ഗിന്നസ് ബുക്കില്‍ ഇടം നേടി വധൂവരന്മാര്‍... നൂറ്റിമൂന്നാം പിറന്നാളില്‍ തൊണ്ണൂറ്റിയൊന്നുകാരിയെ ജീവിതസഖിയാക്കി

ഏറ്റവും പ്രായം കൂടിയ വധുവരന്മാരെന്ന ബഹുമതി സ്വന്തമാക്കി ഗിന്നസ് ബുക്കില്‍ ഇടം നേടിയിരിക്കുകയാണ് ബ്രിട്ടണ്‍ വംശജരായ ജോര്‍ജ് കിര്‍ബിയും ഡോറീന്‍ ലക്കിയും. രണ്ടുപേരുടെയും പ്രായം ചേര്‍ന്നാല്‍ രണ്ട് നൂറ്റാണ്ടുകള്‍ക്കടുത്തെത്തും. ജോഡികളുടെ വയസ് ചേരുമ്പോള്‍ 191 വര്‍ഷം പ്രായമെന്ന മുന്‍ ഗിന്നസ് റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായത്.
വിവാഹ സമയം ജോര്‍ജിന് 103 വയസായിരുന്നു പ്രായം. വധു ഡോറീന്റെ പ്രായമാകട്ടെ 91ഉം. തന്റെ 103ാം പിറന്നാള്‍ ദിവസമാണ് ജോര്‍ജ്, ഡോറീനെ ജീവിത സഖിയാക്കിയതെന്ന പ്രത്യേകതയുമുണ്ട് ഈ വിവാഹത്തിന്.
ഈസ്റ്റ് സസെക്‌സിലെ ഈസ്റ്റ് ബോണിലുള്ള ലന്‍ഗാം ഹോട്ടലില്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. ജോര്‍ജിന്റെ മകന്‍ നെയ്‌ലിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലാണിത്. നിലവില്‍ ഇരുവരുടെയും വയസുകള്‍ കൂട്ടിച്ചേര്‍ത്താല്‍ 194 വര്‍ഷവും 280 ദിവസവും വരും. ജൂണ്‍ 13നായിരുന്നു വിവാഹം. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. 27 വര്‍ഷം ഒരുമിച്ച് ജീവിച്ചശേഷമാണ് നിയമപരമായി ഒന്നിക്കാന്‍ ജോര്‍ജും ഡോറീനും തീരുമാനിച്ചത്. ഇരുവര്‍ക്കും ഏഴ് മക്കളും 15 പേരക്കുട്ടികളുമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha