സക്കര്‍ബര്‍ഗ് രണ്ടുമാസത്തെ പിതൃത്വ അവധിയില്‍

ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗ് ഇതാ തന്റെ തിരക്കുകള്‍ക്ക് വിരാമമിട്ടുകൊണ്ട് രണ്ട് മാസത്തെ പിതൃത്വ അവധിയില്‍ പ്രവേശിക്കുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സക്കര്‍ബര്‍ഗ് ഇക്കാര്യം പങ്കുവെച്ചത്.
അച്ഛനാകാന്‍ പോകുന്നു എന്ന വാര്‍ത്ത വലിയ സന്തോഷത്തോടെയാണ് സക്കര്‍ബര്‍ഗ് ലോകത്തെ അറിയിച്ചത്. തനിക്കും പ്രിസില്ലയ്ക്കും ഒരു സന്തോഷവാര്‍ത്ത വാര്‍ത്ത പറയാനുണ്ടെന്നും ഞങ്ങള്‍ ഒരു പെണ്‍കുഞ്ഞിനായി കാത്തിരിക്കുകയാണെന്നും തുടങ്ങുന്ന പോസ്റ്റില്‍ പ്രിസില്ലയോടൊപ്പമുള്ള ചിത്രവും സുക്കര്‍ബര്‍ഗ് പോസ്റ്റ് ചെയ്തിട്ടിരുന്നു.
ഒരു കുഞ്ഞിനുവേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു കുറച്ച് വര്‍ഷമായി ഇരുവരും. നിര്‍ഭാഗ്യം കൊണ്ട് മൂന്നു തവണ ഗര്‍ഭഛിദ്രം നടന്ന് ഇതിനുള്ള അവസരം നഷ്ടപ്പെട്ടു. ഇത് തന്റെ ജീവിതത്തിലെ അസുലഭ നിമിഷമാണ്. തങ്ങളുടെ ജീവിതത്തില്‍ ഇത് പുതിയൊരു അധ്യായമായിരിക്കുമിതെന്നും സക്കര്‍ബര്‍ഗ് വ്യക്തമാക്കി.
ലോകത്തിലെ സമ്പന്നന്മാരുടെ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്ന സക്കര്‍ബര്‍ഗിന്റെ ഈ തീരുമാനം നിറഞ്ഞ മനസ്സോടെയാണ് സക്കര്‍ബര്‍ഗിന്റെ ആരാധകര്‍ ഏറ്റെടുത്തത്. ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ശൃംഖലയായ ഫേസ് ബുക്ക് ജീവനക്കാര്‍ക്ക് നാല് മാസത്തെ അവധി മാതാപിതാക്കളാകാന്‍ പോകുന്ന ജീവനക്കാര്‍ക്ക് നല്‍കാറുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha