മലേഷ്യ ഉച്ചകോടിയില്‍ സംസാരിച്ചതിങ്ങനെ, ഇരുപത്തിയൊന്നാം നൂറ്റാണ്ട് ആസിയാന്‍ രാജ്യങ്ങളുടേതെന്ന് പ്രധാനമന്ത്രി

മലേഷ്യയിലെ ക്വലാലംപുരില്‍ നടക്കുന്ന ആസിയാന്‍ ഉച്ചകോടിയില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ആസിയാന്‍ രാജ്യങ്ങളുടേതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. മൂന്ന് ദിവസത്തെ മലേഷ്യന്‍ സന്ദര്‍ശനത്തിന് എത്തിയതാണ് പ്രധാനമന്ത്രി. ഇന്ത്യയെ പരിഷ്‌കരിക്കുകയല്ല, മറിച്ച് സമ്പൂര്‍ണ വികസനമാണ് ലക്ഷ്യമിടുന്നത്. ജനസംഖ്യയല്ല, ജനങ്ങളുടെ ആവേശമാണ് വളര്‍ച്ചയിലേക്ക് നയിക്കുകയെന്നും പ്രധാനമന്ത്രി പറഞ്ഞു. നിക്ഷേപകരെ രാജ്യത്തേയ്ക്ക് സ്വാഗതം ചെയ്ത പ്രധാനമന്ത്രി അവര്‍ക്ക് എല്ലാ സംരക്ഷണവും നല്‍കുമെന്ന് ഉറപ്പു നല്‍കി.
അവസരങ്ങളുടെ നാടാണ് ഇന്ത്യയെന്നും ഇവിടുത്തെ ജനാധിപത്യ, നിയമ സംവിധാനങ്ങള്‍ നിക്ഷേപകര്‍ക്ക് സുരക്ഷ നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെയുമായി മോഡി കൂടിക്കാഴ്ച നടത്തി. ഐഎസിനെതിരേ ആഗോളതലത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ ആസിയാന്‍ ഉച്ചകോടിയില്‍ ചര്‍ച്ചയാകും. ഉച്ചകോടിക്ക് നേരേ ഭീകരാക്രമണമുണ്ടാവാമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വന്‍സുരക്ഷയാണ് മലേഷ്യ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha