ഡീസല്‍ എന്ന റിയല്‍ \'ഹീറോ

സ്വന്തം ജീവന്‍ വകവെക്കാതെ ഡീസല്‍ ക്രിത്യമായി ഇടപെട്ടു വീണ്ടുമൊരു വന്‍ ദുരന്തത്തില്‍ നിന്ന് പാരീസിനെ രക്ഷിച്ചു. ഇന്നലെ ഭീകരരില്‍നിന്നു പാരീസിനെ രക്ഷിച്ചത് ഏഴ് വയസുള്ള ഡീസല്‍ എന്ന നായ. വനിതാ ചാവേറിനെ ഡീസല്‍ കണ്ടെത്തിയതാണു കൂടുതല്‍ മരണം ഒഴിവാക്കിയത്. എന്നാല്‍ സ്‌ഫോടനത്തില്‍ ഡീസലിനും ജീവന്‍ നഷ്ടമായി.
സെന്റ് ഡെന്നിസ് ജില്ലയില്‍ നൂറോളം പോലീസുകാര്‍ക്കൊപ്പം ഭീകരര്‍ക്കായി തെരച്ചില്‍ നടത്താനാണു ഡീസല്‍ എന്ന നായ എത്തുന്നത്. സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തുന്നതിനു ഡീസലിനു വിദഗ്ധ പരിശീലനം ലഭിച്ചിട്ടുണ്ട്.
മണം പിടിച്ചു മുന്നേറുന്നതിനിടെയാണു വനിതാ ചാവേര്‍ എ.കെ. 47 നുമായി എത്തിയത്. പോലീസിനെ കണ്ട് ഇവര്‍ സ്‌ഫോടനം നടത്തുകയായിരുന്നു. സഹപ്രവര്‍ത്തകന്‍ മരിച്ചതുപോലെയാണു ഡീസലിന്റെ മരണത്തെ കാണുന്നതെന്ന് ഫ്രഞ്ച് പോലീസിന്റെ ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha