Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഫിൻലൻഡിനെ ഇരുട്ടിലാക്കി റഷ്യ! നാറ്റോയിൽ ചേരുമെന്ന മുന്നറിയിപ്പിന് പകരം വീട്ടി പുടിന്റെ പ്രതികാരം?

16 MAY 2022 05:56 PM IST
മലയാളി വാര്‍ത്ത

റഷ്യയിൽ നിന്ന് ഫിൻലൻഡിനുള്ള വൈദ്യുതി വിതരണം നിർത്തലാക്കി ഇലക്ട്രിസിറ്റി കമ്പനി. ഇതുവരെ വിതരണം ചെയ്ത വൈദ്യുതിക്ക് പണം നൽകാത്തതിനെ തുടർന്നാണ് റഷ്യയുടെ ഏറ്റവും വലിയ ഇലക്‌ട്രിസിറ്റി കമ്പനിയായ ആർഎഒ നോർഡിക് ശനിയാഴ്ച മുതൽ ഫിൻലൻഡിലേക്കുള്ള വൈദ്യുതി വിതരണം നിർത്തിവെച്ചതെന്ന് അറിയിച്ചു. ‌

വാർത്താ ഏജൻസിയായ ടാസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. റഷ്യയിൽ നിന്നുള്ള വൈ​ദ്യുതി വിതരണം നിലച്ചതായി ഫിന്നിഷ് നാഷണൽ ഇലക്‌ട്രിസിറ്റി ട്രാൻസ്മിഷൻ ഗ്രിഡ് ഓപ്പറേറ്റർ ഫിൻഗ്രിഡ് ഓയ്‌ജും അറിയിച്ചു. ശനിയാഴ്ച പുലർച്ചെ ഒരുമണിക്കാണ് വൈദ്യുതി വിതരണം നിർത്തിയത്. വൈദ്യുതിക്ക് പണം നൽകുന്നതുമായി ബന്ധപ്പെട്ട തടസം കാരണമാണ് വിതരണം നിർത്തിയതെന്നും മറ്റൊരറിയിപ്പുണ്ടാകുന്നതുവരെ വിതരണം നിർത്തിവെക്കുമെന്നും ഫിൻഗ്രിഡ് പറഞ്ഞു.

 

ആർഒഎ നോർഡിക് ഓയ് കമ്പനി വർഷങ്ങളായി റഷ്യയിൽ നിന്ന് ഫിൻലൻഡിലേക്ക് വൈദ്യുതി ഇറക്കുമതി ചെയ്യുകയും നോർഡ് പൂൾ എക്സ്ചേഞ്ചിലേക്ക് വിൽക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ മേയ് 6 മുതൽ വിറ്റ വൈദ്യുതിയുടെ വില അക്കൗണ്ടിലേക്ക് ഇതുവരെ ക്രെഡിറ്റ് ചെയ്തിട്ടില്ലെന്നും ഈ സാഹചര്യം അസാധാരണമാണെന്നും കമ്പനി അറിയിച്ചു.

 

ഫിൻലൻഡ് പണം നൽകാത്ത സാഹചര്യത്തിൽ റഷ്യക്ക് പണം നൽകാൻ സാധിക്കുന്നില്ലെന്നും കമ്പനി അറിയിച്ചു. എന്നാൽ റഷ്യൻ കമ്പനി വിതരണം നിർത്തിയ സാഹചര്യത്തിൽ സ്വീഡനിൽ നിന്ന് കൂടുതൽ വൈദ്യുതി എത്തിക്കുമെന്ന് കമ്പനി അറിയിച്ചു. കൂടാതെ, ഫിൻലൻഡിൽ കൂടുതൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാനും പദ്ധതിയുണ്ട്.

 

വൈദ്യുതി ഉൽപ്പാദനത്തിൽ ഫിൻലൻഡിന്റെ സ്വയംപര്യാപ്തത മായിക്കൊണ്ടിരിക്കുകയാണെന്ന് ഫിൻഗ്രിഡ് പറഞ്ഞു. കാറ്റിൽ നിന്നുള്ള വൈദ്യുതി ഉൽപാദനത്തിന്റെ അളവ് ഓരോ വർഷവും വർധിക്കുന്നു. ഈ വർഷം മാത്രം 2000 മെഗാവാട്ട് പുതിയ കാറ്റാടി വൈദ്യുതി ലഭ്യമാകും. 2023-ൽ വൈദ്യുതോർജ്ജത്തിൽ സ്വയംപര്യാപ്തത കൈവരിക്കുമെന്നും ഫിൻഗ്രിഡ് പറഞ്ഞു. അതേസമയം, സ്ഥിതിഗതികൾ മെച്ചപ്പെടുമെന്നും റഷ്യയുമായുള്ള വൈദ്യുതി വ്യാപാരം ഉടൻ പുനരാരംഭിക്കുമെന്നും ഇലക്ട്രിസിറ്റി കമ്പനി പറഞ്ഞു.

 

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന് ​ഗുരുതര രോ​ഗബാധയുണ്ടെന്ന് ആരോപിച്ച് യുക്രൈൻ. ‌യുക്രൈൻ മിലിട്ടറി ഇന്റലിജൻസ് മേധാവി മേജർ ജനറൽ കിറിലോ ബുഡനോവ് സ്കൈ ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. റഷ്യൻ നേതാവിന് കാൻസർ ഉൾപ്പെടെ നിരവധി ​ഗുരുതരരോ​ഗ ബാധിതനാണ്. പുടിൻ അട്ടിമറി ഭീഷണി നേരിടുന്നുണ്ടെന്നും റഷ്യയിൽ അട്ടിമറി നീക്കം പുരോഗമിക്കുകയാണെന്നും കിറിലോ ബുഡനോവ് പറഞ്ഞു. റഷ്യക്കെതിരെ യുക്രൈൻ പ്രൊപ​ഗാണ്ട പ്രചരിപ്പിക്കുകയല്ല താനെന്നും അത്തരമൊരു സാഹചര്യത്തിൽ പട്ടാള അട്ടിമറി അസാധ്യമാണെന്നും ബുഡനോവ് വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസില്‍ കടത്താന്‍ ശ്രമിച്ച 8 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി  (53 minutes ago)

അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപിന്റെ കോടതിയലക്ഷ്യ ഹര്‍ജി  (1 hour ago)

കുവൈത്തില്‍ വീണ്ടും ഡീസല്‍ കള്ളക്കടത്ത്  (1 hour ago)

തിരുവനന്തപുരം ലുലുമാളില്‍ മികച്ച ഓഫറുകളോടെ ആനിവേഴ്‌സറി സെയില്‍  (1 hour ago)

ഒമാന്റെ പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് ഒമാന്‍' പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്  (1 hour ago)

അങ്കണവാടിയിലെ കുട്ടികള്‍ക്ക് നേരെ കടന്നല്‍ ആക്രമണം  (2 hours ago)

വ്യത്യസ്ഥ ഭാവങ്ങളുമായി പ്രകമ്പനത്തിന് പുതിയ പോസ്റ്റർ  (3 hours ago)

ക്രിസ്മസ് കരോൾ ആഘോഷങ്ങളിൽ ആർഎസ്എസ് ശാഖകളിൽ ആലപിക്കുന്ന ഗണഗീതം ചൊല്ലാനുള്ള നീക്കം പ്രതിഷേധാർഹം -ഡി വൈ എഫ് ഐ  (4 hours ago)

ഓട്ടോണോമസ് കോ-വര്‍ക്കറിനെ സൃഷ്ടിക്കുന്നതിനുള്ള 'ക്ലാപ്പ് എഐ' യുമായി ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസ്: ഓണ്‍-സ്ക്രീന്‍ ജോലികളെ ഓട്ടോമേറ്റഡ് ആക്കുന്നതില്‍ പ്രധാന വഴിത്തിരിവ്  (4 hours ago)

ക്രിസ്‌മസിന്‌ സ്വർണ സമ്മാന ഓഫറുമായി ഫ്രെയർ എനർജി...  (4 hours ago)

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി: ജനുവരി ഏഴ് വരെ വിലക്ക് തുടരും...  (4 hours ago)

സി. പി. എം-ൽ തിരുവായ്ക്ക് എതിർവായ്: ചെറിയാൻ ഫിലിപ്പ്...  (4 hours ago)

രാഹുൽ പത്തനംതിട്ട വിട്ടു..! രാത്രിക്ക് രാത്രി കൊച്ചിയിൽ..! രാജീവിന്റെ നീക്കം ഇങ്ങനെ..! അറസ്റ്റ് നടക്കില്ല കാരണം ഇത്  (4 hours ago)

ആര്യയുടെ അന്നനാളത്തിൽ അടുപ്പ് കൂട്ടി കത്തിക്കുന്നു..!21-ന് മോദിയെ സ്വീകരിക്കാൻ BJP-യുടെ മേയർ..!തിരുവനന്തപുരത്ത് ഉടൻ..!  (5 hours ago)

ഒരു തിയറ്ററിൽ നിന്ന് സിനിമ കണ്ട് അടുത്ത വേദിയിലേക്ക് കെഎസ്ആർടിസിയുടെ സൗജന്യ യാത്ര  (5 hours ago)

Malayali Vartha Recommends