വൈറസിന് പിന്നാലെ വിഷമോ ജൈവായുധമോ? ചൈനയിൽ നിന്നും ദുരൂഹ വിത്തുപായ്ക്കറ്റുകൾ, ഭയപ്പെടുത്തുന്നു !

ലോകം ഒന്നടങ്കം കൊറോണ വൈറസിന്റെ ഭീക്ഷണിയിൽ ഭയത്തിലാണ്ടിരിക്കുകയാണ്. എത്രയും വേഗം കോവിഡ് മഹാമാരിയെ ഭൂലോകത്തുനിന്നും തുടച്ചു നീക്ക്കാനുള്ള കഠിന ശ്രമത്തിലാണ് ലോക രാഷ്ട്രങ്ങൾ. അതിനൊപ്പം തന്നെ കോവിഡ് വൈറസിന്റെ പ്രഭവ കേന്ദ്രമെന്ന് വിശ്വസിക്കുന്ന ചൈന പ്രതിരോധത്തിലാണ്. ചൈനയിലെ വുഹാന്‍ വൈറോളജി ലാബിനെ കുറിച്ച് പുറത്തുവരുന്നത് നിര്‍ണായക വിവരങ്ങള്‍ ആണ്. യുഎസ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളാണ് കടുത്ത നിലപാടുമായി മുന്‍നിരയില്‍ തുടരുന്നത്. വൈറസ് മനുഷ്യനിര്‍മ്മിതമാണെന്നും വുഹാനിലെ ഒരു ലബോറട്ടറിയില്‍ നിന്നാണ് ഇത് പുറത്തെത്തിയത് എന്നുമാണ് ചൈനയ്‌ക്കെതിരായി ഉയരുന്ന പ്രധാന ആരോപണം. കൊവിഡ് 19 വ്യാപകമായ ദിവസങ്ങളില്‍ തന്നെ ഇത്തരമൊരു ആരോപണം വ്യാപകമായി ഉയര്‍ന്നിരുന്നു.
അതിനു പിന്നാലെ ഇപ്പോഴിതാ യുഎസിലെ ആയിരക്കണക്കിനു വീടുകളിലെ മെയിൽ ബോക്സുകളിലേക്ക് പുതിയൊരു ഭീഷണിയെത്തിയിരിക്കുകയാണ്–വിത്തു പായ്ക്കറ്റുകൾ. പർപ്പിൾ നിറത്തിലുള്ള അജ്ഞാത ലേപനം പുരട്ടിയാണ് പലതരം പൂക്കളുടെയും കടുകിന്റെയും ഉൾപ്പെടെ വിത്തുകൾ യുഎസിലെ വീടുകളിൽ ലഭിച്ചിരിക്കുന്നത്. മിക്ക വിത്തുപായ്ക്കറ്റുകളും അയച്ച വിലാസം ചൈനയിൽനിന്നാണ്. ചൈനീസ് അക്ഷരങ്ങളും ഇതോടൊപ്പമുണ്ട്. യുഎസ് കാർഷിക വകുപ്പ് ഇതുവരെ കണ്ടെത്തിയത് ഒരു ഡസനോളം ഇനം ചെടികളുടെ വിത്തുകളാണ്. അവയിൽ പലതും യുഎസിൽ ഇന്നേവരെ കാണാത്തത്. അതൊന്നും ആരും ഓർഡർ ചെയ്തിട്ടുമല്ല ലഭിച്ചതും.
കൃഷി ചെയ്താൽ പ്രാദേശിക ആവാസവ്യവസ്ഥക്ക് ഹാനികരമാകുന്നവയും ഇക്കൂട്ടത്തിലുണ്ട്. പുതിയ ജൈവായുധമാണോ ഇതെന്ന ആശങ്ക ഉൾപ്പെടെ നിലനിൽക്കുന്ന സാഹചര്യത്തിൽ സംഭവത്തെപ്പറ്റി കൂടുതൽ അന്വേഷണം നടത്തുകയാണ് എഫ്ബിഐയും യുഎസ് ഡിപാർട്മെന്റ് ഓഫ് അഗ്രികൾചേഴ്സ് ആനിമൽ ആൻഡ് പ്ലാന്റ് ഹെൽത്ത് ഇൻസ്പെക്‌ഷൻ സർവീസ്(എപിഎച്ച്ഐഎസ്) വിഭാഗം. യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്‌ഷൻ വിഭാഗവും വിത്തിന്റെ ഉറവിടം തേടി അന്വേഷണം ആരംഭിച്ചു. ഒരു കാരണവശാലും വിത്തുകൾ നടരുതെന്ന് നിർദേശിച്ചിട്ടുമുണ്ട്.
https://www.facebook.com/Malayalivartha