തിളച്ച വെള്ളത്തിന് കോവിഡ് വൈറസിനെ പൂര്‍ണമായും നശിപ്പിക്കാനാകുമെന്ന് പഠനം

തിളച്ച വെള്ളത്തിന് കോവിഡ് വൈറസിനെ പൂര്‍ണമായും നശിപ്പിക്കാനാകുമെന്ന് പഠനം. തിളച്ച വെള്ളത്തിന് 72 മണിക്കൂറിനകം കൊറോണയെ നശിപ്പിക്കാനാകും എന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. തുര്‍ക്കിയിലെ അങ്കാറ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റഷ്യന്‍ ന്യൂസ് ഏജന്‍സി അനഡോലു ഏജന്‍സിയുടേതാണ് പഠനഫലം.
റൂം ടെംപറേച്ചറില്‍ 24 മണിക്കൂര്‍ കൊണ്ട് 90% വൈറസുകള്‍ നശിക്കുമ്ബോള്‍ 72 മണിക്കൂറില്‍ 99.9% വൈറസുകള്‍ നശിക്കുന്നു. ചില സാഹചര്യങ്ങളില്‍ ജലത്തില്‍ ജീവിക്കാന്‍ കൊറോണ വൈറസിനാകുമെങ്കിലും ശുദ്ധ വെള്ളത്തിലോ കടല്‍ വെള്ളത്തിലോ വൈറസിനു നിലനിൽക്കാൻ കഴിയില്ലെന്നും പഠനം പറയുന്നു. സ്റ്റൈന്‍ലെസ് സ്റ്റീല്‍, ലിനോലിയം, ഗ്ലാസ്, പ്ലാസ്റ്റിക്, സെറാമിക് പ്രതലങ്ങളില്‍ വൈറസ് 48 മണിക്കൂര്‍ വരെ ആക്റ്റീവ് ആയിരിക്കും. വീട്ടിലുപയോഗിക്കുന്ന മിക്ക അണുനാശക ങ്ങളും സാര്‍സ് കോവ് 2 വൈറസിനെതിരെ ഫലപ്രദമാണ്. 30 % ഗാഢത യുള്ള ethyl ആന്‍ഡ് ഐസോ പ്രൊപ്പയില്‍ ആല്‍ക്കഹോളിന് അര മിനിറ്റു കൊണ്ട് ഒരു ദശലക്ഷം വൈറസ് കണികകളെ കൊല്ലാന്‍ സാധിക്കും.
ക്ലോറിന്‍ അടങ്ങിയ അണുനാശകങ്ങള്‍ക്ക് വെറും മുപ്പത് സെക്കന്‍ഡ് കൊണ്ടുതന്നെ കൊറോണ വൈറസ് ഉള്ളപ്രതലം വൃത്തിയാക്കാന്‍ സാധിക്കും എന്നും പഠനത്തില്‍ പറയുന്നു.
https://www.facebook.com/Malayalivartha



























