ഇന്ത്യയില്‍നിന്നും ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്ന 23 പേരില്‍ ആറുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്, ഐ.എസ് നിരയില്‍ ഇന്ത്യന്‍ ഭീകരരുടെ സ്ഥാനം ഏറ്റവും പിന്നില്‍

ഇന്ത്യയില്‍നിന്നും ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്ന 23 പേരില്‍ ആറുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇതില്‍ രണ്ടുപേര്‍ ജൂലൈയിലാണ് കൊല്ലപ്പെട്ടത്. ഭീകരരുടെ മരണം സ്ഥിരീകരിച്ച് ഐ.എസ് തന്നെയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
അതിഫ് വസീം മുഹമ്മദ്(തെലുങ്കാന), മുഹമ്മദ് ഉമര്‍ സുഭന്‍, മൗലാനാ അബ്ദുള്‍ കാബിര്‍ സുല്‍ത്താന്‍ അര്‍മര്‍, ഫൈസ് മസൂദ്(കര്‍ണാടക), മുഹമ്മദ് സാജിദ്(യു.പി), സഹീം ഫാറൂഖ് ടാന്‍കി(മഹാരാഷ്ട്ര) എന്നിവരാണ് പോരാട്ട ഭൂമിയില്‍ കൊല്ലപ്പെട്ടത്.
അതേസമയം, ചൈന, ഇന്ത്യ, നൈജിരിയ, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള വിദേശ ഭീകരരെ ഒരുമിച്ച് പാര്‍പ്പിച്ച് ഐ.എസ് സൂഷ്മമായി നിരീക്ഷിച്ച് വരുകയാണെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നു. കൂടാതെ ഇന്ത്യക്കാര്‍ അടക്കമുള്ള തെക്കേ ഏഷ്യന്‍ മുസ്ലിങ്ങളെ മുന്‍നിര പോരാട്ടങ്ങള്‍ക്കായി ഐ.എസ് ഉപയോഗിക്കാറില്ല. അറബ് ഭീകരരുടെ അത്രയും മികവ് പുലര്‍ത്താന്‍ ഇക്കൂട്ടര്‍ക്ക് കഴിയുന്നില്ലെന്നതാണ് ഇതിന് കാരണം. പൊതുവേ ചാവേറുകളുടെ പരിവേഷമാണ് ഇക്കൂട്ടര്‍ക്ക് ഐ.എസ് അനുവദിച്ച് നല്‍കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha