാക്കിസ്ഥാനിൽ – പരീക്ഷിക്കാനുള്ള അനുമതിയും ഈ കരാറിലൂടെ ചൈന നേടി . അങ്ങനെ വരുമ്പോൾ സ്വന്തം ജനതയെ പരീക്ഷണ പ്രത്യാഘാതങ്ങളിൽനിന്നു രക്ഷപ്പെടുത്താനും സാധിക്കും എന്നത് മറ്റൊരു വെല്ലുവിളി. ഇങ്ങനെ പാക്കിസ്ഥാനെ തങ്ങളുടെ വിനാശകരമായ ബയോ കെമിക്കൽ ഗവേഷണ പരീക്ഷണ കേന്ദ്രമാക്കുകയും അതുവഴി സ്വന്തം ഭൂപ്രദേശത്തെ പ്രത്യാഘാതങ്ങളിൽനിന്ന് ഒഴിവാക്കിനിർത്തുകയുമാണ് ചൈനയുടെ ലക്ഷ്യമെന്നും റിപ്പോർട്ട്. .
എബോള വൈറസിനു സമാനമായ ക്രിമിയൻ – കോംഗോ ഹെമറേജിക് ഫീവർ വൈറസിനുമേൽ (സിസിഎച്ച്എഫ്‌വി) ഇരുരാജ്യങ്ങളുടെയും ഗവേഷണങ്ങൾ നേരത്തേതന്നെ ആരംഭിച്ചിരുന്നു. ഈ കാര്യം റിപ്പോർട്ടിൽ പറയുന്നു. ബയോ–സേഫ്റ്റി ലെവൽ – 4 രോഗങ്ങൾ കൈകാര്യം ചെയ്യാൻ ലൈസൻസ് പോലുമില്ലാത്ത ലബോറട്ടറികളിലാണ് സിസിഎച്ച്എഫ്‌വി ഉൾപ്പെടെയുള്ളവയിൽ പരീക്ഷണങ്ങൾ നടത്തുന്നതെന്ന അത്യന്തം ഗൗരവകരമായ ആരോപണങ്ങളും ഉയർന്നുവരികയാണ് .ഏതായാലൂംചൈനയുടെ ഈ പുറപ്പാട് ശക്തമാകുകയാണ്.കൂട്ടിനു പാകിസ്താനും ഉള്ളപ്പോൾ ഇന്ത്യക്കു മുന്നിൽമറ്റോരു വെല്ലുവിളി ഉയരുന്നു.
https://www.facebook.com/Malayalivartha



























