ഫിലിപ്പീന്‍സിലെ ജയിലിലുണ്ടായ തീപ്പിടിത്തത്തില്‍ 10 തടവുകാര്‍ മരിച്ചു

ഫിലിപ്പീന്‍സില്‍ അതിസുരക്ഷാ ജയിലിലുണ്ടായ തീപ്പിടിത്തത്തില്‍ 10 തടവുകാര്‍ മരിച്ചു. വൈദ്യുതസംവിധാനത്തിലുണ്ടായ തകരാറാണ് അപകടകാരണമെന്ന് അധികൃതര്‍ പറഞ്ഞു. മധ്യപ്രവിശ്യയായ ലിറ്റിയില്‍ തടവുകാര്‍ തിങ്ങിനിറഞ്ഞ ജയിലില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം.
എട്ടുപേര്‍ സെല്ലുകള്‍ക്കുള്ളില്‍ത്തന്നെ വെന്തുമരിച്ചു. തിരിച്ചറിയാന്‍ സാധിക്കാത്തവിധം കത്തിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. ലോകത്ത് ഏറ്റവുമധികം തടവുകാരുള്ള നാലാമത്തെ ജയിലാണിത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha