Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

രാമായണ മഹാഭാരത കഥകള്‍ കേട്ട ബാല്യകാലം ;കാലങ്ങള്‍ക്ക് മുമ്പ് ഇന്ത്യ സ്ഥാനം പിടിച്ചിരുന്നു ; ഇന്ത്യയെ പറ്റിയുള്ള ആ സത്യം വെളിപ്പെടുത്തി ഒബാമ

17 NOVEMBER 2020 09:36 PM IST
മലയാളി വാര്‍ത്ത

ഇന്തോനേഷ്യയില്‍ ചെലവഴിച്ച ബാല്യകാലത്ത് തന്റെ മനസില്‍ എന്നും ഇന്ത്യയ്ക്ക് ഒരു പ്രത്യേക സ്ഥാനമുണ്ടായിരുന്നെന്നും രാമായണത്തിലെയും മഹാഭാരതത്തിലെയും ഇതിഹാസ കഥകള്‍ കേട്ടു വളര്‍ന്ന ഒരു ബാല്യകാലം തനിക്ക് ഉണ്ടായിരുന്നെന്നും യു.എസ് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ.

ഇന്ത്യയുടെ വലിപ്പക്കൂടുതലോ ലോകജനസംഖ്യയുടെ ആറിലൊന്ന് ഉള്‍ക്കൊള്ളുന്നതിന്റെയോ രണ്ടായിരത്തോളം വൈവിധ്യമാര്‍ന്ന ഗോത്രങ്ങളുള്ളതിന്റെയോ അല്ലെങ്കില്‍ എഴുനൂറോളം ഭാഷകള്‍ ഇന്ത്യയിലെ ജനങ്ങള്‍ സംസാരിക്കുന്നതിന്റേയോ ആയിരിക്കാം ഇന്ത്യ തന്റെ മനസിലിടം നേടിയതിന് പിന്നിലെന്ന് ഒബാമ തന്റെ പുസ്തകത്തില്‍ പറയുന്നു.2010-ല്‍ യു.എസ് പ്രസിഡന്റ് എന്ന നിലയില്‍ ഇന്ത്യ സന്ദര്‍ശിക്കുന്നതിന് കാലങ്ങള്‍ക്ക് മുമ്പ് തന്നെ തന്റെ ചിന്തകളില്‍ ഇന്ത്യ സ്ഥാനം പിടിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.എന്റെ കുട്ടിക്കാലത്തിന്റെ ഒരു ഭാഗം ഇന്തോനേഷ്യയില്‍ ചിലവഴിച്ചതുകൊണ്ടാവാം, രാമായണവും മഹാഭാരതവും കേള്‍ക്കാന്‍ കഴിഞ്ഞതുകൊണ്ടാവാം. അല്ലെങ്കില്‍ കിഴക്കന്‍ മേഖലകളിലെ മതങ്ങളോടുള്ള എന്റെ താല്‍പര്യം കൊണ്ടാവാം അല്ലെങ്കില്‍ ഒരു കൂട്ടം ഇന്തോ-പാക് സുഹൃത്തുക്കള്‍ ഉള്ളതുകൊണ്ടാവാം. അവര്‍ എന്നെ ദാലും കീമയും പാചകം ചെയ്യാന്‍ പഠിപ്പിച്ചു. ബോളിവുഡ് സിനിമകളിലേക്ക് എന്നെ ആകര്‍ഷിച്ചു’
എ പ്രോമിസ്ഡ് ലാന്‍ഡി’ല്‍ കുറിയ്ക്കുന്നു.രണ്ട് ഭാഗങ്ങളായി പ്രസിദ്ധീകരിക്കുന്ന ‘എ പ്രോമിസ്ഡ് ലാന്‍ഡി’ന്റെ ആദ്യഭാഗം ചൊവ്വാഴ്ച പുസ്തകശാലകളില്‍ ലഭ്യമായിട്ടുണ്ട്.

അതെ സമയം കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ക്കുള്ളില്‍ അമേരിക്കന്‍ ജനതയ്ക്കിടയിലുണ്ടായ വിഭജനം വളരെ വലുതെന്ന് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ. ഈ വിഭജനത്തെ ഇല്ലാതാക്കുന്ന ശ്രമത്തിന്റെ തുടക്കം മാത്രമാണ് ജോ ബൈഡന്റെ വിജയമെന്നും ഒബാമ പറഞ്ഞു.‘ ഈ പ്രവണതകളെ മാറ്റിക്കൊണ്ടു വരാന്‍ ഒന്നിലധികം തെരഞ്ഞെടുപ്പുകള്‍ എടുക്കും,’ ഒബാമ പറഞ്ഞു. ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഒബാമയുടെ പ്രതികരണം.ഗ്രാമീണ, അര്‍ബന്‍ അമേരിക്കന്‍ ജനത തമ്മിലുള്ള അഭിപ്രായ വ്യത്യാസം, കുടിയേറ്റം, അസമത്വം, പല തരം കോണ്‍സ്പിരന്‍സി തിയറികള്‍, വ്യാജ വാര്‍ത്തകള്‍ തുടങ്ങി പല പ്രതിസന്ധികള്‍ ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകാലത്ത് അമേരിക്കന്‍ ജനസമൂഹത്തെ രൂക്ഷമായി ബാധിച്ചതായി ഒബാമ പറഞ്ഞു.ധ്രുവീകരിക്കപ്പെട്ട ഒരു സമൂഹത്തെ മാറ്റാനായി രാഷ്ട്രീയക്കാരുടെ തീരുമാനങ്ങള്‍ മാത്രം പോരെന്നും ജനങ്ങള്‍ പരസ്പരം ശ്രദ്ധിക്കാന്‍ തയ്യാറാകണമെന്നും എന്തിനെയെങ്കിലും കുറിച്ച് പരസ്പരം വാദിക്കുമ്പോള്‍ പൊതുവായ ചില വസ്തുതകള്‍ അംഗീകരിക്കാന്‍ തയ്യാറാകണമെന്നും ഒബാമ പറഞ്ഞു. യുവ തലമുറ ഈ മാറ്റത്തില്‍ വലിയ പങ്കു വഹിക്കുമൈന്നും മുന്‍ അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു.’എന്നാൽ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെക്കുറിച്ച് തന്റെ പുസ്തകമായ പ്രോമിസ്ഡ് ലാന്റില്‍ നടത്തിയ പരാമര്‍ശം ഇന്ത്യയില്‍ വലിയ ചര്‍ച്ചയായിരുന്നു. രാഹുല്‍ ആര്‍ജവമില്ലാത്ത ഒരു രാഷ്ട്രീയ നേതാവെന്ന തരത്തിലായിരുന്നു ഒബാമയുടെ അഭിപ്രായ പ്രകടനം. ഒരു അന്താരാഷ്ട്ര നേതാവ് കോണ്‍ഗ്രസ് നേതാവിനെ പറ്റി ഇത്തരത്തില്‍ പറഞ്ഞത് ബി.ജെ.പി പ്രവര്‍ത്തകര്‍ രാഷ്ട്രീയായുധമാക്കിയിരുന്നു. എന്നാല്‍ ഇതേ പുസ്തകത്തില്‍ തന്നെ ഇന്ത്യയില്‍ ബി.ജെ.പി വിഭജന ദേശീയത നടപ്പാക്കുന്നെന്ന പരാമര്‍ശവും ഒബാമ നടത്തിയിട്ടുണ്ട്. ഒപ്പം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ ഭരണത്തെയും മതേതര നിലപാടുകളെയും ഒബാമ പ്രശംസിക്കുന്നുമുണ്ട്.ഒബാമ മന്‍മോഹന്‍ സിംഗിനെ പറ്റിയും ബി.ജെ.പിയെയും പറ്റി പറഞ്ഞത്,പാകിസ്താനില്‍ നിന്നും ആക്രമണങ്ങള്‍ ഉണ്ടായപ്പോള്‍ തിരിച്ചടിക്കാനുള്ള ആഹ്വാനങ്ങളെ മന്‍മോഹന്‍ സിംഗ് പ്രോത്സാഹിപ്പിച്ചിരുന്നില്ലെന്ന് ഒബാമ പുസ്തകത്തില്‍ പറയുന്നുണ്ട്.‘

ആക്രമണത്തിനു ശേഷം പാകിസ്താനെതിരെ പ്രതികാരം ചെയ്യാനുള്ള ആഹ്വാനങ്ങളെ സിംഗ് എതിര്‍ത്തിരുന്നു. പക്ഷെ ഈ സംയമനം രാഷ്ട്രീയമായി അദ്ദേഹത്തിനു നഷ്ടമുണ്ടാക്കി. മുസ്‌ലിം വിരുദ്ധ വികാരം ഉയരുന്നത് ഇന്ത്യയിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയും ഹിന്ദു ദേശീയതാ പാര്‍ട്ടിയുമായ ഭാരതീയ ജനതാ പാര്‍ട്ടിയുടെ സ്വാധീനത്തെ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം ഭയപ്പെട്ടു,’ഇതിനു ശേഷം സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മന്‍മോഹന്‍ സിംഗ് എന്നിവര്‍ക്കൊപ്പം ഡിന്നര്‍ കഴിച്ചപ്പോഴുള്ള അനുഭവവും ഒബാമ പറയുന്നുണ്ട്. ഈ ഭാഗത്ത് രാഹുലിനെ പറ്റി പറഞ്ഞ ഭാഗമാണ് നേരത്തെ വലിയ രീതിയില്‍ വാര്‍ത്തയായത്. മന്‍മോഹന്‍ സിംഗിന് ശേഷം ആര് ഭരണത്തിലേറുമെന്നതിലും ഒബാമ ആശങ്കപ്പെട്ടിരുന്നു.‘ അമ്മ ( സോണിയ ഗാന്ധി) നിശ്ചയിച്ച വിധി നിറവേറ്റാനായി ബാറ്റണ്‍ വിജയകരമായി രാഹുലിന് കൈമാറുമോ? ബി.ജെ.പി പ്രചരിപ്പിക്കുന്ന ഭിന്നിപ്പിക്കുന്ന ദേശീയതയ്ക്ക് മേലെയായി കോണ്‍ഗ്രസിന്റെ ആധിപത്യം സംരക്ഷിക്കാനാവുമോ? എന്തോ എനിക്ക് സംശയം തോന്നി,’ ഒബാമ തന്റെ പുസ്തകത്തില്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്നത് കള്ളപ്രചാരണം; 25,000 മെട്രിക് അരി കൂടി വിപണിയില്‍ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (3 hours ago)

തെക്കൻ തമിഴ്‌നാട് തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വര  (3 hours ago)

ഇന്ത്യ ഒരു ഭരണഘടനാധിഷ്ഠിത ജനാധിപത്യ രാജ്യമാണ്; ഭരണഘടന സംരക്ഷിക്കും നിയമവാഴ്ച പാലിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്ത സർക്കാരിന് ദേശീയ പ്രതീകങ്ങളോടുള്ള സമീപനത്തിലും അതേ ഉത്തരവാദിത്തം പുലർത്തേണ്ടതുണ്ടെന്ന് ബ  (3 hours ago)

സംസ്ഥാനത്ത് ആകെ 5016 പരിശോധനകളാണ് നടത്തിയത്; നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 705 നോട്ടീസ് നൽകി; 390 ഭക്ഷ്യ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താനുള്ള ശുപാർശ നോട്ടീസും; ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പ  (3 hours ago)

ഭവനരഹിതർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കിടപ്പാടമൊരുക്കിയ 'ലൈഫ്' പദ്ധതിയെ തകർക്കാനും കേന്ദ്രത്തിന്റെ ജനവിരുദ്ധ നിബന്ധനകൾക്ക് മുന്നിൽ മുട്ടുമടക്കാനുമുള്ള യുഡിഎഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ കഴിയില്ല;  (3 hours ago)

ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയോടല്ല, മറിച്ച് ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ടകളോടാണ് തങ്ങളുടെ പ്രതിബദ്ധതയെന്ന് കോൺഗ്രസ്സ് അർത്ഥശങ്കക്കിടയില്ലാതെ തെളിയിച്ചു ; വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിച്ച കോൺഗ്രസ് ന  (3 hours ago)

ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരത്തില്‍ സൈക്കിള്‍ റാലി എം ആര്‍ ബൈജു എംഎല്‍എ റാലി ഫ്ളാഗ് ഓഫ് ചെയ്തു...  (3 hours ago)

മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...  (4 hours ago)

ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?  (4 hours ago)

വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....  (4 hours ago)

ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....  (4 hours ago)

SIT കേരളത്തിന് പുറത്തേക്കും അന്വേഷണം  (5 hours ago)

AICC വന്ദേമാതരം നിയമത്തിലെ വ്യവസ്ഥകള്‍  (6 hours ago)

HOSTEL # GHOST കാരണം ‘മാസ് സൈക്കോജെനിക് ഇൽനസ്’  (6 hours ago)

Earthquake strikes ഇന്തോനേഷ്യയിൽ ഭയാനക അവസ്ഥ  (6 hours ago)

Malayali Vartha Recommends