ഐഎസ് ഭീകര സംഘവുമായി ബന്ധമുള്ള ആറുപേര്‍ കുവൈറ്റില്‍ പിടിയില്‍

ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരസംഘവമായി ബന്ധമുള്ള ആറുപേര്‍ കുവൈറ്റില്‍ പിടിയിലായതായി റിപ്പോര്‍ട്ട്. ഐഎസിലേയ്ക്ക് ആളുകളെ റിക്രൂട്ട് ചെയ്യുകയും ധനസമാഹരണം നടത്തുകയും ചെയ്തവരെയാണ് കുവൈറ്റ് ഭീകര വിരുദ്ധ സേന പിടികൂടിയത്.
ഷിയാ പള്ളിയിലെ ചാവേര്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തതിനെ തുടര്‍ന്ന് കുവൈറ്റ് അന്വേഷണം വ്യാപകമാക്കിയിരുന്നു. വെബ്‌സൈറ്റിലൂടെ ഐഎസ് പ്രചാരം നല്‍കിയിരുന്ന സംഘത്തിന് നേതൃത്വം നല്‍കിയിരുന്നത് ഉസാമ ഖയാത് എന്ന ലെബനോണ്‍ പൗരനാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇയാളും പിടിയിലായിട്ടുണ്ട്. ഉെ്രെകയിനില്‍ നിന്നും ഇയാള്‍ മിസൈലുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ വാങ്ങി തുര്‍ക്കി വഴി സിറിയയില്‍ എത്തിച്ചു നല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha