യുഎസിലെ കളിസ്ഥലത്തുണ്ടായ വെടി വെയ്പ്പില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു

അമേരിക്കയിലെ ന്യൂ ഓര്‍ലെന്‍സിലെ ബെണ്ണിഫ്രണ്ട് പാര്‍ക്കിലുണ്ടായ വെടിവെയ്പ്പില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു. 16 പേര്‍ക്ക് പരുക്കേറ്റു.ഇന്നലെ രാത്രി ഏഴു മണിയോടെ ആയിരുന്നു വെടിവയ്പ്പ് നടന്നത്. 500 ലേറേ പേര്‍ സ്ഥലത്തുണ്ടായിരുന്നു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആയുധധാരികളായ രണ്ടുപേരാണ് ജനക്കൂട്ടത്തിന് നേരെ വെടി വച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വെടിവയ്പ്പിനു ശേഷം നടപ്പാതയില്‍ നിരവധിപ്പേര്‍ കിടക്കുന്നുണ്ടായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha