ന്യൂസിലാന്റില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഏഴ് പേര്‍ മരിച്ചു

ന്യൂസിലാന്റില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഏഴ് വിനോദ സഞ്ചാരികള്‍ മരിച്ചു. പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഫോക്സ് ഗ്ലേഷ്യറിലാണ് അപകടം. രക്ഷാപ്രവര്‍ത്തനത്തിനായി നാല് ഹെലികോപ്റ്ററുകള്‍ മേഖലയിലേയ്ക്ക് അയച്ചിട്ടുണ്ടെന്ന് റെസ്‌ക്യൂ കോഡിനേഷന്‍ സെന്റര്‍ അറിയിച്ചു.
അതേ സമയം ഏത് രാജ്യത്തെ പൗരന്മാരാണ് അപകടത്തിന് ഇരയായതെന്ന കാര്യം വ്യക്തമല്ല. അപകത്തില്‍ പെട്ടത് ആല്‍പൈന്‍ അഡ്വഞ്ചേഴ്‌സ് എന്ന കമ്പനിയുടെ ഹെലികോപ്റ്ററാണ് .
ന്യൂസിലാന്റിന്റെ പടിഞ്ഞാറന്‍ തീരത്തുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഫോക്‌സ് ഗ്ലേഷ്യര്‍. 2010-ല്‍ ഇവിടെ സ്‌കൈ ഡൈവിംഗിനായി സഞ്ചാരികളെ കൊണ്ടു പോയ വിമാനം തകര്‍ന്ന് നാല് വിദേശ ടൂറിസ്റ്റുകള്‍ അടക്കം ഒമ്പത് പേര്‍ മരിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha