Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

ഇനി ചെെന വിറയ്ക്കും! മലബാർ എക്‌സർസൈസിൽ നാല് ശക്തികൾ ഒന്നിച്ച്; മലബാര്‍ നാവിക അഭ്യാസത്തിന് ആസ്‌ട്രേലിയ കൂടി എത്തുന്നതോടെ ചെെന പ്രതിരോധത്തിൽ

25 JULY 2020 03:41 PM IST
മലയാളി വാര്‍ത്ത

More Stories...

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

ഇനി ചെെനയുടെ മുട്ടുവിറയ്ക്കും. ആസ്ട്രേലിയയും ഇന്ത്യക്കൊപ്പം ചേരുന്നതോടെ ചെെന നേരിടുന്നത് വൻ വെല്ലുവിളി. മലബാർ എക്‌സർസൈസ് ചെെനക്ക്‌ മുന്നിൽ ഉയർത്തുന്നത് വൻ വെല്ലുവിളി തന്നെയാണ്. മലബാര്‍ നാവിക അഭ്യാസത്തിന് ആസ്‌ട്രേലിയ കൂടി എത്തുന്നതോടെ ചെെന പ്രതിരോധത്തിലാകുകയാണ് . മലബാര്‍ നേവല്‍ അഭ്യാസത്തിന് ഇന്ത്യയോടൊപ്പം ചെെനയുടെ ശത്രു ആസ്ട്രേലിയയും ചേർന്നേക്കുമെന്ന ന്നാണ് സൂചന.

നേരത്തെ ജപ്പാനും അമേരിക്കയും മാത്രമായിരുന്നു ഇന്ത്യക്കൊപ്പം നാവിക അഭ്യാസത്തിൽ പങ്കെടുത്തിരുന്നത്. ആസ്‌ട്രേലിയ കൂടി എത്തുന്നതോടെ നാലു രാജ്യങ്ങളും ഉള്‍പ്പെടുന്ന ഖ്വാദ് ഗ്രൂപ്പിലെ (ചതുര്‍രാഷ്ട്രസഖ്യം)നാവിക സേനകള്‍ ഒന്നിച്ചു നടത്തുന്ന പരിപാടിയാകും ഇത്. ഈ വര്‍ഷം അവസാനത്തോടെ ബംഗാള്‍ ഉള്‍ക്കടലിലാണ് നാലു രാജ്യങ്ങളുടെയും നാവിക സേനകള്‍ അണിനിരക്കുക.

ആസ്ട്രേലിയ കൂടി എത്തുന്നതോടെ വളരെയധികം പ്രയോജനം ചെയ്യുമെന്ന് യു എസ് ഉന്നത നയതന്ത്രജ്ഞൻ വ്യക്തമാക്കി. ചെെനയെ കുറിച്ചുള്ള വിദേശബന്ധത്തെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ഡപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി സ്റ്റീവൻ ബീഗൻ ഇക്കാര്യം വ്യക്തമാക്കിയത്. മലബാർ എക്‌സർസൈസിൽ ആസ്ട്രേലിയയ്ക്ക് താൽപര്യമുണ്ടെന്ന് നേരത്തെ അറിയിച്ചിരുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ ഇതുസംബന്ധിച്ച് ഔദ്യോഗിക തീരുമാനമുണ്ടാകുമെന്നാണ് വിവരം. കിഴക്കൻ ലഡാക്കിൽ ചെെനയുമായുള്ള പോരാട്ടത്തിനിടയിലാണ് മലബാർ എക്സർസെെസിൽ ആസ്ട്രേലിയെ കൂടി ഉൾപ്പെടുത്താനുള്ള തീരുമാനം. നാല് രാജ്യങ്ങളും ഒരുമിച്ച് സെെനികാഭ്യാസത്തിൽ പങ്കെടുക്കുന്നത് വളരെയധികം ഗുണം ചെയ്യും. ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനു സാധിക്കുമെന്നും ബീഗൻ പറഞ്ഞു. ഇന്തോ-പസഫിക്കുമായി ബന്ധപ്പെട്ട് യു എസ് സഹകരണം ആരംഭിച്ചതായും ബീഗൻ വ്യക്തമാക്കി. പ്രാദേശികമായും ആഗോളതലത്തിലും യു എസ് ഇന്തോ പസഫിക്കൻ രാജ്യങ്ങളുമായി വളരെയധികം സഹകരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.ഞങ്ങളുടെ നയം നാല് തൂണുകളിൽ വിജയകരമായി നിലകൊള്ളുന്നു. ആദ്യത്തേത് ഐക്യമാണ്. രണ്ടാമത്തേത് ലോകമെമ്പാടുമുള്ള സഖ്യകക്ഷികളുമായുള്ള അടുത്ത ബന്ധം. മൂന്നാമത് ഫലപ്രദമായ സെെനിക പ്രതിരോധമാണ്. നാലമത്തേത് ചെെനയ്ക്ക് ശക്തമായ സാമ്പത്തിക ബദൽ എന്നതാണെന്നും അദ്ദേഹം പറഞ്ഞു.തെക്കൻ ചെെന കടലിന്റെ മിക്ക പ്രദേശങ്ങളും ചെെന അവകാശപ്പെടുന്നു. ബ്രൂണെ, മലേഷ്യ, ഫിലിപ്പീൻസ്,വിയറ്റ്നാം ഈ പ്രദേശങ്ങളും അവകാശമുന്നയിക്കുന്നു. ദ്വീപുകളിൽ ചെെന സെെനിക താവളങ്ങൾ നിർമിക്കുന്നു. ഇവിടങ്ങളിലെ മത്സ്യബന്ധനത്തിനും ധാതുപര്യവേഷണത്തിനു ചെെന തടസം നിന്നു-ബീഗൻ വ്യക്തമാക്കി.1992 മുതലാണ് യു എസ്, ഇന്ത്യ നാവികസേനകള്‍ സംയുക്തമായി മലബാര്‍ നാവിക അഭ്യാസം ആരംഭിച്ചത്. 2015-ല്‍ നാവിക അഭ്യാസത്തില്‍ ജപ്പാനെ ഉള്‍പ്പെടുത്തി. ഖ്വാദ് സഖ്യം രൂപീകരിച്ചതില്‍ തന്നെ ചൈനയ്ക്ക് അതൃപ്തിയുണ്ടായിരുന്നു. ഇന്തോ-പസഫിക്കിൽ സാമാധാനവും സുസ്ഥിരതയും ഉറപ്പുവരുത്താനും മേഖലയിൽ സെെനിക സ്വാധീനം വ്യാപിപ്പിക്കുന്ന ചെെനയുടെ ശ്രമങ്ങൾ പരിശോധിക്കാനുമാണ് ഖ്വാദ് സ്ഥാപിതമായത്.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കഴിഞ്ഞ ദിവസം നടന്ന ഇന്തോ - അമേരിക്കന്‍ നാവികാഭ്യാസം ചൈനക്കുള്ള മറുപടിയാണെന്നാണ് വിദേശകാര്യ വിദഗ്ദ്ധരടക്കം വിലയിരുത്തുന്നത്. എന്നാല്‍ കുറച്ച് ദശാബ്ദങ്ങള്‍ക്കു മുന്‍പും അമേരിക്കയുടെ ഏറെ പേരു കേട്ട ഏഴാം കപ്പല്‍വ്യൂഹം ബംഗാള്‍ ഉള്‍ക്കടലിലേക്ക് ലക്ഷ്യമിട്ട് വന്നിരുന്നു. ബംഗ്‌ളാദേശിന്റെ പിറവിക്ക് കാരണമായ ഇന്ത്യ പാക് യുദ്ധത്തിന്റെ സമയത്തായിരുന്നു അത്.
സുഹൃദ് രാജ്യമായ പാകിസ്ഥാന് വേണ്ടി ഇന്ത്യയെ ഭീഷണിപ്പെടുത്താന്‍ യുഎസ് പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സണ്‍ അയച്ച കപ്പല്‍ വ്യൂഹത്തിന് മുന്നില്‍ പക്ഷെ ഉരുക്കു വനിതയായ ഇന്ദിരാ ഗാന്ധിപതറിയില്ല.

എന്നാല്‍ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പായി വീണ്ടും അമേരിക്കയുടെ ഏറ്റവും വലിയ വിമാനവാഹിനി കപ്പല്‍ മലാക്കയുടെ ഇടനാഴിയിലൂടെ ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കെത്തിയത് സൗഹൃദ രാജ്യമായ ഇന്ത്യയുടെ നേവിയുമായി കൈകോർക്കാനായിരുന്നു. ഇരു രാജ്യങ്ങളിലേയും നേവി ഉദ്യോഗസ്ഥര്‍ അവരുടെ അഭ്യാസങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ മാറിയ ഇന്ത്യ- അമേരിക്ക ബന്ധമാണ് ചര്‍ച്ചയാവുന്നത്. കാലം പോകുന്തോറും ലോകത്തിന്റെ ശക്തി സമവാക്യങ്ങളിലുണ്ടായ വ്യതിയാനം ഇന്ന് അമേരിക്ക ചൈന പോരിന്റെ വക്കിലെത്തിയിരിക്കുന്നു. പാകിസ്ഥാനെക്കാളും വലിയ ശത്രു ചൈനയെന്ന തിരിച്ചറിവ് ഇന്ത്യയ്ക്കും ഉണ്ടായത് അമേരിക്കയെ ഇന്ത്യയോട് അടുപ്പിക്കുന്ന ഘടകമാവുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (3 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (3 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (3 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (4 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (4 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (5 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (6 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (6 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (6 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (6 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (6 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (7 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (7 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (8 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (8 hours ago)

Malayali Vartha Recommends