സിറിയയില്‍ വ്യോമാക്രമണത്തില്‍ 36 പേര്‍ കൊല്ലപ്പെട്ടു, നിരവധിപേര്‍ക്ക് പരിക്ക്

കിഴക്കന്‍ സിറിയയില്‍ വ്യോമാക്രമണത്തില്‍ 36 പേര്‍ കൊല്ലപ്പെട്ടു. ഇസ്ലാമിക് സേ്റ്ററ്റ് ഭീകര സംഘടനയുടെ മേധാവിത്വമുളള പ്രദേശങ്ങളില്‍ റഷ്യയും സിറിയും ചേര്‍ന്നാണ് വ്യോമാക്രമണം നടത്തിയത്. ഡെയില്‍ എസര്‍ പ്രവിശ്യയിലാണ് ആക്രമണം നടന്നത്.
വ്യോമാക്രമണത്തില്‍ 70 ലേറെപ്പേര്‍ക്ക് പരിക്കേറ്റതായാണ് വിവരങ്ങള്‍. സംഭവം നടന്നതിന് സമീപമുളള പ്രവിശ്യകള്‍ ഇസ്ലാമിക് സേ്റ്ററ്റിന് മേധാവിത്വമുളളതാണ്. ഐ.എസിനെ തുടച്ചു നീക്കാന്‍ സംഘടനയ്ക്ക് എതിരെയുള്ള ആക്രമണങ്ങള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് സിറിയയുടെയും റഷ്യയുടെയും ശക്തമായ തിരിച്ചടികളെന്നാണ് റിപ്പോര്‍ട്ടുകള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha