അഴുക്കുചാലില്‍ നിന്ന് 18കാരന് കിട്ടിയത് കോടികളുടെ സ്വര്‍ണ്ണം

ഓടയില്‍ നിന്നു കോടികളുടെ സ്വര്‍ണ്ണനിധി കണ്ടെത്തി 18കാരന്‍. ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസ്സല്‍സില്‍ നിന്നു 30 കിലോമീറ്റര്‍ അകലെയാണ് നിധി കണ്ടെത്തിയത്. മലിനജലം ഒഴുകിപ്പോകുന്നതിനായി കുഴിയെടുക്കുന്നതിനിടെയാണു കോബ് എന്ന വിദ്യാര്‍ഥിക്കു 9 മില്യന്‍ യൂറോ (ഏകദേശം 85.90 കോടി രൂപ) വില വരുന്ന സ്വര്‍ണ്ണനിധി ലഭിച്ചതെന്നു ബെല്‍ജിയന്‍ ന്യൂസ് നെറ്റ്‌വര്‍ക്കിനെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.
ആദ്യം ഒരു യൂറോയുടെ നാണയമാണു ലഭിച്ചതെന്നും പിന്നാലെ കുഴിച്ചുനോക്കിയപ്പോള്‍ സ്വര്‍ണക്കട്ടിയും സ്വര്‍ണത്തിന്റെ കഷ്ണങ്ങളും നമ്പറിട്ട ബുള്ളിയന്‍ ബാറുകളും ലഭിച്ചതായി കോബും സംഘവും പറഞ്ഞു. ഇഷ്ടിക കൊണ്ടു നിര്‍മിച്ച അറയ്ക്കുള്ളില്‍ ബാഗിലായിരുന്നു നിധി. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ബ്രൂവറി ഉടമയായ തിയോഫിലസ് വാന്‍ ആഷെയ്ക്കായി നിര്‍മിച്ച ഒരു വില്ലയ്ക്ക് അടിയിലാണ് നിധിശേഖരം കണ്ടെടുത്തത്.
ആരോ മനഃപൂര്‍വം ഒളിപ്പിച്ചു വച്ചപോലെയാണ് നിധിശേഖരം കണ്ടതെന്നും സംഘം പറഞ്ഞു. നിധിശേഖരം കണ്ടെടുത്തതിനു പിന്നാലെ പൊലീസെത്തി സ്വര്‍ണ്ണം ബ്രസ്സല്‍സിലെ ഒരു സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി. അധികാരികള്‍ അതിന്റെ ഉടമസ്ഥാവകാശം അന്വേഷിച്ചുവരികയാണ്.
https://www.facebook.com/Malayalivartha























