ഇമ്രാന്‍ ഖാന്റെ ലക്ഷ്യം വ്യക്തമാണ് .... ഭീകര കൂട്ടുകെട്ടുമായി തുര്‍ക്കിയും പാകിസ്താനും ...ഇന്ത്യയ്ക്കെതിരെ തൊടുക്കാന്‍ വച്ചിരിക്കുന്ന മാസ്റ്റര്‍പ്ലാന്‍ പുറത്തായി

ഇമ്രാന്റെ കൊലവിളി അവസാനിക്കുന്നില്ല സ്വന്തം രാജ്യം പടുകുഴിയില്‍ വീണാലും വേണ്ടില്ല കശ്മീരിലെ നിരപരാധികളുടെ ചോര വീഴ്ത്തണം .അതൊന്നു മാത്രമാണ് ഇമ്രാന്‍ ഖാനും ഷാ മെഹമൂദ് ഖുറേഷിയും ലക്ഷ്യമിടുന്നത് .നേരത്തെ ബംഗ്ലാദേശിനെ കൂട്ടുപിടിച്ച് ഇന്ത്യന്‍ അതിര്‍ത്തിയില്‍ പരമാവധി സംഘര്‍ഷമുണ്ടാക്കാന്‍ ബംഗ്ലാദേശിനെ കൂട്ടുപിടിക്കാനുള്ള പാകിസ്ഥാന്റെ വിഫല ശ്രമം എല്ലാവരും കണ്ടതാണ് .എന്നാല്‍ മുന്‍വിധിയോടെ വരുന്ന ഇമ്രാന്‍ ഖാനെ മനസ്സിലാക്കാനുള്ള യുക്തിബോധം ഷേക്ക് ഹസീനയ്ക്കുണ്ടായിരുന്നു .അവര്‍ തന്ത്രപൂര്‍വം ഇമ്രാനെ അകറ്റി ചര്‍ച്ച അവസാനിപ്പിക്കുകയും ചെയ്തു ഇന്ത്യയില്‍ കലാപക്കൊടി നാട്ടാന്‍ ശ്രമിക്കുന്ന പാകിസ്താന് ഇപ്പോള്‍ തുര്‍ക്കിയുടെ കൂടി ഉറച്ച പിന്തുണ കിട്ടിയിരിക്കുകയാണ് .അതിനാല്‍ തന്നെ ഭീകരവാദത്തിനായി പണമിറക്കുന്നതിനു തുര്‍ക്കിയെ പ്രസിഡന്റായ എര്‍ദോഗാന്‍ ശ്രമിക്കുന്നതിന്റെ രഹസ്യ വിവരങ്ങളും പുറത്തു വന്നിരിക്കുകയാണ് .
ടെറര്‍ ഫണ്ടിങ് നടത്തുന്നതിനും മറ്റും പാകിസ്താനെ പലകുറി ശാസിച്ച എഫ് എ ടി എഫിനെ അവര്‍ ഗൗനിക്കുന്നതുപോലുമില്ല .ഇന്ത്യയുടെ ഭരണഘടനെ വെല്ലുവിളിക്കാനും ഏറ്റവുമൊടുവില്‍ കുല്‍ഭൂഷണ്‍ ജാദവിനെയും അഫ്ഗാനില്‍ നിര്‍മ്മാണ കമ്പനി നടത്തുന്ന ഇന്ത്യന്‍ വ്യവസായിയെയുമാണ് പാക്കിസ്ഥാന്‍ ഏതുവിധേനയും ഭീകരരുടെ പട്ടികയിലാക്കാന്‍ ലക്ഷ്യമിടുന്നത് .ഇതിനായി വിഷയം സുരക്ഷാ സമിതിയില്‍ എത്തിക്കാനും ചൈന ശ്രമം നടത്തിയിരുന്നു . അന്താരാഷ്ട്രതലത്തില്‍ പാകിസ്താന്‍ കഴിഞ്ഞാല്‍ ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഏറ്റവും വലിയ കേന്ദ്രമായി തുര്‍ക്കി മാറുന്നുണ്ടെന്നതാണ് മറ്റൊരു പ്രവണത .മുസ്ലീം പ്രീണനത്തിന്റെ ഭാഗമായി ചരിത്ര പ്രസിദ്ധമായ ഹാഗിയ സൂഫിയ മ്യൂസിയം എര്‍ദോഗാന്‍ സര്‍ക്കാര്‍ മസ്ജിദ് ആക്കി മാറ്റിയിത്തിന്റെ വിവാദങ്ങള്‍ ഒരു വശത്തു തുടരുന്നതിന്റെ ഇടയിലാണ് പാകിസ്താനുമായി ശക്തമായ കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയ്ക്കെതിരെ നീങ്ങുന്നത് .രാജ്യത്തെ മതമൗലിക സംഘടനകള്‍ക്ക് പണം നല്‍കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത് അങ്ങേയറ്റം ഗുരുതരമായ കാര്യം തന്നെയാണ് .
അടുത്തിടെയായി ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്കിടയില്‍ സ്വാധീനം വളര്‍ത്തിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുര്‍ക്കി കാര്യക്ഷമമാക്കിയിരിക്കുകയാണ് എന്നതാണ് ഇതില്‍ നിന്നും വ്യക്തമാക്കാന്‍ കഴിയുന്നത് . ഇതിനായി ഇന്ത്യയില്‍ മത സെമിനാറുകളും മറ്റും തുര്‍ക്കി ഭരണകൂടം സംഘടിപ്പിക്കുന്നുണ്ട്. ആളുകളെ സംഘടനകളിലേക്ക് ആകര്‍ഷിക്കാന്‍ രാജ്യത്ത് മത മൗലിക വാദികളെ നിയോഗിച്ചിട്ടുണ്ട്. ഇത്തരത്തില്‍ നിയോഗിക്കപ്പെട്ടവര്‍ക്ക് ഏകദേശം 40 ലക്ഷം രൂപയാണ് തുര്‍ക്കി സര്‍ക്കാര്‍ നല്‍കുന്നത്. ഇതിന് പുറമേ കേരളത്തിലെ വിവിധയിടങ്ങളിലും ജമ്മു കശ്മീരിലുമുള്ള മത മൗലിക സംഘടനകള്‍ക്കും തുര്‍ക്കി പണം നല്‍കുന്നുണ്ട് എന്നും റിപ്പോര്‍ട്ടുണ്ട് . സംഘടനകളിലെ ആളുകള്‍ക്ക് മതപഠനത്തിനായി തുര്‍ക്കിയിലേക്ക് വരുന്നതിനുള്ള ചിലവുകള്‍ മൊത്തത്തില്‍ തുര്‍ക്കി സര്‍ക്കാര്‍ വഹിക്കുന്നുണ്ട്. ഇതിന് പുറമേ പാകിസ്താന് സമാനമായി തുര്‍ക്കി ഭീകരന്‍ സക്കീര്‍ നായിക്കിന് പണം നല്‍കുന്നതായും ഇപ്പോള്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.ആഗോളതലത്തില്‍ തന്നെ മുസ്ലീങ്ങളുടെ സംരക്ഷകരാകാന്‍ ശ്രമിക്കുകയാണ് തുര്‍ക്കി പ്രസിഡന്റ് റെസെപ്പ് തയ്യിപ്പ് എര്‍ദോഗന്‍ .
സൗദി അറേബ്യയ്ക്ക് മേലുള്ള പ്രസിഡന്റ് എര്‍ദോഗാന്റെ സ്വാധീനം വെല്ലുവിളി നേരിടുന്ന പശ്ചാത്തലത്തിലാണ് ദക്ഷിണേഷ്യയിലെ മുസ്ലീം സമൂഹത്തിന് മേല്‍ ഇത്തരത്തില്‍ കടന്നു കയറാനുള്ള പുതിയ ശ്രമം തുര്‍ക്കി ഇപ്പോള്‍ നടത്തി വരുന്നത് . ഇതിനെല്ലാം പുറമേ ശക്തമായ മുസ്ലീംരാജ്യം ആയി മാറാനുള്ള പരിശ്രമങ്ങളും തുര്‍ക്കിയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നുണ്ട്. മ്യൂസീയമായ ഹാഗിയ സൂഫിയ മസ്ജിദ് ആക്കിയ എര്‍ദോഗാന്റെ പ്രവൃത്തി ഇതാണ് തെളിയിക്കുന്നത്. പാകിസ്താനിലെ ഇമ്രാന്‍ ഖാന്‍, മലേഷ്യയിലെ മഹാതിര്‍ മുഹമ്മദ് എന്നിവരുള്‍പ്പെടെ അറബ് ഇതര ഇസ്ലാമിക രാജ്യങ്ങളുടെ സഖ്യം കെട്ടിപ്പടുക്കുന്നതിനും അദ്ദേഹം കഴിഞ്ഞ വര്‍ഷം നടപടികള്‍ സ്വീകരിച്ചിരുന്നു .ഇതിനായുള്ള ആഗോളതരത്തില്‍ നടത്തേണ്ട നീക്കുപോക്കുകളെ പറ്റിയാണ് ഇപ്പോള്‍ എര്‍ദോഗാന്‍ ഉള്‍പ്പെടുന്ന ഈ ഈ സംഘം ലക്ഷ്യം വയ്ക്കുന്നത് .പാകിസ്താനെ കരിമ്പട്ടികളില്‍ ആക്കുന്നതിനെ എതിര്‍ക്കുന്ന രാജ്യങ്ങളായ തുര്‍ക്കിയും മലേഷ്യയുമായി നേരത്തെ തന്നെ ഇന്ത്യ അകലം പാലിച്ചിരിക്കുകയാണ് .മോദിസര്‍ക്കാര്‍ കശ്മീരിലെ ജനതയെ ശ്വാസം മുട്ടിക്കുകയാണ് എന്ന കപടപ്രചരണം ഉയര്‍ത്തുന്ന പാകിസ്താനെ നിയമപരമായി നേരിടാന്‍ കൂടി ഇന്ത്യ തയ്യാറെടുത്തിരിക്കുകയാണ് .
"
https://www.facebook.com/Malayalivartha



























