ഓസ്‌ട്രേലിയയില്‍ പോലീസുകാരനെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ അറസ്റ്റില്‍

ഓസ്‌ട്രേലിയയില്‍ പോലീസുകാരനെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ ന്യൂ സൗത്ത് വെയ്ല്‍സ് പോലീസ് കസ്റ്റഡിയിലെടുത്തു. 16 മുതല്‍ 24 വയസുവരെ പ്രായമുള്ളവരാണ് അറസ്റ്റിലായത്. പോലീസുകാരനെ വെടിവെച്ചു കൊല്ലുകയും തുടര്‍ന്നു പോലീസിന്റെ വെടിയേറ്റ് മരിക്കുകയും ചെയ്ത ഫര്‍ഹാദ് ജബെര്‍ ഖലീല്‍ മുഹമ്മദുമായി(15) ബന്ധമുള്ളവരാണ് കസ്റ്റഡിയിലായത്. അക്രമ സംഭവത്തിനു തീവ്രവാദ ബന്ധമുള്ളതായാണ് പോലീസിന്റെ വിലയിരുത്തല്‍.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ന്യൂസൗത്ത് വെയ്ല്‍സ് പോലീസ് ഉദ്യോഗസ്ഥനായ കുര്‍ത്തിസ് ചെംഗിനെ ഇറാക്കി-കുര്‍ദിഷ് പഞ്ചാത്തലമുള്ള ഖലീല്‍ മുഹമ്മദ് കൊലപ്പെടുത്തുന്നത്. ഇതേതുടര്‍ന്നു നടന്ന വെടിവയ്പ്പില്‍ ഖലീലും കൊല്ലപെട്ടിരുന്നു. സംഭവശേഷം പോലീസ് ഓഫീസറിന്റെ കൊലപാതകത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ഖലീലിന്റെ സഹപാഠിയേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha