Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....

ചൈനയില്‍ ബാറ്റ് വുമണ്‍ എന്ന അപരനാമമുള്ള ഷി ഷെങ്ലി ... വാക്‌സിന്‍ പരീക്ഷണ വിവരങ്ങള്‍ അടിച്ചുമാറ്റാന്‍ ചൈനീസ് കാട്ടുകള്ളന്മാര്‍ കണ്ടം വഴി ഓടിച്ച് ട്രംപ്

31 JULY 2020 01:51 PM IST
മലയാളി വാര്‍ത്ത

ലോകമാസകലം കോവിഡ് ഭീതിയില്‍ വിറയ്ക്കുമ്പോഴും കുത്തിത്തിരുപ്പുണ്ടാക്കാന്‍ പറ്റുമോ എന്ന ഗവേഷണത്തിലാണ് ചൈന .ചൈനക്കാര്‍ ആരെങ്കിലും ജിങ് പിംഗ് ഭരണകൂട ഭീകരതയെക്കുറിച്ചോ പറഞ്ഞാല്‍ തല റോഡില്‍ ഉരുളും .ചൈനയില്‍ ബാറ്റ് വുമണ്‍ എന്ന അപരനാമമുള്ള ഷെങ്ലി ഷി വുഹാന്‍ വൈറോളജി ലാബില്‍ നടന്ന രഹസ്യ പരിശോധനയെ കുറിച്ച് പുറം ലോകത്തെ ധരിപ്പിച്ചപ്പോള്‍ തന്നെ ചൈന പ്രതിരോധത്തിലായിക്കഴിഞ്ഞിരുന്നു .അവര്‍ ഫ്രാന്‍സിലുള്ള യു എസ് കോണ്‍സുലേറ്റില്‍ അഭയം തേടിയതായാണ് പിന്നീട് വാര്‍ത്തകള്‍ വന്നത് .ഇപ്പോഴിതാ കോവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്ന കാര്യത്തിലും വിലങ്ങുതടിയാകാനുള്ള ചൈനീസ് ശ്രമത്തെയാണ് യു എസ് പൊളിച്ചുകാട്ടുന്നത് .

യുഎസ് സര്‍വകലാശാലയില്‍ നിന്ന് കോവിഡ് പ്രതിരോധ വാക്‌സിന്‍ പരീക്ഷണ വിവരങ്ങള്‍ ചോര്‍ത്താന്‍ ചൈന ശ്രമിച്ചതായി യുഎസ് ആരോപണം ഉയര്‍ന്നതോടെ ചൈന വീണ്ടും പ്രതിരോധത്തിലായിരിക്കുകയാണ് . ഹൂസ്റ്റനിലെ ചൈനീസ് കോണ്‍സുലേറ്റിനെ പ്രതിക്കൂട്ടിലാക്കി യുഎസ് തൊടുത്ത ആരോപണത്തിന്റെ വിവരങ്ങള്‍ തേടി എഫ്ബിഐ വാക്‌സിന്‍ ഗവേഷണം നടത്തുന്ന യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസുമായി ബന്ധപ്പെട്ടതായി രാജ്യാന്തര മാധ്യമങ്ങള്‍ ഇതിനോടകം തന്നെ റിപ്പോര്‍ട്ട് ചെയ്തു.കോവിഡ് വാക്‌സിന്‍ പരീക്ഷണവുമായി ബന്ധപ്പെട്ട് അമേരിക്കയുടെ 'ബൗദ്ധിക സ്വത്ത്' (ശിലേഹഹലരൗേമഹ ുൃീുലൃ്യേ) മോഷ്ടിക്കാനുള്ള നിരന്തര ശ്രമമാണ് ചൈനീസ് ഹാക്കര്‍മാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും ചൈനീസ് സര്‍ക്കാരിന്റെ സഹായത്തോടെയാണ് ഇവര്‍ വന്‍ തോതില്‍ പ്രവര്‍ത്തിക്കുന്നതെന്നുമുള്ള ആരോപണം യുഎസ് നേരത്തേ തന്നെ ഉന്നയിക്കുന്നതാണ്.കോവിഡ് പ്രതിരോധ വാക്‌സിന്‍ പരീക്ഷണ വിവരങ്ങള്‍ ഉള്‍പ്പെടെ നിര്‍ണായകമായ യുഎസ് സര്‍വകലാശാലകളിലെ ഗവേഷണ വിവരങ്ങള്‍ ചോര്‍ത്താന്‍ ചൈനീസ് സര്‍ക്കാര്‍ ശ്രമിക്കുന്നതായി ടെക്‌സസ് സര്‍വകലാശാലയുടെതായി പുറത്തു വന്ന ഇമെയില്‍ സന്ദേശത്തില്‍ ആരോപിക്കുന്നുണ്ട് . എഫ്ബിഐ അന്വേഷണത്തെ കുറിച്ച് സര്‍വകലാശാലയിലെ മുഴുവന്‍ ഫാക്കല്‍റ്റികള്‍ക്കും ഗവേഷകര്‍ക്കും അയച്ച ഇമെയില്‍ സന്ദേശമാണ് പുറത്തായത്.വാക്‌സിന്‍ പരീക്ഷണ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ എഫ്ബിഐ അന്വേഷണ ഉദ്യോഗസ്ഥര്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസിലെ ആരെയാണ് ഇത്ര നാളും ബന്ധപ്പെട്ടതെന്നോ എന്താണു ചര്‍ച്ച ചെയ്തതെന്നോ അറിയില്ലെന്നും ഗവേഷണ വിവരങ്ങള്‍ എഫ്ബിഐയ്ക്കും നല്‍കിയിട്ടില്ലെന്നും ടെക്‌സസ് സര്‍വകലാശാല അയച്ച ഇമെയിലില്‍ വ്യക്തമാക്കി.
വ്യാപാര യുദ്ധം മുറുകിയ ശേഷം ,കടല്‍ മേഖലയിലും അമേരിക്ക യുദ്ധക്കപ്പലുകള്‍ ഇറക്കി ചൈനക്ക് ഉപരോധം തീര്‍ക്കുകയാണ് .ഇതിനോടകം തന്നെ ചൈനയും അമേരിക്കയും പരസ്പരം കോണ്‍സുലേറ്റുകള്‍ അടയ്ക്കുകയും കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഹൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റിനെ ലക്ഷ്യമിട്ട് യുഎസ് ആരോപണം എന്നതു ശ്രദ്ധേയമാണ്. 40 വര്‍ഷമായി പ്രവര്‍ത്തിച്ചിരുന്ന ഹൂസ്റ്റനിലെ ചൈനീസ് കോണ്‍സുലേറ്റ് അടുത്തിടെയാണ് അടച്ചുപൂട്ടിയത്.ഇത് ഏകപക്ഷീയമായ നടപടിയാണെന്ന് ചൈനീസ് വിദേശമന്ത്രലയം ഉന്നയിക്കുകയും ചെയ്തിരുന്നു. കോണ്‍സുലേറ്റ് വളപ്പില്‍ യുഎസ് ഉദ്യോഗസ്ഥര്‍ ബലംപ്രയോഗിച്ചു കടന്നു കെട്ടിടം മുദ്ര വച്ച നടപടിയെയെയും ചൈന അപലപിച്ചു . തൊട്ടുപിന്നാലെ ചെങ്ദുവിലെ യുഎസ് കോണ്‍സുലേറ്റ് പൂട്ടി ചൈന മറുപടി നല്‍കുകയും ചെയ്തു. തങ്ങളുടെ ബയോ മെഡിക്കല്‍ ഗവേഷണ വിവരങ്ങള്‍ മോഷ്ടിക്കാന്‍ കാലങ്ങളായി ശ്രമിക്കുന്ന ചൈനയുടെ ചാരവൃത്തിയുടെ പ്രഭവകേന്ദ്രം എന്നാണ് ഹൂസ്റ്റനിലെ ചൈനീസ് കോണ്‍സുലേറ്റിനെ യുഎസ് വിശേഷിപ്പിക്കുന്നതും.
വാക്‌സിന്‍ മോഷ്ടിക്കാന്‍ ചൈന ശ്രമിക്കുന്നതായി യുഎസ് നിരന്തരം ആരോപിച്ചിരുന്നു. കൊറോണ വൈറസിന്റെ ഉത്ഭവത്തിനു കാരണക്കാരായവര്‍ തന്നെ മഹാമാരിയില്‍നിന്ന് ലോകത്തെ രക്ഷിച്ചുവെന്ന് അവകാശപ്പെടാനും അതുവഴി നല്ല പിള്ള ചമഞ്ഞ് മറ്റുള്ളവരുടെ വര്‍ഷങ്ങളായുള്ള കഠിനാധ്വാനത്തിന്റെയും പരിശ്രമത്തിന്റെയും പങ്ക് പറ്റാനുമാണ് ശ്രമിക്കുന്നതെന്നും യുഎസ് ആരോപിക്കുന്നു.കോണ്‍സുലേറ്റ് അടച്ചതിനു പുറമേ, രണ്ട് ചൈനീസ് പൗരന്മാര്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു വേണ്ടി ഹാക്കിങ് നടത്തി വിവരങ്ങള്‍ ചോര്‍ത്തിയെന്നും യുഎസ് നേരത്തെ ആരോപിച്ചിരുന്നു. കൊറോണ വൈറസ് വാക്‌സിന്‍ വിവിധ രാജ്യങ്ങളിലായി വികസിപ്പിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഗവേഷണ സംഘങ്ങളെയും സംഘടനകളെയും ചൈനീസ് ഹാക്കര്‍മാര്‍ അത്യാധുനികസംവിധാനത്തിലൂടെ ലക്ഷ്യമിടുന്നതായി യുഎസ് ആരോപിച്ചിരുന്നു. ഇതിനുപിന്നാലെ സാന്‍ഫ്രാന്‍സിസ്‌കോയിലെ കോണ്‍സുലേറ്റില്‍ ഒളിച്ചിരുന്ന ചൈനീസ് ഗവേഷകയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.ലോകത്തെ പലരാജ്യങ്ങളിലുമായുള്ള 25 നഗരങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന വാണിജ്യ ചാര ശൃംഖലയുടെ ഭാഗമാണവര്‍ എന്നാണ് യുഎസ് നീതിന്യായവകുപ്പ് അവകാശപ്പെടുന്നത്. ചൈനയുടെ
ആധിപത്യ പ്രവണതയെ ഏതുവിധേനയും നിലംപരിശാക്കാനുള്ള യു എസ് ശ്രമത്തിനു വലിയ സ്വീകാര്യതയാണ് ലോകരാജ്യങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കുന്നത്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ ഡി -ഹണ്ട് പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്ന 46 പേർ അറസ്റ്റിൽ  (2 minutes ago)

വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി  (4 minutes ago)

പദ്ധതിയുടെ യാഥാർത്ഥ്യങ്ങൾ മേയർ മനസ്സിലാക്കാത്തതാണോ അതോ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ബോധപൂർവ്വം ശ്രമിക്കുകയാണ്; മേയർ വി.വി. രാജേഷിന്റെ പ്രസ്താവന അങ്ങേയറ്റം അപക്വമെന്ന് മന്ത്രി വി ശിവൻകുട്ടി  (9 minutes ago)

യൂബറില്‍ ജീവന്‍ പണയംവച്ചൊരു യാത്ര  (16 minutes ago)

സ്വർണ്ണപ്പാളി വിവാദത്തിൽ എനിക്കെതിരെ ആരോപണമുന്നയിച്ച് 84 ദിവസം പിന്നിട്ടിട്ടും കോടതിയിൽ ഒരു കീറക്കടലാസ് പോലും ഹാജരാക്കാൻ പ്രതിപക്ഷ നേതാവിന് ഇതുവരെ കഴിഞ്ഞിട്ടില്ല ; അവാസ്തവങ്ങൾ പ്രചരിപ്പിച്ച് ജനങ്ങളെ ത  (19 minutes ago)

ചരിത്രപരമായ പ്രകടനം കാഴ്ചവച്ചതിന് പ്രധാനമന്ത്രി മോദിയുടെ അഭിനന്ദന കത്ത്  (40 minutes ago)

സ്വിറ്റ്‌സര്‍ലന്‍ഡില്‍ പുതുവത്സരാഘോഷത്തിനിടെ റിസോര്‍ട്ടില്‍ വന്‍ സ്‌ഫോടനം  (49 minutes ago)

കോര്‍പ്പറേഷന്‍ ഇങ്ങനെ വേണം പ്രവര്‍ത്തിക്കാനെന്ന് ശ്രീലേഖ  (1 hour ago)

പുതുവർഷത്തലേന്ന് ജപ്പാനിലെ നോഡ നഗരത്തിൽ ഭൂകമ്പം; തീവ്രത 6 രേഖപ്പെടുത്തി; വലിയ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ല  (1 hour ago)

മുംബൈയിലെ ചൂടിന് ആശ്വാസമേകി അപ്രതീക്ഷിത മഴ ...  (2 hours ago)

യുവതി തൂങ്ങി മരിച്ച നിലയിൽ...  (3 hours ago)

തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ്.....  (3 hours ago)

എസ്ഐടി അന്വേഷണത്തിലെ നിര്‍ണായക കണ്ടെത്തൽ...  (3 hours ago)

ബീഗം ഖാലിദ സിയുടെ താരിഖ് റഹ്മാൻ മകൻ നയിക്കുന്ന ബംഗ്ലാദേശ് നാഷണൽ പാർട്ടിക്ക് പിന്തുണയറിയിച്ച്  (4 hours ago)

അവസാന ബജറ്റ് ഈ മാസം 29 ന് അവതരിപ്പിച്ചേക്കും...  (4 hours ago)

Malayali Vartha Recommends