സൗത്ത് ഫ്ലോറിഡയില്‍ നഴ്സിനെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് ഫിലിപ്പ് മാത്യു പോലീസ് പിടിയില്‍... മെറിന് ജോയി കൊല ചെയ്യപ്പെട്ടത് ജോലി ചെയ്ത് മടങ്ങവേ, ഫിലിപ്പ് മാത്യു മെറിനെ 17 തവണ കത്തി കൊണ്ട് കുത്തി വീഴ്ത്തിയശേഷം യുവതിയുടെ ശരീരത്തിലൂടെ വാഹനം ഓടിച്ചു കയറ്റി, ദമ്പതികള്‍ കുറച്ചുകാലമായി അകന്നു കഴിയുകയായിരുന്നുവെന്ന് പോലീസ്
യു എസിലെ മിയാമിയില്‍ മലയാളി നഴ്സ് കുത്തേറ്റു മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍. കോട്ടയം സ്വദേശി മെറിന് ജോയി (28) ആണ് ഭര്‍ത്താവിന്റെ കുത്തേറ്റ് മരിച്ചത്. ബ്രോവാഡ് ഹെല്‍ത്ത് കോറല്‍ സ്പ്രിംഗ്സ് ആശുപത്രിയിലെ നഴ്സായിരുന്നു മെറിന്.
നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഇന്നലെ രാവിലെ വീട്ടിലേക്ക് മടങ്ങാന്‍ പാര്‍ക്കിംഗ് ഗ്രൗണ്ടിലേക്കു വരുമ്പോഴാണ് കുത്തേറ്റത്. അക്രമി കത്തികൊണ്ട് 17 തവണ കുത്തി. അതിനുശേഷം നിലത്തുവീണ് കിടന്ന യുവതിയുടെ ശരീരത്തിലൂടെ വാഹനം ഓടിച്ചു കയറ്റിയതായും പറയുന്നു.
അക്രമം കണ്ട് ഓടിയെത്തിയവര്‍ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവരുടെ ജീവന് രക്ഷിക്കാനായില്ല. സംഭവത്തിന് ശേഷം ഇയാള്‍ സ്വയം കുത്തിമുറിവേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്ത ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ കുറേക്കാലമായി മിയാമിയില്‍ സ്ഥിരതാമസമാണ് മെറിന്. കോറല്‍ സ്പ്രിങ്സില്‍ ബ്രോവാര്‍ഡ് ഹെല്‍ത്ത് ഹോസ്പിറ്റലില്‍ നഴ്സാണ് യുവതി.കുറച്ചുകാലമായി ദമ്പതികള്‍ അകന്നു കഴിയുകയായിരുന്നു.
കഴിഞ്ഞ ദിവസം നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ തുടങ്ങവെയാണ് മെറിന് ദാരുണമായി കൊല്ലപ്പെട്ടത്.
"
https://www.facebook.com/Malayalivartha