ഇത് ചരിത്ര വിജയം! രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ച് സൽമാൻ രാജാവ്... ആഘോഷിക്കാൻ ഒരുങ്ങി സൗദി അറേബ്യ

സൗദി അറേബ്യയില്‍ ബുധനാഴ്ച പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ലോകകപ്പ് ഫുട്‌ബോളില്‍ കരുത്തരായ അര്‍ജന്റീനയ്‌ക്കെതിരെ സൗദി അറേബ്യ അട്ടിമറി ജയം നേടിയതിന്റെ ആഘോഷത്തിന്റെ ഭാഗമാണിത്. സല്‍മാന്‍ രാജാവാണ് അവധി പ്രഖ്യാപിച്ച് ഉത്തരവിട്ടത്.
അര്‍ജന്റീനയ്ക്കെതിരായ സൗദി അറേബ്യയുടെ തകര്‍പ്പന്‍ വിജയത്തിന്റെ ആഘോഷത്തില്‍ പൊതു-സ്വകാര്യ മേഖലകളിലെ എല്ലാ ജീവനക്കാര്‍ക്കും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഗ്രൂപ്പ് സിയില്‍ ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ സൂപ്പര്‍ താരം മെസ്സിയുടെ നേതൃത്വത്തിലുള്ള അര്‍ജന്റീനയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സൗദി പരാജയപ്പെടുത്തിയത്.
വമ്പൻമാരായ അർജന്റീനയെ 2-1 പരാജയപ്പെടുത്തിയാണ് സൗദി അറേബ്യ ലോകകപ്പിൽ തങ്ങളുടെ വരവ് അറിയിച്ചത്. ആദ്യ പകുതിയിൽ ലയണൽ മെസ്സി നേടിയ പെനൽറ്റി ഗോളിൽ മുന്നിൽ എത്തിയ അർജന്റീനയ്‌ക്കെതിരെ സൗദി രണ്ടാം പകുതിയുടെ തുടക്കത്തിൽത്തന്നെ അഞ്ച് മിനിട്ടിനിടെ രണ്ടു ഗോൾ തിരിച്ചടിച്ചു.
മറുപടിയായി അർജന്റീനയ്ക്ക് ഒരു ഗോൾ പോലും നേടാനാകാതെ പ്രതിരോധിച്ച് സൗദി വിജയം നേടുകയായിരുന്നു. സാല അൽ ഷെഹ്, സാലെം അൽ ഡവ്സാരി എന്നിവരാണ് സൗദിയ്ക്കായി ഗോൾ നേടിയത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ അർജന്റീനയുടെ മൂന്നു ഗോളുകൾ ഓഫ്സെെഡ് കെണിയിൽ കുരുക്കിയ സൗദി രണ്ടാം പകുതിയിൽ ലീഡ് സ്വന്തമാക്കുകയായിരുന്നു.
https://www.facebook.com/Malayalivartha