നൂറ്റാണ്ടിലെ ഏറ്റവും വലിയ വജ്രം ബോട്‌സ്വാനയില്‍ കണ്ടെത്തി

ഈ നൂറ്റാണ്ടില്‍ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ വജ്രം ആഫ്രിക്കയിലെ ബോട്‌സ്വാനയില്‍ കണ്ടെത്തി. ബോട്‌സ്വാനയിലെ ലുകാറ ഖനിയില്‍ നിന്നാണ് 1,111 കാരറ്റ് വജ്രം കണ്ടെത്തിയത്.
1905-ല്‍ ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയില്‍ നിന്ന് കണ്ടെത്തിയ കുള്ളിനാന്‍ വജ്രമാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ വജ്രം. 3106 കാരറ്റാണ് ഇതിനുള്ളത്. കുള്ളിനാന് ശേഷം വലുപ്പത്തില്‍ രണ്ടാം സ്ഥാനമാണ് പുതുതായി കണ്ടെത്തിയ വജ്രത്തിന്.
കൃത്യമായ മൂല്യം നിശ്ചയിച്ചില്ലെങ്കിലും ഇപ്പോള്‍ കണ്ടെത്തിയ വജ്രത്തിന് വലിയ തുക തന്നെ വരുമെന്ന് ഉറപ്പാണ്. വജ്രത്തിന്റെ കൃത്യമായ ആകൃതി, വജ്രം മുറിച്ച ശേഷമുള്ള രൂപം തുടങ്ങിയ കാര്യങ്ങളെ ആശ്രയിച്ചിരിക്കും വില നിശ്ചയിക്കുകയെന്ന് ലുകാറ ഖനി അധികൃതര്‍ പറയുന്നു. 813 കാരറ്റിന്റെ മറ്റൊരു വലിയ വജ്രവും ലുകാറയില്‍ കണ്ടെത്തിയിട്ടുണ്ട്.
ലോകത്തെ രണ്ടാമത്തെ വലിയ വജ്ര ഉത്പാദകരാണ് ബോട്‌സ്വാന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha