റഷ്യന്‍ വിമാനം തകര്‍ത്തത് ഐസിസിന്റെ സോഡാ കാന്‍ ?

ആശങ്കകള്‍ കൂടുന്നു. ഒന്നിനും വ്യക്തതയില്ല. ഈജീപ്റ്റിലെ സിനായില്‍ റഷ്യന്‍ വിമാനം തകര്‍ക്കാന്‍ ഐസിസ് ഉപയോഗിച്ചത് സോഡ കാനെന്ന് പ്രചരണം. സ്‌ഫോടക വസ്തുവെന്ന പേരില്‍ ഐസിസ് മാഗസിനായ ദാബികില്‍ പോസ്റ്റ് ചെയ്തിരിയ്ക്കുന്നത് ഒരു സോഡ കാനിന്റെ ചിത്രമാണ്.
സോഡാ കാനിന്റെ ഫോട്ടോ വ്യക്തമല്ല. എന്നാല്‍ കാന്‍ തന്നെയാകാം സ്‌ഫോടനത്തിനായി ഉപയോഗിച്ചതെന്നും അതിന്റെ നിര്‍മ്മാണം വിദഗ്ദരെ സംബന്ധിച്ച് ബുദ്ധിമുട്ടേറിയ കാര്യമല്ലെന്നുമുള്ള വിലയിരുത്തലും ശക്തമാണ്. ഇത് പുതിയ കാര്യമല്ലെന്നാണ് സൂചന. മാന്വല്‍ സിച്ച് കൂടാതെയുള്ള മറ്റ് നിയന്ത്രണ സംവിധാനങ്ങളും ബോംബിനുണ്ട്. ഇലക്ട്രിക് വയറും ഇതിന് കൂടെയുണ്ട്. ബാറ്ററി അടക്കമുള്ള ബാക്കിയുള്ള ഘടകങ്ങള്‍ കറുത്ത ടേപ്പില്‍ പൊതിഞ്ഞിരിയ്ക്കുകയാണെന്ന് കരുതപ്പെടുന്നു.
ചിത്രം ഉപയോഗിച്ചു കൊണ്ട് വിശദമായ സാങ്കേതിക പരിശോധന അസാദ്ധ്യമാണെങ്കിലും ഇത്തരത്തിലാണ് വിദഗ്ദരുടെ നിഗമനം. ഒരു വിമാനം തകര്‍ക്കുന്നതിലേയ്ക്ക് നയിയ്ക്കാന്‍ കഴിയുംവിധം സ്‌ഫോടകവസ്തു ഇത്തരം ചെറിയ സോഡാ കാനില്‍ നിറച്ച് ഉപയോഗിയ്ക്കാമെന്നാണ് ഇവരുടെ അഭിപ്രായം. ഗ്രനേഡിലുള്ളതിനേക്കാള്‍ വലിയ തോതില്‍ സ്‌ഫോടകവസ്തു ഇതില്‍ ഉള്‍ക്കൊള്ളിയ്ക്കാന്‍ കഴിയും. 2004ലുണ്ടായ റഷ്യന്‍ വിമാനത്തിനെതിരായ ആക്രമണം ഗ്രനേഡ് ഉപയോഗിച്ചായിരുന്നു. അതേ സമയം യഥാര്‍ത്ഥ തെളിവുകള്‍ കണ്ടെത്തുന്നതില്‍ നിന്ന് ശ്രദ്ധ തിരിയ്ക്കാനും വഴി തെറ്റിയ്ക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് സോഡാ കാന്‍ ചിത്രമെന്ന അഭ്യൂഹം ശക്തമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha