വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെയുണ്ടായ ലേസര്‍ ആക്രമണത്തില്‍ ബ്രിട്ടീഷ് എയര്‍വേയ്‌സിലെ സഹപൈലറ്റിന് ഒരു കണ്ണ് നഷ്ടപ്പെട്ടു

വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ മിലിറ്ററി സ്‌ട്രെങ്ത് ലേസര്‍ ലൈറ്റ് കണ്ണിലടിച്ച് ബ്രിട്ടീഷ് എയര്‍വേയ്‌സ് പൈലറ്റിന് ഒരു കണ്ണ് നഷ്ടപ്പെട്ടു. .ലണ്ടനിലെ ഹീത്ത്രോ വിമാനത്താവളത്തിലാണ് ഈ സംഭവമുണ്ടായത്. ഇതുവരെയുണ്ടായതില്‍ ഗുരുതരമായ ലേസര്‍ ആക്രമണമാണിതെന്ന് അധികൃതര്‍ പറഞ്ഞു. വിമാനത്തിലെ സഹപൈലറ്റിനാണ് അപകടമുണ്ടായത്. ഇയാളുടെ വലതുകണ്ണിന്റെ റെറ്റിന ലേസര്‍ പതിച്ച് പൊള്ളുകയായിരുന്നു. ഇയാളെ ഷെഫീല്‍ഡിലെ ബാല്‍പാസ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നേരത്തെയും ഇത്തരം ആക്രമണം ഉണ്ടായിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നു.
അതേസമയം തങ്ങളുടെ ജീവനക്കാരുടെ സുരക്ഷിതത്വം തങ്ങള്‍ക്ക് ഏറെ പ്രധാനമാണെന്നും സംഭവം അന്വേഷിച്ച് വരികയാണെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ് അധികൃതര്‍ പറഞ്ഞു. ഇന്റര്‍നെറ്റില്‍ നിന്നും എളുപ്പത്തില്‍ വാങ്ങാവുന്ന ഇത്തരം ലേസര്‍ ലൈറ്റുകള്‍ ഉപയോഗിച്ച് വിമാനങ്ങള്‍ക്ക് നേരെ പലപ്പോഴായി ആക്രമണങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഗ്ലാസ്‌ഗോയിലെ ടെനമെന്റ് ബ്ലോക്കില്‍ നിന്നും ലാന്‍ഡ് ചെയ്യുന്ന വിമാനങ്ങള്‍ക്ക് നേരെ ലേസര്‍ പ്രയോഗം ഉണ്ടായിട്ടുണ്ട്. കുട്ടികളും യുവാക്കളുമെല്ലാം അശ്രദ്ധമായി ലേസര്‍ ലൈറ്റുകള്‍ ഉപയോഗിക്കുന്നുണ്ട്.
വിമാന സുരക്ഷയ്ക്ക് ലേസറുകള്‍ ഭീഷണിയായിക്കൊണ്ടിരിക്കുകയാണെന്നും അത് പൈലറ്റുമാര്‍ക്ക് പ്രയാസമായി മാറുന്നുണ്ടെന്നും ബ്രിട്ടിഷ് എയര്‍ലൈന്‍സ് അധികൃതര്‍ പറഞ്ഞു. ചെറിയ ലേസറുകള്‍ പോലും വലിയ ബുദ്ധിമുട്ടുകളുണ്ടാക്കുന്നുവെന്നും ലാന്‍ഡിങ്ങിനിടെ ഇത് തങ്ങളുടെ ശ്രദ്ധ തെറ്റിക്കുന്നുണ്ടെന്നും പൈലറ്റുമാര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha