ലോകത്തിന് മുന്നില്‍ ഒരു അത്ഭുത സാക്ഷ്യം.. മദര്‍ തെരേസയെ വിളിച്ച് പ്രാര്‍ത്ഥിച്ചപ്പോള്‍ ബ്രസീല്‍ പൗരന്റെ ബ്രെയിന്‍ ട്യൂമര്‍ അപ്രത്യക്ഷമായി

ബ്രസീലില്‍ നിന്നും മദറിന്റെ സഹായത്താല്‍ ഒരു അത്ഭുത സാക്ഷ്യം. ഭൂമിയില്‍ കാരുണ്യപ്രവര്‍ത്തികള്‍ക്കൊണ്ട് ജീവിച്ചിരിക്കെ വിശുദ്ധയായി മാറിയ മദര്‍ ലോകത്തിനു തന്നെ ഒരു അത്ഭുതമാണ്. മദര്‍ തെരേസയെ വിളിച്ച് സഹായമഭ്യര്‍ത്ഥിച്ച് പ്രാര്‍ത്ഥിച്ചതിലൂടെ ബ്രസീലിയന്‍ പൗരന്റെ ബ്രെയിന്‍ ട്യൂമര്‍ മാറിയെന്നാണ് ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നത്.ഇയാളുടെ ബ്രെയിന്‍ ട്യൂമര്‍ പെട്ടെന്ന് മാറിയതിന് ശാസ്ത്രീയമായ വിശദീകരണങ്ങള്‍ നല്‍കാനാവാതെ മെഡിക്കല്‍ സംഘം ബുദ്ധിമുട്ടുന്നുമുണ്ട്. ഇതോടെ മദര്‍ തെരേസയെ അടുത്ത വര്‍ഷം പോപ്പ് ഫ്രാന്‍സിസ് വിശുദ്ധയായി പ്രഖ്യാപിക്കാനുള്ള സാധ്യതയേറിയിരിക്കുകയാണ്.
ബ്രസീലിലെ സാവോപോളോയില്‍ നടന്നുവെന്ന് വിശ്വസിക്കുന്ന ഈ അത്ഭുതത്തിന്റെ നിജസ്ഥിതി അറിയാനായി വത്തിക്കാന്‍ പ്രതിനിധി സംഘത്തെ അയച്ചുവെന്നാണ് റിപ്പോര്‍ട്ട്. 1997ല്‍ മരിച്ച മദറിന്റെ 19ാം ചരമവാര്‍ഷികദിനമായ 2016 സെപ്റ്റംബര്‍ നാലിന് മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. മദര്‍ മരിച്ചതിന് ശേഷം ഇവരുടെ പേരിലുള്ള രോഗവിമുക്തി ആദ്യമായുണ്ടായത് 2003ലായിരുന്നു.ഇന്ത്യന്‍ സ്ത്രീയായ മോണിക ബെസ്രയുടെ ഉദര കാന്‍സര്‍ പെട്ടെന്ന് മാറിയ സംഭവമായിരുന്നു അന്നുണ്ടായത്. തുടര്‍ന്ന് അന്നത്തെ പോപ്പായ ജോണ്‍ പോള്‍ രണ്ടാമന്‍ മദറിന് മുക്തിയരുളുകയും ചെയ്തിരുന്നു. ഇവരെ വിശുദ്ധമായി പ്രഖ്യാപിക്കണമെങ്കില്‍ രണ്ടാമതൊരു രോഗശാന്തി കൂടി തെളിയിക്കപ്പെടേണ്ടതുണ്ട്. ഇതിനിടെയാണ് തന്റെ ഇടവകയിലെ ഒരാള്‍ക്ക് ബ്രെയിന്‍ ട്യൂമര്‍ അത്ഭുതകരമായി സുഖപ്പെട്ടെന്ന വെളിപ്പെടുത്തലുമായി സാവോപോളോയിലെ ഫാദര്‍ എല്‍മിറാന്‍ ഈ വര്‍ഷം ആദ്യം രംഗത്തെത്തിയത്. രോഗിയുടെ ഭാര്യ രോഗം ഭേദമാകുന്നതിന് മദര്‍ തെരേസയുടെ ഇടപെടലിനായി പ്രാര്‍ത്ഥിച്ചതിലൂടെയാണ് ബ്രെയിന്‍ ട്യൂമര്‍ ഇല്ലാതായതെന്നാണ് പ്രചരിക്കപ്പെട്ടിരിക്കുന്നത്.
സ്‌കാനിംഗില്‍ ദൃശ്യമായ മുഴകണ്ട് വിദഗ്ധ പരിശോധന നടത്തിയപ്പോള്‍ കണ്ടത് മസ്തിഷ്‌ക്കത്തിലെ ഭ്രൂണ വളര്‍ച്ച; അമേരിക്കയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ അതിസങ്കീര്‍ണ്ണമായ ശസ്ത്രക്രിയക്ക് വിധേയയാക്കി
പ്രാര്‍ത്ഥനയ്ക്ക് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം രോഗി ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ നിന്നും പെട്ടെന്ന് എഴുന്നേറ്റ് പുറത്തേക്ക് നടക്കുകയായിരുന്നുവത്രെ. ഇയാളുടെ പെട്ടെന്നുള്ള രോഗവിമുക്തി കണ്ട് ഡോക്ടര്‍മാര്‍ ഞെട്ടിത്തിരിച്ച് നില്‍ക്കുകയും ചെയ്തു. ഇതിനെക്കുറിച്ച് അന്വേഷിച്ച് ബോധ്യപ്പെടാനാണ് വത്തിക്കാന്‍ രണ്ട് ഒഫീഷ്യലുകളെ ബ്രസീലിലേക്ക് അയച്ചിരിക്കുന്നത്. ഇക്കാര്യം സ്ഥിരീകരിച്ചാല്‍ പോപ്പ് ഫ്രാന്‍സിസ് മദറിനെ വിശുദ്ധയായി പ്രഖ്യാപിക്കുമെന്നാണ് വത്തിക്കാന്‍ വക്താവായ റവറന്റ് ഫെഡെറികോ ലോംബാര്‍ഡി വെളിപ്പെടുത്തുന്നത്. അല്‍ബേനിയന്‍ മാതാപിതാക്കള്‍ക്ക് സ്‌കോപ്‌ജെയിലാണ് മദര്‍ ജനിച്ചത്. ഇന്ത്യയില്‍ രോഗികള്‍ക്കായി നടത്തിയ സേവനങ്ങളാണ് അവരെ ശ്രദ്ധേയയാക്കിയത്. 87ാം വയസില്‍ കൊല്‍ക്കത്തയില്‍ വച്ചായിരുന്നു മദര്‍ അന്തരിച്ചത്. ജീവിച്ചിരിക്കുമ്പോള്‍ രോഗികള്‍ക്കും അശരണര്‍ക്കും വേണ്ടി മദര്‍ തെരേസ ചെയ്ത നിസ്വാര്‍ത്ഥ സേവനങ്ങളുടെ ഓര്‍മകള്‍ എന്നെന്നും നിലനില്‍ക്കുന്നവയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha