ജര്‍മനിയിലെ ഹനോവര്‍ സ്റ്റേഡിയത്തില്‍ ബോംബ് ഭീഷണിയെ തുടര്‍ന്ന് ഫുട്‌ബോള്‍ മത്സരം ഉപേക്ഷിച്ചു

ജര്‍മനിയിലെ ഹനോവര്‍ സ്റ്റേഡിയത്തില്‍ ബോംബ് ഭീഷണി. ജര്‍മനി-ഹോളണ്ട്് സൗഹൃദ മത്സരം നടക്കുന്നതിനു മുമ്പായാണ് സ്റ്റേഡിയത്തില്‍ സ്‌ഫോടക വസ്തുക്കള്‍ വച്ചിട്ടുള്ള വിവരം പോലീസിനു ലഭിച്ചത്. സംഭവത്തെ തുടര്‍ന്ന് സ്റ്റേഡിയത്തില്‍ നിന്ന് ആരാധകരെ ഒഴിപ്പിച്ചതായി ഹനോവര്‍ പോലീസ് മേധാവി വോള്‍ക്കര്‍ ക്ലൂവ് പറഞ്ഞു.
ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ അടക്കം ഉന്നത നേതാക്കള്‍ മത്സരം വീക്ഷിക്കാനായി എത്താനിരിക്കെയാണ് സംഭവം. ഇരുടീമിന്റെയും താരങ്ങളെ സുരക്ഷിത സ്ഥലത്തേക്കു മാറ്റിയതായും പോലീസ് അറിയിച്ചു. കഴിഞ്ഞയാഴ്ച ജര്‍മനി-ഫ്രാന്‍സ് സൗഹൃദ മത്സരം നടക്കുന്നതിനിടെയാണ് പാരീസില്‍ ഭീകരാക്രമണം ഉണ്ടായത്. സംഭവത്തിനു ശേഷം ജര്‍മനിയില്‍ ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha