റഗ്ബി ഇതിഹാസം ജൊനാഹ് ലോമു നിര്യാതനായി

ലോകപ്രശസ്ത റഗ്ബി താരം ജൊനാഹാ ലോമു വെല്ലിങ്ടണ്‍ ഔക് ലാന്റ് ആശുപത്രിയില്‍ നിര്യാതനായി. റഗ്ബി ഇതിഹാസമായിരുന്ന ഇദ്ദേഹത്തിന് നാല്‍ത് വയസ്സായിരുന്നു. വൃക്കരോഗത്തെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു ഇദ്ദേഹം.
അപ്രതീക്ഷിതമായുള്ള ജൊനാഹ് ലോമുവിന്റെ മരണത്തില്‍ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജോണ്‍ കീ അനുശോചനം അറിയിച്ചു. രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും പ്രാര്‍ത്ഥന ഇദ്ദേഹത്തിന്റെ കുടുംബത്തിനോടൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജൊനാഹ് ലോമിന്റെ മരണം തങ്ങളില്‍ ഞെട്ടലുണ്ടാക്കിയെന്ന് ലോമുവിന്റെ സുഹൃത്തും റഗ്ബി താരവുമായ സ്റ്റീവ് ട്യൂ പ്രതികരിച്ചു. റഗ്ബിക്കും ലോമിന്റെ ലോകമെമ്പാടുമുള്ള ആരാധകര്‍ക്കും അദ്ദേഹത്തിന്റെ വിയോഗം തീരാ നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.
ന്യൂസിലാന്‍ഡിലെ റഗ്ബി യൂണിയനിലെ പ്രധാനിയായിരുന്നു ഇദ്ദേഹം. 1995-നും 2002-നും ഇടയില്‍ 63 റഗ്ബി മാച്ചുകള്‍ ഇദ്ദേഹം കളിച്ചിട്ടുണ്ട്. 1995-ല്‍ നടന്ന റഗ്ബി ലോകകപ്പിലെ താരമായിരുന്നു ലോമു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha