ഉടമസ്ഥനില്ലാത്ത ബാഗ് കാരണം വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒഴിപ്പിച്ചു

സംശയാസ്പദമായ സാഹചര്യത്തില്‍ സ്യൂട്ട്‌കേസ് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഡെന്‍മാര്‍ക്ക് കോപ്പന്‍ഹേഗനിലെ കാസ്ട്രപ് വിമാനത്താവളത്തിലെ ഒരു ടെര്‍മിനല്‍ ഒഴിപ്പിച്ചു. എന്നാല്‍ ബാഗ് പരിശോധിച്ചതില്‍നിന്നു ഭീഷണിയിലെന്നു വ്യക്തമായി. രണ്ടു ടെര്‍മിനലുകളാണ് കാസ്ട്രപ് വിമാനത്താവളത്തിലുള്ളത്.
ബോംബ് ഭീഷണി ലഭിച്ചിട്ടില്ലെന്നും സംശയാസ്പദമായി തോന്നിയതിനാലാണ് ടെര്‍മിനല്‍ ഒഴിപ്പിച്ചതെന്നും പോലീസ് വക്താവ് സ്റ്റീന്‍ ഹാന്‍സന്‍ അറിയിച്ചു. പാരീസ് ആക്രമണത്തിനു പിന്നാലെ ഡെന്‍മാര്‍ക്കില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha