Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...


സ്വപ്‌നവുമില്ല, പ്രായോഗികതയുമില്ല, ബഡ്ജറ്റ് വെറും തെരെഞ്ഞെടുപ്പ് ഗിമ്മിക്ക്: അതിവേഗപാതയെക്കുറിച്ച് ഒരു വ്യക്തതയുമില്ല; കെ ഫോണ്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം..? കേരള ജനതയെ ഇനി കബളിക്കാന്‍ കഴിയില്ല - രമേശ് ചെന്നിത്തല


കെ പി ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി...വൻ പോലീസ് സന്നാഹത്തോടെ വാഹനത്തിൽ എത്തിച്ച്, വീൽ ചെയറിലാണ് കോടതിയിൽ ഹാജരാക്കിയത്...


കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ട്..പാലക്കാട്, മലപ്പുറം ജില്ലകൾക്ക് മാത്രമാണ് ഇന്ന് പച്ച അലർട്ട്..മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം.. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും കാറ്റിന് സാധ്യത..


സ്വര്‍ണ വില റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു..വ്യാഴാഴ്ച പവന് ഒറ്റയടിക്ക് പവന് 8,640 രൂപ കൂടി..പവന് 1,31,160 രൂപയാണ് ഇന്നത്തെ വില. ആദ്യമായാണ് കേരളത്തിലെ സ്വര്‍ണ വില 1.30 ലക്ഷം കടക്കുന്നത്..

ടിക് ടോക്ക് നിരോധനം അമേരിക്കയിലും നടപ്പിലാക്കുന്നു... ജിങ് പിങ്ങിന് പൂട്ടികെട്ടാം ഇന്ത്യയെ കണ്ടുപഠിച്ച് അമേരിക്ക സൈനിക നീക്കത്തിനു മുന്നോടിയായി ചൈനീസ് ആപ്പുകള്‍ പൂട്ടികെട്ടി

01 AUGUST 2020 02:14 PM IST
മലയാളി വാര്‍ത്ത

More Stories...

ആണവ കരാറിലെത്താൻ തയ്യാറല്ലെങ്കിൽ ഇറാൻ ഗുരുതരമായ സൈനിക നടപടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി ട്രംപ്

മഹായുദ്ധം തുടങ്ങി..! ഇറാന്റെ പാര്‍ച്ചിന്‍ കയറി അടിച്ച് അമേരിക്ക...ഉപഗ്രഹ ചിത്രം തെളിവ് ആണവ കേന്ദ്രം പിള്ളർത്തി

പുതിയ യുദ്ധഭീതിയിലേക്ക് നീങ്ങുന്നതിനിടെ മിഡിൽ ഈസ്റ്റ് മേഖലയിൽ വൻ ശക്തിപ്രകടനവുമായി അമേരിക്ക...അബ്രഹാം ലിങ്കൺ സ്ട്രൈക്ക് ഗ്രൂപ്പ് മിഡിൽ ഈസ്റ്റിൽ എത്തിച്ചേർന്നിരുന്നു..

ചുഴലിക്കാറ്റിന് പിന്നാലെ കനത്ത മഴ... ആഞ്ഞടിച്ച ഹാരി ചുഴലിക്കാറ്റിന് പിന്നാലെ സിസിലി നഗരം സ്ഥിതി ചെയ്യുന്ന കുന്ന് നാല് കിലോമീറ്ററിലേറെ ദൂരം ഇടിഞ്ഞു... മണ്ണിടിച്ചിൽ ആരംഭിച്ചതിന് പിന്നാലെ 1500ലേറെ പേരെയാണ് മേഖലയിൽ നിന്ന് ഒഴിപ്പിച്ചു, സിസിലിയിൽ അതീവ ഗുരുതര സാഹചര്യമെന്ന് റിപ്പോർട്ടുകൾ

മദർ ഓഫ് ഓൾ ഡീൽസ്... India-EU വ്യാപാര കരാർ യുഎസിന്‌ വൻ തിരിച്ചടി.. ഇനി വിലക്കുറവിന്റെ നാളുകൾ

സാങ് യിമിങ് 2012 ഇല്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ ശൃംഖലയായ ടിക്ക് ടോക്ക് ഉള്‍പ്പടെയുള്ള എല്ലാ ചൈനീസ് ആപ്പുകളും അമേരിക്കയില്‍ നിരോധിച്ചിരിക്കുകയാണ് .ചൈനീസ് കടന്നുകയറ്റം പലവിധമായതിനാല്‍ തന്നെ രാജ്യസുരക്ഷ പ്രശ്നം മുന്‍നിര്‍ത്തിയാണ് അമേരിക്കയിലും ഇന്ത്യന്‍ മാതൃകയില്‍ ഈ നടപടി കൈകൊണ്ടത് .ഇന്ത്യയില്‍ സാമൂഹിക മാധ്യമത്തിലൂടെ പല നവ കലാകാരന്മാരുടെയും കഴിവുകള്‍ വികസിപ്പിക്കാന്‍ ഈ ആപ്പ് ഉപയോഗിച്ചെങ്കിലും ഇന്ത്യന്‍ ജനതയുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ഈ നിരോധനം അനിവാര്യമാക്കിയത് .ചൈന അമേരിക്കയുടെ കോവിഡ് വാക്‌സിന്‍ ഗവേഷണത്തിലെ രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ ശ്രമം നടത്തുന്നത് വ്യക്തമായിരുന്നു .ഈ ആരോപണം അവര്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ കൊണ്ടുവന്നിരുന്നു .


ചൈനയ്ക്കു കനത്ത തിരിച്ചടിയായി, ഇന്ത്യയ്ക്കു പിന്നാലെ യുഎസും ടിക് ടോക് മൊബൈല്‍ ആപ് നിരോധിക്കാന്‍ തീരുമാനിച്ചത് . ടിക് ടോക് ഏറ്റെടുക്കാന്‍ മൈക്രോസോഫ്റ്റ് തയാറെടുക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടയിലാണ് നിരോധനം സംബന്ധിച്ച വിവരം ഇപ്പോള്‍ പുറത്തെത്തുന്നത്. ഇതു സംബന്ധിച്ച ഉത്തരവില്‍ ശനിയാഴ്ച ഒപ്പിടുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി . നിരോധനം സംബന്ധിച്ച സൂചന വൈറ്റ് ഹൗസിലെ വാര്‍ത്താസമ്മേളനത്തിലും നേരത്തെ തന്നെ ട്രംപ് നല്‍കിയിരുന്നു. യുഎസ് പൗരന്മാരുടെ വ്യക്തിഗത വിവരങ്ങള്‍ ടിക് ടോക്കില്‍ സുരക്ഷിതമല്ലെന്നും അതിനേക്കാളുപരി ദേശീയ സുരക്ഷയ്ക്കു ഭീഷണിയാണെന്നും കണ്ടെത്തിയ സാഹചര്യത്തിലാണു ഇന്ത്യയ്ക്ക് മാതൃകയായി ഈ നടപടി അവര്‍ കൈക്കൊണ്ടിരിക്കുന്നത് .

ടിക് ടോക് ഉടമകളായ, ബെയ്ജിങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, ബൈറ്റ് ഡാന്‍സ് കമ്പനിക്കും കനത്ത തിരിച്ചടിയാണു ഈ നീക്കത്തിലൂടെ ആദ്യം ഇന്ത്യയും ഇപ്പോള്‍ അമേരിക്കയും നല്‍കിയിരിക്കുന്നത് . അമേരിക്കക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ ടിക്ടോക് ശേഖരിക്കുന്നതായി സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയും വ്യക്തമാക്കിയിരുന്നു.ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന ആപ്പുകളിലൊന്നായ ടിക്ടോക് ഇന്ത്യ നിരോധിച്ചതോടെ കമ്പനിക്കു വന്‍ സാമ്പത്തിക നഷ്ടം നേരെത്തെ തന്നെ നേരിട്ടിരുന്നു. 106 ആപ്പുകളാണ് ഇന്ത്യ മുന്‍പ് നിരോധിച്ചത്. ആപ്പിന്റെ ഏറ്റവും വലിയ വിപണികളിലൊന്നായിരുന്നു യുഎസ്, നിലവില്‍ എട്ടു കോടി സജീവ ഉപയോക്താക്കളുള്ള യു എസ്
വലിയ തിരിച്ചടി തന്നെയാണ് ഈ പ്രമുഖ ചൈനീസ് കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്നത് .വെള്ളിയാഴ്ച ബൈറ്റ്ഡാന്‍സ്, മൈക്രോസോഫ്റ്റ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനു പിന്നാലെയാണു ട്രംപിന്റെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ് . വരുംനാളുകളിലും ചര്‍ച്ച തുടരുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ യുഎസിലെ കമ്പനിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പുതിയ കരാറിന് ബൈറ്റ്ഡാന്‍സ് തയാറായില്ല.ഇതാണ് അമേരിക്കയെ ചൊടിപ്പിച്ച മറ്റൊരു പ്രധാന കാരണം .

സമൂഹമാധ്യമമായ ലിങ്ക്ഡ് ഇന്‍ നിലവില്‍ മൈക്രോസോഫ്റ്റിനു കീഴിലാണ്. ഫെയ്‌സ്ബുക്കിനു സമാനമായ ഒരു മൊബൈല്‍ ആപ് എന്ന പ്രതീക്ഷയുമായാണ് ടിക് ടോക് ഏറ്റെടുക്കാന്‍ മൈക്രോസോഫ്റ്റ് ആദ്യം തയാറായത്. ടിക്ടോക്കിന്റെ യുഎസിലെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനായിരുന്നു മൈക്രോസോഫ്റ്റ് കമ്പനിയുടെ നീക്കം. ഇതുവഴി 5000 കോടി ഡോളറിന്റെ കരാര്‍ തിങ്കളാഴ്ചയോടെ ഒപ്പിടുമെന്നായിരുന്നു അമേരിക്കയുടെ പ്രതീക്ഷ. എന്നാല്‍ കമ്പനി ഓഹരിയുടെ ഒരു വിഹിതം നല്‍കണമെന്ന ബൈറ്റ്ഡാന്‍സിന്റെ കടുംപിടിത്തമാണ് ചര്‍ച്ച വഴിമുട്ടാനിടയാക്കിയതെന്നും കമ്പനികളുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. മാത്രവുമല്ല, ഇടപാടിലൂടെ 5000 കോടി ഡോളറിലേറെ ബൈറ്റ്ഡാന്‍സ് പ്രതീക്ഷിക്കുന്നുമുണ്ട്. അതേസമയം, തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം നിരോധിച്ചതില്‍ കൂടുതല്‍ അഭിപ്രായമൊന്നും തന്നെ പറയാന്‍ ഇല്ലെന്നതാണ് ടിക് ടോക് അധികൃതരുടെ മറുപടി.

യുഎസിലെ നിയമങ്ങള്‍ അനുസരിച്ചു മാത്രമേ കമ്പനി പ്രവര്‍ത്തിക്കൂവെന്ന് ടിക് ടോക് സിഇഒ കെവിന്‍ മേയറും വ്യക്തമാക്കിയിട്ടുണ്ട് .ചൈനീസ് ഭീഷണി എന്ന പോംപെയുടെ ആരോപണം തള്ളിക്കളഞ്ഞുകൊണ്ട് അവരുടെ പ്രവര്‍ത്തന നയങ്ങളും ടിക്ടോക് അല്‍ഗോരിതം പ്രവര്‍ത്തിക്കുന്ന കോഡുകളും പരിശോധനയ്ക്കു വിധേയമാക്കാന്‍ അനുമതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. വ്യാപാര കരാര്‍, ഹോങ്കോങ്ങിലെ ചൈനീസ് മേധാവിത്തം, സൈബര്‍ സുരക്ഷ, കൊറോണവൈറസ് വ്യാപനം എന്നീ വിഷയങ്ങളില്‍ നിലനില്‍ക്കുന്ന യുഎസ്‌ചൈന സംഘര്‍ഷം തന്നെയാണ് ഇപ്പോള്‍ ടിക് ടോക് നിരോധനത്തിലൂടെ പുതിയ തലത്തിലേക്കു കൊണ്ടുപോകുന്നത് .ചൈനയ്ക്കെതിരെ കടല്‍ മേഖലയില്‍
യുദ്ധത്തിന് പോലും തയ്യാറായി നില്‍ക്കുന്ന അമേരിക്ക മുന്‍വിധിയോടെ നടപ്പാക്കിയ നിരോധനമാണ് ഇത് എന്ന് വ്യക്തമായിക്കഴിഞ്ഞിരിക്കുകയാണ് .ആഭ്യന്തര സുരക്ഷയെ മുന്‍നിര്‍ത്തി തന്നെ സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായുള്ള ഡിവൈസുകളില്‍ ടിക് ടോക് ഉപയോഗിക്കരുതെന്നു വ്യക്തമാക്കി യുഎസ് സെനറ്റ് കമ്മിറ്റി കഴിഞ്ഞയാഴ്ച ബില്‍ പാസാക്കിയിരുന്നു. എന്നാല്‍ എപ്രകാരമാണ് നിരോധനം നടപ്പാക്കുകയെന്നതില്‍ ഇതുവരെയും അമേരിക്ക വ്യക്തതയായിട്ടില്ല.

ഷാങ്ഹായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിഡിയോ ആപ്പായ( മ്യൂസിക്കല്‍ .എല്‍ വൈ) 2017ല്‍ ഏറ്റെടുത്താണ് ടിക്ടോക് എന്ന പേരില്‍ ബൈറ്റ്ഡാന്‍സ് പുനരവതരിപ്പിച്ചത്. 100 കോടി ഡോളറിനായിരുന്നു ആ ഏറ്റെടുക്കല്‍ അന്ന് നടത്തിയിരുന്നത് . കമ്മിറ്റി ഓണ്‍ ഫോറിന്‍ ഇന്‍വെസ്റ്റ്മന്റ് ഇന്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ(സിഎഫ്‌ഐയുഎസ്) അനുമതിയില്ലാതെയായിരുന്നു ഏറ്റെടുക്കല്‍. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏറ്റെടുക്കല്‍ കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോയെന്നു പരിശോധിച്ചു റിപ്പോര്‍ട്ട് നല്‍കുന്നത് സിഎഫ്‌ഐയുഎസാണ്. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ടിക്ടോക്കിനെതിരെ സിഎഫ്‌ഐയുഎസ് അന്വേഷണവും പ്രഖ്യാപിച്ചു.ഇത് കൂടി ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര സുരക്ഷാ പ്രശ്‌നം മിക്ക പോംപിയോ ഉന്നയിച്ചിരിക്കുന്നത് .

യുഎസ് സൈനിക, ഇന്റലിജന്‍സ് വിഭാഗത്തിലെ ആരെങ്കിലും ഈ ആപ് ഉപയോഗിക്കുന്നുണ്ടോയെന്നും ഇപ്പോള്‍ പരിശോധന കര്‍ശനമാക്കാനും സര്‍ക്കാര്‍ നടപടിയുണ്ടായിരിക്കുകയാണ് . യുഎസ് പൗരന്മാരുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തപ്പെടുമെന്ന ഭീഷണിയുള്ളതിനാല്‍ 2018ല്‍ ചൈനീസ് കമ്പനിയായ ആന്റ് ഫിനാഷ്യലിനെ മണിഗ്രാം ഇന്റര്‍നാഷനല്‍ കമ്പനി ഏറ്റെടുക്കുന്നതില്‍നിന്ന് സിഎഫ്‌ഐയുഎസ് വിലക്കിയിരുന്നു. ഇതും ഇപ്പോള്‍ അമേരിക്കയ്ക്ക് ശക്തമായ ഒരു വാദമുയര്‍ത്താന്‍ പ്രചോദനമായിരിക്കുകയാണ് .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകനെ രക്ഷിക്കാന്‍ പുലിയെ വെട്ടിക്കൊന്ന് അറുപതുകാരനെതിരെ കേസെടുത്ത് വനംവകുപ്പ്  (1 hour ago)

ഇതാണോ നിന്റെ ഇപ്പോഴത്തെ ജോലി? ബാല്യകാല സുഹൃത്തിനെ പരിഹസിച്ച് യുവതി  (2 hours ago)

പൊലീസ് വേഷത്തില്‍ മോഹന്‍ലാല്‍: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പരിടാത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  (4 hours ago)

ശബരിമല ക്ലീന്‍ പമ്പ പദ്ധതിക്കായി 30 കോടി രൂപ; തീര്‍ത്ഥാടന റോഡ് വികസനത്തിന് 15 കോടിയും നീക്കിവച്ചു  (4 hours ago)

ഓരോ എംഎല്‍എയ്ക്കും ഏഴുകോടി രൂപവരെയുള്ള പദ്ധതികള്‍ നിര്‍ദേശിക്കാമെന്ന് ധനമന്ത്രി  (4 hours ago)

ജയിലുകളിലെ നവീകരണത്തിനായി 47 കോടി രൂപ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചു  (5 hours ago)

എസ്ബിഐയില്‍ 2050 ഒഴിവുകള്‍ ബിരുദക്കാര്‍ക്ക് സുവര്‍ണാവസരം വേഗം അപേക്ഷിച്ചോളൂ  (5 hours ago)

ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഏഷ്യന്‍ രാജ്യങ്ങള്‍  (6 hours ago)

രാഹുല്‍ ഗാന്ധിയുമായും ഖാര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി തരൂര്‍  (6 hours ago)

പിന്നാക്ക വിഭാഗത്തിന്റെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍  (6 hours ago)

ബെംഗളൂരുവില്‍ ഒരു വീട്ടില്‍ ജോലിക്ക് നിന്ന ദമ്പതികള്‍ കിലോക്കണക്കിന് സ്വര്‍ണ്ണവുമായി മുങ്ങി  (7 hours ago)

കരുതലിന്റെയും ജീവൻ രക്ഷയുടെയും ബജറ്റ്...  (7 hours ago)

ദീപക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത വീണ്ടും ജാമ്യം തേടി കോടതിയിൽ...  (7 hours ago)

ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...  (7 hours ago)

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാളെ വരെ അവസരം  (7 hours ago)

Malayali Vartha Recommends