താലിബാനെ ഗെറ്റൗട്ടടിച്ച് ഫ്രാൻസ്... ആനകള്ളൻമാരെ വിശ്വസിക്കില്ല... ഇന്ത്യയെ നെഞ്ചോട് ചേർത്ത് ഇറാനും... ഊറിച്ചിരിച്ച് ഇന്ത്യയും

ലോകം മാറാം പക്ഷേ എന്തുവന്നാലും താലിബാൻ മാറില്ല. അത് നാട്ടിൻ പുറത്തൊക്കെയുള്ള ഒരു ചൊല്ല് പോലെ പട്ടിയുടെ വാല് ഇനി 20 കൊല്ലം കുഴലിൽ ഇട്ടാലും അതിന് യാതൊരു മാറ്റവും വരില്ല എന്ന് ഓരോ ദിവസം കഴിയുന്തോറും തെളിയിച്ച് കൊണ്ടിരിക്കുകയാണ് താലിബാൻ. ഓഗസ്റ്റ് 15 ന് കാബൂള്‍ കീഴടക്കി അധികാരം കയ്യടക്കിയ താലിബാന്‍, റഷ്യയിലും ഖത്തറിലും വച്ച് ലോകരാജ്യങ്ങളുടെ പ്രതിനിധികളുമായി നടത്തിയ എല്ലാ ചര്‍ച്ചയിലും തങ്ങള്‍ പുതിയ താലിബാനാണെന്ന് വരുത്തി തീര്‍ക്കാനുള്ള ഓട്ടത്തിലായിരുന്നു.
മതം അനുശാസിക്കുന്ന സ്വാതന്ത്രം എല്ലാവര്‍ക്കും ലഭ്യമാക്കുമെന്നും അവര്‍ ഊന്നിപ്പറഞ്ഞു. "ശരിയത്ത് നിയമപ്രകാരം, ദൈവം ഉദ്ദേശിക്കുന്നുവെങ്കിൽ, ഞങ്ങൾ സ്ത്രീകളെ ജോലി ചെയ്യാൻ അനുവദിക്കും. സ്ത്രീകൾ സമൂഹത്തിലെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. ഞങ്ങൾ അവരെ ബഹുമാനിക്കുന്നു. സമൂഹത്തിന് ആവശ്യമായ എല്ലാ മേഖലകളിലും അവർക്ക് സ്വാതന്ത്രം ഉണ്ടാകും. ഒപ്പം ഒരു സജീവ സാന്നിധ്യമായി അവരും. " എന്നാണ് സബിയുല്ല മുജാഹിദ് ലോകത്തോട് വിളിച്ച് പറഞ്ഞത്.
എന്നാൽ താലിബാന്‍ മാറിയിട്ടില്ല എന്നതിന് ഓഗസ്റ്റ് തുടക്കം മുതല്‍ താലിബാന്‍ തീവ്രവാദികള്‍ കാബൂളിന്‍റെ അധികാരമെടുക്കുന്നത് വരെയുള്ള കാലത്തെ അഫ്ഗാനിസ്ഥാനിലെ സാമൂഹ്യമാധ്യമങ്ങളിലെ പോസ്റ്റുകള്‍ ശ്രദ്ധിച്ചാല്‍ മതിയാകും. അവിടെ അതിനാവശ്യമായ ധാരാളം തെളിവുകള്‍ ലഭിക്കുണ്ട്. ഇത്രയും കാര്യങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ലോകരാഷ്ട്രങ്ങളോട് ചങ്ങാത്തം സ്ഥാപിക്കാനുള്ള തിടുക്കത്തിലാണ് താലിബാൻ.
എന്നാൽ ഇതിനെതിരെ നിലപാട് കടുപ്പിച്ച് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ ഫ്രാൻസും. താലിബാന്‍ സര്‍ക്കാരിനെ യാതൊരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് തന്നെയാണ് ഫ്രാന്‍സ് പറയുന്നത്. എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കാതെ രൂപീകരിച്ച സര്‍ക്കാരിനെ അംഗീകരിക്കാന്‍ കഴിയില്ലെന്ന വാദമാണ് അവർ മുന്നോട്ട് വയ്ക്കുന്നതും. അതുകൊണ്ട് തന്നെ താലിബാന്‍ സര്‍ക്കാരിനെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഫ്രാന്‍സിന്‍റെ വിദേശകാര്യമന്ത്രി ജീന്‍ വെസ് ലെ ഡ്രിയാന്‍ വ്യക്തമാക്കി.
ഒരിക്കലും ഈ താലിബാന്‍ സര്‍ക്കാരുമായി ഫ്രാന്‍സിന് ബന്ധമുണ്ടാകില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ഈ സര്‍ക്കാരുമായി ഒരു ഇടപാടുകള്‍ക്ക് ഫ്രാന്‍സ് ഉണ്ടായിരിക്കില്ലെന്നും വിദേശകാര്യമന്ത്രിയുടെ വാക്കുകളിൽ വ്യക്തമാണ്. താലിബാന്‍ സര്‍ക്കാരിന് മുന്നില്‍ ഒരു പിടി വ്യവസ്ഥകള്‍ വെച്ചിട്ടുണ്ടെന്നും അക്കാര്യത്തില്‍ എന്തെങ്കിലും നടപടിയുണ്ടാകുമോ എന്ന കാര്യം കാത്തിരിക്കുകയാണെന്നും അദ്ദേഹം ഇതിനോടൊപ്പം തന്നെ വ്യക്തമാക്കി. അത് എന്താകും എന്ന കാര്യത്തിലാണ് ഇപ്പോൾ ഉറ്റുനോക്കുന്നതും.
വിദേശപൗരന്മാരെയും അഫ്ഗാന്‍ പൗരന്‍മാരെയും പോകാന്‍ അനുവദിക്കാമെന്ന് താലിബാന്‍ പറഞ്ഞെങ്കിലും ഇക്കാര്യത്തില്‍ താലിബാന്‍റെ ഭാഗത്ത് നിന്നും അനുകൂല നിലപാട് ഉണ്ടായിട്ടില്ല. താലിബാന്‍ എല്ലാവരെയും ഉള്‍ച്ചേര്‍ത്തിട്ടുള്ള, എല്ലാവര്‍ക്കും പ്രാതിനിധ്യമുള്ള സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പറഞ്ഞെങ്കിലും അതുണ്ടായില്ല.
എന്തായാലും ഇപ്പോള്‍ ഫ്രാന്‍സ് ഒരു പിടി വ്യവസ്ഥകള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. അത് അംഗീകരിച്ചാല്‍ മാത്രമേ താലിബാന്‍ സര്‍ക്കാരിനെ അംഗീകരിക്കാന്‍ കഴിയൂ. ഒപ്പം തന്നെ ജപ്പാന്‍, യുഎസ്, കാനഡ എന്നീ രാജ്യങ്ങളും താലിബാന്‍ സര്‍ക്കാരിനെ അംഗീകരിക്കേണ്ട എന്ന നിലപാടിലാണെന്നറിയുന്നുണ്ട്.
മുല്ല മുഹമ്മദ് ഹസൻ അഖുന്ദ് പ്രധാനമന്ത്രിയായുള്ള 33-അംഗ താലിബാന്‍ സര്‍ക്കാര്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് അധികാരമേറ്റത്. ഇതില്‍ പാകിസ്ഥാന് അധികാരമുള്ള ഹഖാനി ശൃംഖലയും പഷ്തൂണ്‍ വംശജര്‍ക്കുമാണ് പുതിയ താലിബാന്‍ സര്‍ക്കാരില്‍ അധികാരമുള്ളത്. സ്ത്രീകളെ പൂർണമായും ഒഴിവാക്കിയാണ് ഇത് രൂപപ്പെടുത്തിയിട്ടുള്ളത്.
രണ്ടാം താലിബാന്‍ ഈ സ്വതന്ത്രങ്ങളെല്ലാം ഇല്ലാതാക്കുമെന്ന് സ്ത്രീകള്‍ ഭയക്കുന്നു. ആഗസ്റ്റ് 17 ഉച്ചതിരിഞ്ഞ് അഫ്ഗാനിസ്ഥാന്‍റെ പുതിയ ഭരണകൂടത്തില്‍ തങ്ങള്‍ക്കും പ്രാതിനിധ്യം നൽകണമെന്ന് സ്ത്രീകള്‍ ആവശ്യപ്പെട്ടു. പ്രതിഷേധവുമായി അവര്‍ തെരുവിലിറങ്ങി. എന്നാല്‍ തെരുവുകളില്‍ അവരെ കാത്ത് നിന്നത് തോക്ക് ചൂണ്ടിയ താലിബാന്‍ തീവ്രവാദികളായിരുന്നു.
അമേരിക്കന്‍ അധിനിവേശ സമയത്തും അഫ്ഗാനിലെ ഉള്‍ഗ്രാമങ്ങളിലെ സ്ത്രീകളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങളൊന്നും ഉണ്ടായിരുന്നിട്ടില്ല. ഇന്ന് രണ്ടാം താലിബാന്‍റെ വരവില്‍ നഗരങ്ങളിലെ സ്ത്രീകളും വീടുകളില്‍ അടഞ്ഞ ജനാലകള്‍ക്കും വാതിലുകള്‍ക്കും ഉള്ളില്‍ അടച്ചിരിക്കേണ്ടിവരുന്നു.
അതുകൂടാതെ ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണാകമായ ഒരു കൂടിക്കാഴ്ച സംഭവിക്കാനിരിക്കുകയാണ്. അതായത്, ഇറാൻ വിദേശകാര്യമന്ത്രി ഹൊസൈൻ അമീർ അബ്ദൊള്ളാഹിയാൻ ഇന്ത്യ സന്ദർശിക്കും. വരും ദിവസങ്ങൡ അദ്ദേഹം ഇന്ത്യയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. അഫ്ഗാനിലെ താലിബാൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിലാണ് അബ്ദൊള്ളാഹിയാൻ ഇന്ത്യയിൽ എത്തുന്നത്.
ഇന്ത്യയുമായുള്ള സഹകരണം കൂടുതൽ ദൃഢമാക്കുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം. അഫ്ഗാനിൽ താലിബാൻ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ് ജയ്ശങ്കറുമായി അബ്ദൊള്ളാഹിയാൻ ടെലിഫോണിൽ ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയിൽ എത്തുന്നത്. രാജ്യത്തെത്തുന്ന അബ്ദൊള്ളാഹിയാൻ കേന്ദ്രവിദേശകാര്യമന്ത്രി ഡോ.എസ് ജയ്ശങ്കർ ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തും.
അഫ്ഗാനിസ്താനിലെ സ്ഥിതിഗതികളും ചബഹാർ തുറമുഖ പദ്ധതിയെ കുറിച്ചുമായിരുന്നു ഇരു വിദേശകാര്യ മന്ത്രിമാരും ഫോണിലൂടെ സംസാരിച്ചത്. വിശദമായ ചർച്ചയ്‌ക്ക് ശേഷം ചബഹാർ തുറമുഖ പദ്ധതിയിൽഅഫ്ഗാന്റെ നിലപാട് ആരായാൻ ഇരുമന്ത്രിമാരും ധാരണയിലെത്തിയിരുന്നു. ഇറാൻ വിദേശകാര്യമന്ത്രി ഇന്ത്യയിൽ എത്തുമ്പോൾ ഇതുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചകൾ ഉണ്ടാകുമെന്നാണ് വിവരം.
അഫ്ഗാനിലെ താലിബാൻ അധിനിവേശത്തിനെതിരെ ഇന്ത്യയ്‌ക്കൊപ്പം ശക്തമായ നിലപാട് സ്വീകരിച്ച രാജ്യമാണ് ഇറാൻ എന്നതും ശ്രദ്ധേയമാണ്. പഞ്ച്ശിറിൽ താലിബാനെ സഹായിച്ച പാക് നടപടിയെയും ഇറാൻ രൂക്ഷമായി വിമർശിച്ചിരുന്നു. ഇനി മുതൽ തങ്ങളുടെ നിരീക്ഷണം അവിടെ ഉണ്ടായിരിക്കുമെന്നുള്ള താക്കീത് കൂടി നൽകിയിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha