പേര് ഐസിസ്: അമേരിക്കന്‍ യുവതിയുടെ അക്കൗണ്ട് ഫേസ്ബുക്ക് ഡിആക്ടിവേറ്റ് ചെയ്തു

ഒരു പേരില്‍ എന്തിരിക്കുന്നു എന്നൊരു ചോദ്യം സാധാരണമാണ് എന്നാല്‍ പേരില്‍ പലതും ഉണ്ടെന്ന് അമേരിക്കക്കാരി ഐസിസ് പറയും. സ്വന്തം പേരില്‍ ഐഎസിനോടുള്ള സ്യാമം കുറച്ചൊന്നുമല്ല യുവതിയെ ചുറ്റിച്ചത്. ഐസിസ് ആഞ്ചലെ എന്ന അമേരിക്കന്‍ യുവതിയുടെ അക്കൗണ്ട് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ഡീആക്ടിവേറ്റ് ചെയ്തു. സാന്‍ഫ്രാന്‍സിസ്‌ക്കൊയില്‍ സോഫ്‌റ്റ്വെയര്‍ ഡവലപ്പറായി ജോലി ചെയ്യുന്ന ഐസിസ് തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്തതിന്റെ സ്‌ക്രീന്‍ ഷോട്ട് എഫ്.ബിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വാര്‍ത്തയാകുന്നത്.
സ്‌ക്രീന്‍ ഷോട്ടിന്റെ കൂടെ എന്തിന് തന്റെ ഫേസ്ബുക്ക് പോസ്റ്റ് ഡിആക്ടിവേറ്റ് ചെയ്‌തെന്ന ചോദ്യവും ഐസിസ് ഉന്നയിച്ചിട്ടുണ്ട്. തന്റെ ശരിയായ പേര് ഐസിസ് ആഞ്ചലെ ആണെന്നും യുവതി കുറിച്ചു. പ്രശ്‌നം പരിഹരിക്കാനായി മൂന്ന് പ്രാവശ്യം തന്റെ പേഴ്‌സണല്‍ വിവരങ്ങള്‍ ഫേസ്ബുക്കിന് അയച്ച് കൊടുത്തെന്നും ഐസിസ് പറഞ്ഞു.
ഫേസ്ബുക്ക് കരുതിയത് താന്‍ ഒരു ഭീകരവാദിയാണെന്നാണ്. താന്‍ തന്റെ പാസ്‌പോര്‍ട്ടിന്റെ ചിത്രം വരെ ഫേസ്ബുക്കിന് അയച്ചു കൊടുത്തു. എന്നാല്‍ ഇതൊന്നും തന്റെ അക്കൗണ്ട് റിഓപ്പണ്‍ ചെയ്യാനുള്ള തെളിവായി ഫേസ്ബുക്ക് പരിഗണിച്ചില്ലെന്നും ഐസിസ് ട്വിറ്ററില്‍ കുറിച്ചു. തുടര്‍ന്ന് ഫേസ്ബുക്കിലെ ഒരു റിസേര്‍ച്ചര്‍ ട്വിറ്ററിലൂടെ അക്കൗണ്ട് വീണ്ടും ലഭ്യമാകുമെന്ന് ഐസിസിനെ അറിയിക്കുകയായിരുന്നു.
ഫേക്ക് അക്കൗണ്ട് എന്ന് തെറ്റിദ്ധരിച്ചാണ് ഐസിസിന്റെ അക്കൗണ്ട് ഡിആക്ടിവേറ്റ് ചെയ്തതെന്ന് ഫേസ്ബുക്ക് അറിയിച്ചു. ബുദ്ധിമുട്ടാണ്ടയതില്‍ ക്ഷമിക്കണമെന്ന് ഫേസ്ബുക്ക് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha