കരയിൽനിന്ന് ആകാശത്തേക്കു തൊടുക്കുന്ന എസ് 400 ട്രയംഫിലൂടെ ലോകത്തിലെ ഏറ്റവും കരുത്തുറ്റ വ്യോമ പ്രതിരോധ സംവിധാനം സ്വന്തമാക്കി ഇന്ത്യ; റഷ്യയിൽ നിന്നു ലഭിക്കുന്ന അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനം സജ്ജം ; പാകിസ്ഥാനും ചൈനയും പ്രതിരോധത്തിൽ

കരയിൽ നിന്നും ആകാശത്തേക്ക് തൊടുക്കാൻ സാധിക്കും... ആകാശത്തിലും കരയിലും ശക്തി പുതുക്കി ഇന്ത്യ.... പുതിയ ആയുധം ആദ്യം സ്ഥാപിക്കുന്നത് പാകിസ്ഥന്റെ നെഞ്ചത്തേക്ക്.... ചൈനയും പ്രതിരോധത്തിൽ..... അക്ഷരാർഥത്തിൽ പ്രതിരോധ കാര്യങ്ങളിൽ വളരെ ശക്തമായ നീക്കങ്ങൾ തന്നെയാണ് ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്നത്.
റഷ്യയിൽനിന്നു ലഭിക്കുന്ന അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനമായ എസ് 400 ട്രയംഫ് മിസൈലുകൾ ഇന്ത്യ ആദ്യം സജ്ജമാക്കുന്നത് പടിഞ്ഞാറൻ അതിർത്തിയിൽ. അവിടെ തന്നെ സ്ഥാപിക്കുന്നതിലൂടെ പാകിസ്ഥാനെയാണ് ലക്ഷ്യമിടുന്നത്. വടക്ക്, കിഴക്ക് അതിർത്തി മേഖലകളിൽ ചൈനയെ ലക്ഷ്യമിട്ടും മിസൈലുകൾ സജ്ജമാക്കുവാൻ ഒരുങ്ങുകയാണ് .
ഇന്ത്യയ്ക്കുള്ള മിസൈലുകളുടെ വിതരണം തുടങ്ങിയതായി റഷ്യയുടെ മിലിറ്ററി സാങ്കേതിക സഹകരണ ഫെഡറൽ സർവീസ് ഡയറക്ടർ ദിമിത്രി ഷൂഗേവ് ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു. കരയിൽനിന്ന് ആകാശത്തേക്കു തൊടുക്കുന്ന എസ് 400 ട്രയംഫിലൂടെ ലോകത്തിലെ ഏറ്റവും കരുത്തുറ്റ വ്യോമ പ്രതിരോധ സംവിധാനമാണ് ഇന്ത്യയ്ക്ക് സ്വന്തമാകുന്നത്.
ദക്ഷിണേഷ്യൻ മേഖലയിൽ അവഗണിക്കാൻ പറ്റാത്ത സൈനിക ശക്തിയായി ഇന്ത്യ ഇതിലൂടെ മാറും. എസ് 400 നിർണായക പങ്കു വഹിക്കുന്നുണ്ട് . റഷ്യയുമായി പ്രതിരോധ കരാർ ഒപ്പുവച്ചതിലാണ് യുഎസിന് എതിർപ്പ് ഉള്ളത് . മിസൈലുകൾ തങ്ങളെ നേരിടാൻ കൂടി ലക്ഷ്യമിട്ടുള്ളതാണെന്നു ചൈനയ്ക്കു അറിയാവുന്ന കാര്യം തന്നെയാണ്.
2014ൽ റഷ്യയിൽ നിന്ന് ആറ് എസ് 400 മിസൈൽ യൂണിറ്റുകൾ ചൈന വാങ്ങിയിട്ടുണ്ട് . ഇന്ത്യയെ ഉന്നം വെച്ചു കൊണ്ടുള്ള അതിർത്തി മേഖലകളിൽ അവർ മിസൈലുകൾ സജ്ജമാക്കിയത് . 40,000 കോടി രൂപയ്ക്ക് 5 യൂണിറ്റുകളാണ് വ്യോമസേനയ്ക്കായി ഇന്ത്യ വാങ്ങുന്നത്. ഇതിൽ ആദ്യത്തേതിന്റെ വിതരണമാണ് ഇപ്പോൾ ആരംഭിച്ചത്.
പലതരം മിസൈലുകൾ, റഡാറുകൾ, മിസൈൽ ഘടിപ്പിക്കുന്ന വാഹനം എന്നിവയടങ്ങുന്ന വ്യോമ പ്രതിരോധ മിസൈൽ യൂണിറ്റ് റഷ്യൻ സാങ്കേതിക വിദഗ്ധരുടെ മേൽനോട്ടത്തിൽ ഈ വർഷം അവസാനം ഇന്ത്യയിൽ പരീക്ഷിക്കുവാൻ ഒരുങ്ങുകയാണ് . അടുത്ത ജനുവരി–ഫെബ്രുവരി മാസങ്ങളിൽ അവ അതിർത്തിയിൽ സജ്ജമാക്കുവാൻ തയ്യാറാക്കുകയാണ് .
2023നകം 5 യൂണിറ്റുകളും ഇന്ത്യയ്ക്കു കിട്ടും . മിസൈലുകൾ പ്രവർത്തിപ്പിക്കാനുള്ള പരിശീലനത്തിനായി വ്യോമസേനാംഗങ്ങളെ ഏതാനും മാസങ്ങൾക്കു മുൻപ് ഇന്ത്യ റഷ്യയിലേക്ക് അയച്ചിരുന്നു. ചൈനയ്ക്കു പുറമെ തുർക്കിയും റഷ്യയിൽനിന്ന് എസ് 400 വാങ്ങി. എസ് 400നു ബദലായേക്കാവുന്ന വ്യോമപ്രതിരോധ സംവിധാനമായ ‘സൈപർ’ മിസൈൽ തുർക്കി സ്വന്തമായി വികസിപ്പിച്ചു .
മിസൈൽ കഴിഞ്ഞ ദിവസം വിജയകരമായി പരീക്ഷിച്ചു . ഇന്ത്യയും റഷ്യയും തമ്മിൽ അടുത്ത മാസം നടക്കുന്ന വാർഷിക ഉച്ചകോടിയിൽ എസ് 400ന്റെ അടുത്ത പതിപ്പായ എസ് 500 ഇന്ത്യയ്ക്കു വിൽക്കാൻ റഷ്യ ശ്രമിക്കുമെന്നാണു ലഭ്യമാകുന്ന സൂചന . പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.
https://www.facebook.com/Malayalivartha
























