മ്യാന്‍മറിലെ രത്‌നഖനിക്ക് സമീപമുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് 70 മരണം, നിരവധി പേരെ കാണാതായി

രത്‌നഖനിക്ക് സമീപം മലയിടിച്ചിലിനെ തുടര്‍ന്ന് മ്യാന്‍മറില്‍ 70 മരണം. 100 കണക്കിന് പേരെ കാണാതായി. കാച്ചിന്‍ സ്‌റ്റേറ്റില്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞപ്പോഴായിരുന്നു സംഭവം. ഖനിയുമായി ബന്ധപ്പെട്ട് മാലിന്യം നീക്കല്‍, അരിക്കല്‍ ജോലികള്‍ ചെയ്തിരുന്ന ഗ്രാമീണരാണ് മരണമടഞ്ഞതെന്ന് ജേഡ് ബിസിനസ് നടത്തുന്ന ബ്രാംഗ് സെംഗ് പറഞ്ഞു.
നൂറിലധികം പേരെ കാണാതായതായി ലാമി ഗും ജാ എന്ന സാമൂഹ്യ നേതാവ് പറഞ്ഞു. ചൈനീസ് അതിര്‍ത്തിക്കടുത്ത മേഖലയായ ഇവിടം രത്‌ന ഖനനത്തിന്റെ കേന്ദ്രമാണ്. അതേസമയം ഇവിടേയ്ക്കുള്ളത് മോശമായ റോഡുകളാണ്. വൈദ്യൂതി പോകുന്നത് പതിവ് സംഭവവുമാണ്.
ഇവിടെ നിന്നും ബില്യണ്‍ കണക്കിന് ഡോളറുകളാണ് ഒഴുകുന്നത്. ഇവിടെ നിന്നും കിട്ടുന്ന പണം സൈനികഭരണ കുടുംബങ്ങളുടെ സ്വത്തിലേക്കാണ് പോകുന്നത്. മൂന്‍ സൈനിക ജനറല്‍മാരുടെ പേരിലാണ് ഇവിടുത്തെ മിക്ക കമ്പനികളും. ജീവന്‍ പോലും അവഗണിച്ചാണ് ജോലിക്കാര്‍ വലിയ രത്‌നങ്ങള്‍ കുഴിച്ചെടുക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha