പാരിസ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ആത്മഹത്യ ചെയ്തതായി അഭ്യൂഹം

പാരിസ് സ്‌ഫോടനക്കേസിന്റെ സൂത്രധാരന്‍ അബ്ദുല്‍ ഹമീദ് അബൗദ് ആത്മഹത്യ ചെയ്തതായി അഭ്യൂഹം. ഇതു സംബന്ധിച്ച സൂചന നല്‍കിയത് ഇന്ത്യയിലെ ഫ്രഞ്ച് അംബാസിഡര്‍ ഫ്രാങ്കോ റിച്ചിയറാണ്. ഇക്കാര്യം ഫ്രഞ്ച് സര്‍ക്കാരോ പോലീസോ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സെന്റ് ഡെനിസില്‍ ഫ്രഞ്ച് പോലീസ് നടത്തിയ റെയ്ഡിനിടെ അബൗദ് ആത്മഹത്യ ചെയ്തുവെന്നാണ് സംശയിക്കുന്നത്. മറ്റ് അഞ്ച് തീവ്രവാദികള്‍ക്കൊപ്പം ഒരു അപ്പാര്‍ട്ട്‌മെന്റില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു ബ്രസ്സല്‍സ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മൊറക്കോ വംശജനായ അബൗദ്.
തിരച്ചില്‍ നടത്തിയ പോലീസിനുനേരെ കഴിഞ്ഞ ദിവസം ചാവേറാക്രമണം ഉണ്ടായിരുന്നു. വനിതാ ചാവേറുകളാണ് ആക്രമണം നടത്തിയത്. വടക്കന്‍ ഫ്രാന്‍സിലെ ഒരു പാര്‍പ്പിട സമുച്ചയത്തില്‍ സെന്റ് ഡെനിസില്‍ അബൗദ് ഒളിച്ചുകഴിയുന്നുവെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് പരിശോധനയ്‌ക്കെത്തിയപ്പോഴാണ് പോലീസിനുനേരേ ചാവേറാക്രമണമുണ്ടായത്. ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അബൗദിന്റെ കാമുകിയാണ് പൊട്ടിത്തെറിച്ച ചാവേറെന്നാണ് ആദ്യ റിപ്പോര്‍ട്ട്. പൊട്ടിത്തെറിക്കുന്നതിന് മുമ്പ് ഇവര്‍ പോലീസിനുനേരേ എ.കെ47 തോക്കുപയോഗിച്ച് വെടിവെച്ചു.
ഇവരെ കൂടാതെ ഏറ്റുമുട്ടലില്‍ ഭീകരനെന്ന് സംശയിക്കുന്ന ഒരാള്‍ വെടിയേറ്റു മരിച്ചു. മൂന്നുപേരെ അറസ്റ്റുചെയ്തിട്ടുണ്ട്. ഇവരിലൊരാള്‍ പാരിസില്‍നടന്ന അക്രമത്തില്‍ പങ്കാളിയാണെന്നാണ് സൂചന. ബുധനാഴ്ച രാവിലെയാണ് സംഭവം.
മേഖലയിലെ റോഡുകളെല്ലാം അടച്ച് അഞ്ചുമണിക്കൂറോളമാണ് ഇവിടെ പോലീസ് പരിശോധന നടത്തിയത്. വെടിവെപ്പും എറെ സമയം നീണ്ടുനിന്നു. എഴുസ്‌ഫോടനങ്ങള്‍ നടന്നതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. പാര്‍പ്പിടസമുച്ചയത്തിന്റെ മൂന്നാംനിലയില്‍ സ്‌ഫോടനവുമായി ബന്ധമുള്ള അഞ്ചുപേര്‍ ഒളിച്ചുതാമസിക്കുന്ന വിവരം ലഭിച്ചാണ് പോലീസ് പരിശോധനയ്‌ക്കെത്തിയത്.
പാരിസ് ആക്രമണത്തിനുശേഷം രക്ഷപ്പെട്ട സലഹ് അബ്ദുസലാമിനുവേണ്ടിയുള്ള തിരച്ചിലും തുടരുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha