2015- ലെ വാക്ക് ആനന്ദക്കണ്ണീരിന്റെ ഇമോജി

ഒരു ചിത്രം ആയിരം വാക്കിന്റെ ഫലം തരുമെന്ന് ഒടുവില്‍ ഓക്‌സ്‌ഫോര്‍ഡ് നിഘണ്ടുവും അംഗീകരിച്ചു. ഇക്കൊല്ലം ഏറ്റവുമധികം ഉപയോഗിക്കപ്പെട്ട വാക്കായി തെരഞ്ഞെടുക്കപ്പെട്ടത് ഒരു ഇമോജിയാണ് (ഇലക്ട്രോണിക് സന്ദേശത്തില്‍ വികാരപ്രകടനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ചിഹ്നഭാഷ, സ്‌മൈലി). സന്തോഷം കൊണ്ട് കരയുന്നതിനെ സൂചിപ്പിക്കാനുള്ള ചിഹ്നത്തെയാണ് തെരഞ്ഞെടുത്തത്.
ഭാഷയുടെ വികാസത്തില്‍ ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും ഏത് തരത്തില്‍ സ്വാധീനം ചെലുത്തുന്നുവെന്നാണ് ഇത് തെളിയിക്കുന്നത്. മറ്റ് പ്രബല എതിരാളി വാക്കുകളെ പിന്തള്ളി തെരഞ്ഞെടുക്കപ്പെട്ട ഇമോജി 2015-ന്റെ വികാരവും ചിന്തയും അടയാളപ്പെടുത്തുന്നതായിരുന്നെന്ന് ഓക്‌സ്‌ഫോര്‍ഡ് ബ്ലോഗില്‍ അറിയിച്ചു.
1990-കളിലേ ജപ്പാനില്‍ ഇവ ഉപയോഗിക്കപ്പെട്ടെങ്കിലും ഇക്കൊല്ലമാണ് ഇമോജികള്‍ക്ക് ഇത്രയധികം പ്രചാരം ലഭിച്ചത്. ഓക്‌സ്‌ഫോര്‍ഡിനൊപ്പം മൊബൈല്‍ കീബോര്‍ഡ് നിര്‍മ്മാതാക്കളായ സ്വിഫ്റ്റ് കീയും ഒന്നിച്ചാണ് വാക്ക് കണ്ടെത്തിയത്. ഇമോജി കഴിഞ്ഞ കൊല്ലത്തെക്കാള്‍ മൂന്നിരട്ടി ഉപയോഗിച്ചെന്നാണ് കണ്ടെത്തല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha