യാത്രക്കിടെ വിമാനത്തിന്റെ സുരക്ഷാ വാതില്‍ തുറന്ന് പുറത്ത് ചാടാന്‍ ശ്രമിച്ച യുവതി പിടിയില്‍

യാത്രക്കിടെ വിമാനത്തിന്റെ സുരക്ഷാ വാതില്‍ തുറന്ന് പുറത്ത് ചാടാന്‍ ശ്രമിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. യു.എസിലെ ബോസ്റ്റണിലേക്കുള്ള ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ വിമാനത്തിലായിരുന്നു സംഭവം. അമിത ലഹരിയിലായിരുന്ന മുപ്പതുകാരിയെ യാത്രക്കാര്‍ പിടികൂടുകയായിരുന്നു.
ബോസ്റ്റണിലെ ലോഗന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വിമാനമെത്തിയ ഉടന്‍ ഇവരെ പോലീസിന് കൈമാറി. ഇവര്‍ക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമില്ലെന്ന് മസാച്ചുസറ്റ്‌സ് പോലീസ് പറഞ്ഞു.
ചൊവ്വാഴ്ച പുലര്‍ച്ചെ ഏഴുമണിക്ക് ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ട വിമാനത്തിലാണ് മദ്യലഹരിയിലായ മുപ്പതുകാരി പ്രശ്‌നമുണ്ടാക്കിയത്. വിമാന ജോലിക്കാരോട് മോശമായി പെരുമാറിയതിനും വിമാനം അപകടപ്പെടുത്താനുള്ള ശ്രമത്തിനും പോലീസ് കേസെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha