ഫോട്ടോയ്ക്കിടയില്‍ എന്ത് ഇന്ത്യന്‍ പതാക; ഇന്ത്യന്‍ പതാക കണ്ടിട്ടും തലതിരിഞ്ഞത് മോദിക്ക് മനസ്സിലായില്ല

ജപ്പാന്‍ പ്രധാനമന്ത്രിയുമായുള്ള ഫോട്ടോ ഷൂട്ട് ദേശിയ പതാകയോടുള്ള അനാദരവ്, ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. ആസിയന്‍ ഉച്ചകോടിക്കിടെ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയുമായുള്ള കൂടിക്കാഴ്ചക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പിന്നില്‍ തലതിരിച്ചു സ്ഥാപിച്ച ഇന്ത്യന്‍ പതാക. ത്രിവര്‍ണ പതാകയുടെ പച്ച നിറം മുകളിലും കാവി നിറം താഴെയുമായാണ് ജപ്പാന്‍ പതാകക്കൊപ്പം സ്ഥാപിച്ചത്. ഇരുവരും ഹസ്തദാനം ചെയ്യുന്ന ചിത്രങ്ങള്‍ക്കൊപ്പം തലതിരിച്ചുകെട്ടിയ ഇന്ത്യന്‍ പതാകയും ലോകം കണ്ടു.
ദേശീയ പതാക തലതിരിച്ചുകെട്ടുന്നത് അനാദരവായാണ് കണക്കാക്കുന്നത്. സംഭവത്തില്‍ ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ പിഴവ് മനപ്പൂര്‍വ്വമല്ലെന്നാണ് അനൗദ്യോഗികമായി വിദേശകാര്യമന്ത്രാലയം പറയുന്നത്.
മോദി തന്റെ സുഹൃത്തും ജപ്പാനീസ് പ്രധാനമന്ത്രിയുമായ ഷിന്‍സോ അബേയുമൊത്തുള്ള ചിത്രം പതാകയുടെ മുന്നില്‍ നിന്നാണെടുത്തത്. എന്നാല്‍ തലതിരിച്ചു കെട്ടിയ പതാക മാത്രം മോദി ശ്രദ്ധിച്ചില്ല. 13ാമത് ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കന്നതിനായി മലേഷ്യയിലാണ് നരേന്ദ്ര മോദിയിപ്പോള്‍. പതാകയുടെ പച്ച നിറമുള്ള ഭാഗം മുകളിലും സാഫ്‌റണ്‍ താഴെയുമായാണ് കെട്ടിയിരുന്നത്. ചിത്രം പുറത്തുവന്നതോടെ സംഭവം സാമൂഹിക മാദ്ധ്യമങ്ങള്‍ ചര്‍ച്ചയാക്കി. തലതിരിച്ചു കെട്ടിയ പതാകയ്ക്കു മുന്നില്‍ നിന്ന് മോദി ചിത്രത്തിന് പോസ് ചെയ്തതും വിമര്‍ശനത്തിന് ഇരയാകുന്നുണ്ട്
സ്വന്തം നാട്ടില്‍ നില്‍ക്കാന്‍ സമയമില്ലാത്ത പ്രധാനമന്ത്രിക്ക് ഇതിനൊക്കെ എവിടെ സമയം എന്നാണ് ആക്ഷേപം. എങ്കിലും പെട്രോള്‍ വില ക്രിത്യമായി കൂട്ടുന്നുണ്ടല്ലോ. സോഷ്യല്‍ മീഡിയയ്ക്ക് ആഘോഷിക്കാന്‍ ഇത്രയും പോരേ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha