Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രാർത്ഥനയുടെ നിമിഷങ്ങൾ... ആരാധകർക്ക് ചിന്തിക്കാൻ വയ്യ,വിറച്ച് ജയിച്ച് അർജന്റീന (2-3), ആസാമാന്യ പോരാട്ടവീര്യം, പൊരുതി വീണ് കാബോ വെർദെ


ഓസ്‌ട്രേലിയയെ ഷൂട്ട‍ൗട്ടിൽ 4–2ന്‌ തോൽപ്പിച്ച്‌ ഇ‍ൗജിപ്‌ത്‌ ലോകകപ്പ്‌ ഫുട്‌ബോളിന്റെ പ്രീ ക്വാർട്ടറിൽ കടന്നു...


തൃശൂർ ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു....മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്കും ഇന്റർവ്യൂവിനും അവധി ബാധകമായിരിക്കില്ല, എല്ലാവരും ജാഗ്രത പാലിക്കണമെന്നും, അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും കലക്ടർ


'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..


തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..

പി ജയരാജൻ ശ്യാമളെ എടുത്ത് തോട്ടിൽ കളഞ്ഞു..! അച്ചികൾക്ക് ഒരു സീറ്റ് തീപ്പന്തമായി..!കണ്ണൂരിൽ കലാപം

17 MARCH 2026 05:50 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രാർത്ഥനയുടെ നിമിഷങ്ങൾ... ആരാധകർക്ക് ചിന്തിക്കാൻ വയ്യ,വിറച്ച് ജയിച്ച് അർജന്റീന (2-3), ആസാമാന്യ പോരാട്ടവീര്യം, പൊരുതി വീണ് കാബോ വെർദെ

താരസംഘടനയായ 'അമ്മ'യുടെ അഡ്ഹോക് കമ്മിറ്റിയിൽ നിന്ന് രമേഷ് പിഷാരടി എംഎൽഎ രാജിവച്ചു....

വിഴിഞ്ഞം തുറമുഖത്ത് എംഎസ്സിയുമായുള്ള ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ അതൃപ്തി അറിയിച്ച പശ്ചാത്തലത്തിൽ വിശദീകരണ കുറിപ്പുമായി അദാനി പോർട്‌സ് സിഇഒ

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ ടി വീണയുടെ വീട്ടിലെ റെയ്ഡിനെ തുടര്‍ന്ന് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്... സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; മുൻ പ്രോസിക്യൂട്ടർ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ പ്രതികളുടെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് തുടരും... കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് എട്ട് പ്രതികൾ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്

തുടർച്ചയായി നിയമസഭാ സീറ്റ് നിഷേധിക്കപ്പെട്ട പി ജയരാജൻ സി പി എമ്മിനെ കേരളത്തിൽ നിന്നും തേച്ചുമായ്ച്ച് കളയുമെന്ന്  ഏതാണ്ട് ഉറപ്പായി.  നിയമസഭാ സീറ്റ് നൽകിയില്ലെന്ന് മാത്രമല്ല പി ജയരാജനെ അപമാനിക്കാനും പിണറായി  - ഗോവിന്ദൻ അച്ചുതണ്ട് ശ്രമിച്ചു. എം.വി. ഗോവിന്ദന്റെ പിൻവാതിൽ എൻട്രിയായ ഭാര്യ തളിപ്പറമ്പ് സ്ഥാനാർത്ഥി പി.കെ. ശ്യാമളയെ ജയിപ്പിക്കേണ്ട ചുമതലയാണ്  പി. ജയരാജന് നൽകിയത്.ഇത്രയും അപമാനം ഇതിനുമുമ്പ് പി ജയരാജൻ അനുഭവിച്ചുകാണില്ല. അതിന് പകരം വീട്ടാൻ കാത്തിരിക്കുകയാണ് പി. ജയരാജൻ. 

 

എം.വി. ഗോവിന്ദന്റെ സീറ്റിൽ ഭാര്യക്ക് സംവരണസീറ്റ് നൽകിയപ്പോൾ തന്നെ സി പി എമ്മിന്റെ ജാതകം കുറിച്ചുകഴിഞ്ഞിരുന്നു. പി.കെ. ശ്യാമള,  സി പി എമ്മിനെ ഭരണത്തിൽ നിന്നും ആട്ടിയിറക്കുമെന്ന് സി പി എം അണികൾ ഉറപ്പിച്ചുകഴിഞ്ഞു. പിണറായി വിജയന്റെ മൂന്നാമൂഴവും ശ്യാമളയുടെ ഒന്നാമൂഴവും ജില്ലയിൽ അണുബോംബ് പോലെ പൊട്ടിച്ചിതറുമെന്ന് ഉറപ്പായി. 

ഇതോടെ കണ്ണൂർ സിപിഎമ്മില്‍ പൊട്ടിത്തെറിതുടങ്ങി. തളിപ്പറമ്പില്‍ പി.കെ ശ്യാമളക്കെതിരെ വിമതനായി ജില്ലാ സെക്രട്ടറിയേറ്റംഗം ടി.കെ ഗോവിന്ദൻ മത്സരിക്കും. ശ്യാമളയ്‌ക്ക് സ്ഥാനാർഥിത്വം നൽകിയതിലെ എതിർപ്പാണ് നീക്കത്തിന് പിന്നിൽ. നിലവിൽ ഹാൻഡ്‌വീവ് ചെയർമാനാണ് ഗോവിന്ദൻ. പാർട്ടിയുടെ കോട്ടകളിൽ ഇത്തരത്തിൽ വിവാദങ്ങളുണ്ടാകുന്നത് സിപിഎമ്മിന് തലവേദനയാണ്. 

 

നേരത്തെ, പി.കെ ശ്യാമളയുടെ സ്ഥാനാർഥിത്വത്തിൽ സിപിഎം തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയിൽ ശക്തമായ വിമർശനം ഉയർന്നിരുന്നു. പാർട്ടി സെക്രട്ടറിയായതിനാൽ എം.വി ഗോവിന്ദൻ മത്സരിക്കാത്ത സാഹചര്യത്തിൽ ഭാര്യയെ പകരം സ്ഥാനാർഥിയാക്കി എന്ന ആക്ഷേപമാണ് പാർട്ടി അണികളിൽ നിന്ന് ഉയർന്നത്. ഗോവിന്ദൻ, ഇക്കഴിഞ്ഞ ദിവസങ്ങളിലെ യോഗങ്ങളിൽ പങ്കെടുത്തിരുന്നില്ലെന്നാണ് വിവരം. ശ്യാമളക്ക് കമ്യൂണിസ്റ്റ് ശൈലി ഇല്ലെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. അനുഭാവികളുടെയും അണികളുടെയും പിന്തുണ ശ്യാമളക്കില്ലെന്നും മയ്യിൽ മേഖലയിൽ നിന്നുള്ള അംഗങ്ങൾ വിമർശിച്ചു. പി.ജയരാജനാണ് മണ്ഡലം കമ്മിറ്റിയുടെ ചുമതല.

 

കമ്യൂണിസ്റ്റ് ശൈലിയില്ലാത്ത ശ്യാമള നിർണായക തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ എത്തുന്നതിൽ വിമർശനം ഉന്നയിച്ചവർ ആശങ്കയും ഉന്നയിച്ചിട്ടുണ്ട്.ജില്ലാ സെക്രട്ടേറിയേറ്റ് ശ്യാമളയുടെ പേര് അംഗീകരിച്ച ഘട്ടത്തിൽ മയ്യിൽ മേഖലയിൽ നിന്നുള്ള അണികളടക്കമുള്ളവരാണ് സോഷ്യൽ മീഡിയയിലടക്കം പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നത്.

 

സംസ്ഥാന സെക്രട്ടേറിയേറ്റ് ശ്യാമളയുടെ സ്ഥാനാർഥിത്വം അംഗീകരിച്ചിട്ടും പ്രാദേശിക തലത്തിലെ പ്രതിഷേധം തുടരുന്നു എന്നതിന്റെ സൂചനയാണ് മണ്ഡലം കമ്മറിയിൽ ഉയർന്ന വിമർശനം. താഴെത്തട്ടിലുള്ള വികാരം തണുപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി സംസ്ഥാന സമിതി അംഗം പി.ജയരാജന് തളിപ്പറമ്പ് മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് ചുമതല നൽകിയിട്ടുണ്ട്.എന്നാൽ എം.വി  ഗോവിന്ദന്റെയും പിണറായിയുടെയും ജീവിതം അവസാനിപ്പിക്കാനാണ് പി. ജയരാജന്റെ തീരുമാനം. മേയിൽ ഇലക്ഷൻ റിസൾട്ട് വരുമ്പോൾ പിണറായിയും അദ്ദേഹത്തിന്റെ കുഴലൂത്തുകാരും കണ്ണൂർ വിടണമെന്നാണ് പി ജയരാജന്റെ ആഗ്രഹം. 

തളിപ്പറമ്പിലെ പാർട്ടി കോട്ടയായ മലപ്പട്ടം സ്വദേശിയായ ടി.കെ. ഗോവിന്ദൻ, പരിയാരം മെഡിക്കൽ കോളേജ് മുൻ ചെയർമാനും നിലവിൽ കൈത്തറി വികസന കോർപ്പറേഷൻ ചെയർമാനുമാണ്. ശ്രീകണ്ഠപുരം, മയ്യിൽ ഏരിയ കമ്മിറ്റി സെക്രട്ടറിയായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

 

എൽ.ഡി.എഫിലെ ഈ പടലപ്പിണക്കങ്ങൾ കോൺഗ്രസ് നേതൃത്വം അതീവ ഗൗരവത്തോടെയാണ് നിരീക്ഷിക്കുന്നത്. തളിപ്പറമ്പിലെ കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതിൽ ധൃതി കാണിക്കേണ്ടതില്ലെന്നും, എൽഡിഎഫിലെ അസ്വസ്ഥതകൾ വിലയിരുത്തിയ ശേഷം അന്തിമ തീരുമാനം മതിയെന്നുമാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്.

 

ഇന്നലെ സ്ഥാനാര്‍ഥി നിര്‍ണയത്തിന് പിന്നാലെ പി.കെ. ശ്യാമളയുടെ തെരഞ്ഞെടുപ്പ് പോസ്റ്റര്‍ ഫേസ്ബുക്കില്‍ പ്രത്യേകം പങ്കുവെച്ച് സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജന്‍ രംഗത്തുവന്നിരുന്നു. 'തളിപ്പറമ്പില്‍ പ്രിയ സഖാവ് ശ്യാമള ടീച്ചര്‍...' എന്ന കുറിപ്പോടെയാണ് പോസ്റ്റര്‍ ഷെയര്‍ ചെയ്തത്. ഇതിന് താഴെ പാര്‍ട്ടി അണികളടക്കമുള്ളവര്‍ സ്ഥാനാര്‍ഥിക്കെതിരെ രൂക്ഷമായ കമന്റുകള്‍ എഴുതി. തന്റെ പോസ്റ്റിന് താഴെ ശ്യാമളക്ക്എതിരായ പോസ്റ്റുകൾ വന്നത് പി ജയരാജന്റെ അറിവോടെയാണെന്ന് മനസിലാക്കുന്നു. കാരണം സമൂഹമാധ്യമത്തിൽ അതി ശക്തമായ അടിത്തറയാണ് പി ജയരാജനുള്ളത്.

പാര്‍ട്ടിക്കകത്തും പുറത്തും സമൂഹമാധ്യമങ്ങളിലും ഉയര്‍ന്ന എതിര്‍പ്പുകള്‍ വകവെക്കാതെയാണ് ശ്യാമളയെ തളിപ്പറമ്പില്‍ സി.പി.എം സ്ഥാനാര്‍ഥിയാക്കിയത്. ഈ രോഷം പ്രകടിപ്പിക്കാന്‍ പരോക്ഷമായ നീക്കമാണ് ഫേസ്ബുക്കിലൂടെ പി. ജയരാജന്‍ നടത്തിയതെന്നും വിമര്‍ശനമുയരുന്നുണ്ട്. കണ്ണൂരിലെ എട്ട് സി.പി.എം സ്ഥാനാര്‍ഥികളുടെയും ചിത്രങ്ങള്‍ അടങ്ങിയ ഒരു പോസ്റ്റര്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പി.കെ. ശ്യാമളയുടെ മാത്രം പോസ്റ്റര്‍ പ്രത്യേകം പോസ്റ്റ് ചെയ്തത്. ഇത് പി. ജയരാജന്റെ കുത്സിത ബുദ്ധിയാണെന്ന് എം.വി. ഗോവിന്ദൻ വിശ്വസിക്കുന്നു. അദ്ദേഹം പിണറായിയെയും ഇക്കാര്യമറിയിച്ചുകഴിഞ്ഞു. എന്നാൽ പിണറായിയുടെ കാര്യം പോലും പ്രതിസന്ധിയിലാകുമ്പോൾ അദ്ദേഹം എന്തുചെയ്യും? 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രാർത്ഥനയുടെ നിമിഷങ്ങൾ... ആരാധകർക്ക് ചിന്തിക്കാൻ വയ്യ,വിറച്ച് ജയിച്ച് അർജന്റീന (2-3), ആസാമാന്യ പോരാട്ടവീര്യം, പൊരുതി വീണ് കാബോ വെർദെ  (3 minutes ago)

കെ ടെറ്റ് പാസായ അദ്ധ്യാപകരുടെ സർട്ടിഫിക്കറ്റ് പരിശോധന സംബന്ധിച്ച് പുതിയ മാർഗ നിർദ്ദേശം പുറപ്പെടുവിച്ച് സർക്കാർ...  (16 minutes ago)

താരസംഘടനയായ 'അമ്മ'യുടെ അഡ്ഹോക് കമ്മിറ്റിയിൽ നിന്ന് രമേഷ് പിഷാരടി എംഎൽഎ രാജിവച്ചു....  (22 minutes ago)

വിഴിഞ്ഞം തുറമുഖത്ത് എംഎസ്സിയുമായുള്ള ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ അതൃപ്തി അറിയിച്ച പശ്ചാത്തലത്തിൽ വിശദീകരണ കുറിപ്പുമായി അദാനി പോർട്‌സ് സിഇഒ  (50 minutes ago)

കനത്ത പാറ വീഴ്ചയ്ക്കും മണ്ണിടിച്ചിലിനും സാധ്യത .... നെല്ലിയാമ്പതി ചുരം റോഡില്‍ കര്‍ശന യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടർ  (1 hour ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ ടി വീണയുടെ വീട്ടിലെ റെയ്ഡിനെ തുടര്‍ന്ന് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്... സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി ഇന്ന് വീണ്ടും പരിഗണിക്  (1 hour ago)

രാജസ്ഥാനിലെ പച്ച്പദ്രയിൽ 79,450 കോടി രൂപയുടെ നിക്ഷേപത്തിൽ നിർമിച്ച രാജ്യത്തെ ആദ്യ ഗ്രീൻഫീൽഡ് സംയോജിത റിഫൈനറി-പെട്രോകെമിക്കൽ സമുച്ചയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; മുൻ പ്രോസിക്യൂട്ടർ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ പ്രതികളുടെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് തുടരും... കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്  (2 hours ago)

  ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു.... ബസിന്റെ മുൻഭാഗം പൂർണമായും കത്തിനശിച്ചു  (2 hours ago)

തൃശ്ശൂർ നെടുപുഴയിൽ കോൾപാടത്ത് മിനി ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി...  (2 hours ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത...കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും  (2 hours ago)

തൊഴിൽ, ആരോഗ്യം, സാമ്പത്തികം: അറിയാം നിങ്ങളുടെ കൃത്യമായ നക്ഷത്രഫലം!  (3 hours ago)

ഓസ്‌ട്രേലിയയെ ഷൂട്ട‍ൗട്ടിൽ 4–2ന്‌ തോൽപ്പിച്ച്‌ ഇ‍ൗജിപ്‌ത്‌ ലോകകപ്പ്‌ ഫുട്‌ബോളിന്റെ പ്രീ ക്വാർട്ടറിൽ കടന്നു...  (3 hours ago)

തൃശൂർ ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു....മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്കും ഇന്റർവ്യൂവിനും അവധി ബാധകമായിരിക്കില്ല, എല്ലാവരും ജാഗ്രത പാലിക്കണമെന്നും, അനാവശ്  (3 hours ago)

വനിതാ ഡോക്ടറോട് അതിക്രമം നടത്തിയ ബിജെപി നേതാവിനെതിരെ കേസ്  (10 hours ago)

Malayali Vartha Recommends