ഖുറാന്‍ തൊട്ടുനോക്കാത്ത ഹസ്‌ന ഐഎസിന്റെ യൂറോപ്പിലെ ആദ്യ വനിതാ ചാവേറായതെങ്ങനെ. ഹസ്‌നക്ക് വഴി തെറ്റിയത് എങ്ങനെ

ഖുറാന്‍ കൈകൊണ്ട് തൊട്ടിട്ടില്ല. നിരവധി ബോയ്ഫ്രണ്ട്‌സ്, കള്ളും നൈറ്റ് ക്ലബ്ലും ആശ്രയം. അങ്ങനൊരാള്‍ ഐഎസിന്റെ മനുഷ്യബോംബ് ആകുകയോ. ഒന്നും മനസ്സിലാകാതെ ബന്ധുക്കളും വീട്ടുകാരും. ഹസ്‌ന അലി ബൗലാസെന്റെ ഭൂതകാലം വളരെ കുത്തഴിഞ്ഞതായിരുന്നു. എന്നാല്‍ ഹസ്‌ന ഇന്നറിയപ്പെടുന്നത് യൂറോപ്പിലെ ആദ്യ വനിതാ ചാവേര്‍ എന്ന നിലയിലാണ്. പാരീസില്‍ ആക്രമണം നടത്തിയ ചാവേറുകളിലൊരാള്‍. ജിഹാദിനുവേണ്ടി സ്വയം പൊട്ടിത്തെറിച്ച ചാവേര്‍.
മതവിശ്വാസത്തില്‍ യാതൊരു താത്പര്യവും കാട്ടാതിരുന്ന ഹസ്‌നയെങ്ങനെ ചാവേറായി എന്ന് അവര്‍ക്ക് മനസ്സിലാകുന്നില്ല. മദ്യത്തിലും സിഗരറ്റിലുമായിരുന്നു ഹസ്‌നയുടെ ജീവിതം. ഒരിക്കല്‍പ്പോലും ഖുറാന്‍ തുറന്നുനോക്കുന്നത് കണ്ടിട്ടില്ലെന്ന് സഹോദരന്‍ യൂസഫ് അലി പറയുന്നു. അടുത്തകാലത്താണ് ശിരോവസ്ത്രം അണിയാന്‍ തുടങ്ങിയതുപോലും.
പാരീസ് ആക്രമണത്തിന്റെ സൂത്രധാരന്റെ അടുത്ത ബന്ധുകൂടിയാണ് ഹസ്‌ന. ഇയാള്‍ക്കൊപ്പം ഒളിവില്‍ താമസിച്ചുകൊണ്ടാണ് ഹസ്‌ന അലി ഭീകരപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്. പാരീസില്‍ മരിച്ച ഭീകരരിലൊരാള്‍ ഹസ്‌നയാണെന്നറിഞ്ഞപ്പോള്‍ അവിശ്വസനീയതോടെയാണ് ബന്ധുക്കളും സുഹൃത്തുക്കളും ആ വാര്‍ത്ത സ്വീകരിച്ചത്.
അടിപൊളി ജീവിതത്തിന്റെ വക്താവായിരുന്നു ഹസ്‌ന. ബാത്ത് ടബ്ബില്‍ കിടന്നുപോലും സെല്‍ഫിയെടുത്തിരുന്ന ജീവിതത്തിനുടമ. എന്നാല്‍, എങ്ങനെയാണ് ഇതിനിടെ ഹസ്‌ന ഭീകര സംഘടനയില്‍ എത്തപ്പെട്ടതെന്ന് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മനസ്സിലാകുന്നില്ല. എന്നാല്‍, പാരീസ് ആക്രമണത്തിന്റെ സൂത്രധാരനെന്ന് കരുതുന്ന അബ്ദുല്‍ഹമീദ് അബൗദിന്റെ താമസസ്ഥലം ഭീകരവിരുദ്ധ സേന പരിശോധിക്കാനൊരുങ്ങുന്നതിനിടെ, ഹസ്‌ന സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.
ജനലിലൂടെ തല പുറത്തേയ്ക്കിട്ട് എന്നെ സഹായിക്കൂ എന്ന വിലപിച്ച ശേഷമായിരുന്നു ഹസ്‌ന സ്വയം ബോംബ് പൊട്ടിത്തെറിപ്പിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഞാന്‍ അയാളുടെ കാമുകിയല്ല എന്നും ഹസ്‌ന വിളിച്ചുപറഞ്ഞു. തെരുവില്‍നിന്ന് ഹസ്‌നയുടെ തലയും മറ്റു ശരീരഭാഗങ്ങളും കണ്ടെടുത്തു. ബെല്‍ജിയംകാരനായ അബ്ബൗദും പിന്നീടുനടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
തലയ്ക്ക് വെടിയേറ്റാണ് അബ്ബൗദ് മരിച്ചത്. ഗ്രനേഡുകള്‍ ശരീരം ഛിന്നഭിന്നമാക്കുകയും ചെയ്തു. ഉമിനീരിന്റെ സാമ്പിളുകളില്‍നിന്നും ത്വക്കില്‍നിന്നും അബ്ബൗദിനെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ് അപ്പോള്‍. സിറിയയില്‍ ഏറെക്കാലം ഭീകരപ്രവര്‍ത്തനം നടത്തിയിട്ടുള്ള അബ്ബൗദ് യൂറോപ്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ തിരഞ്ഞുകൊണ്ടിരുന്നയാളാണ്.
എന്നാല്‍, ഹസ്‌ന കഴിഞ്ഞ മാസം മാത്രമാണ് ഐസിസില്‍ ചേര്‍ന്നതെന്ന് കരുതുന്നു. അതുവരെ അടിപൊളി ജീവിതം നയിച്ചിരുന്ന ഹസ്‌ന, സ്വന്തം ഇഷ്ടത്തിനനുസരിച്ച് ജീവിച്ചിരുന്നയാളാണെന്ന് സഹോദരന്‍ യൂസഫ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. മുഴുവന്‍ സമയവും ഫേസ്ബുക്കിലും വാട്‌സാപ്പിലും ജീവിച്ചിരുന്നയാള്‍. ബുധനാഴ്ച ടിവിയിലൂടെയാണ് ഹസ്‌ന ചാവേറായിരുന്നുവെന്നും മരിച്ചുവെന്നുമുള്ള വിവരം അറിഞ്ഞതെന്നും യൂസഫ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha