കാമുകന്‍ കടിച്ചും ചുംബിച്ചും വിരൂപയാക്കിയ പെണ്‍കുട്ടി ഇപ്പോള്‍ ഇംഗ്ലണ്ടിന്റെ ടോപ്പ് മോഡല്‍

ധീരയായ ഒരു പെണ്‍കുട്ടിയുടെ അതിജീവനത്തിന്റെ കഥ. മുഖത്ത് കുരുക്കളോ വടുക്കളോ വന്നാല്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നവരുള്ള നമ്മുടെ നാട്ടില്‍ ലണ്ടനില്‍നിന്നുള്ള ഒരു പെണ്‍കുട്ടിയുടെ ജീവിതകഥ. ഇങ്ങനെയും ചുംബന ദുരിതങ്ങളോ. കാമുകന്മാരില്‍ നിന്നും ഏതെങ്കിലും രീതിയില്‍ ഉപദ്രവം ഏറ്റുവാങ്ങാത്ത പെണ്‍കുട്ടികളില്ല. എന്നാല്‍ ഇംഗ്ലണ്ട് കാരിയായ ചന്റല്ലെ വാര്‍ഡിന് കാമുകനില്‍ നിന്നും ഏല്‍ക്കേണ്ടി വന്നത് ദുരിതം തന്നെയാണ്. ഉമ്മ നല്‍കിയില്ലെന്ന് ആരോപിച്ച് മുന്‍ കാമുകന്‍ വാര്‍ഡിന്റെ മുഖം മുഴുവന്‍ കടിച്ച് വിരൂപയാക്കുകയായിരുന്നു.
എന്നാല്‍ മുന്‍ കാമുകന്റെ ഈ ക്രൂരതകളൊന്നും വേര്‍ഡിന്റെ സ്വപ്‌നങ്ങള്‍ക്ക് വിലങ്ങ്തടിയായില്ല. ഇപ്പോള്‍ ഇംഗ്ലണ്ടിലെ ടോപ്പ് മോഡല്‍ ആയിരിക്കുകയാണ് ഇപ്പോള്‍. മുന്‍ കാമുകന്‍ കടിച്ച് വിരൂപയാക്കിയ മുഖം വച്ച് ഒരുപാട് കാലം വൈകാതെയാണ് ഇംഗ്ലണ്ടിലെ ടോപ്പ് മോഡല്‍ മത്സരത്തിനെത്തിയത്.
മത്സരത്തില്‍ വിജയിച്ചതോടെ അവസരങ്ങള്‍ വേര്‍ഡിനെ തേടി എത്തുകയാണ്. 1000 ബ്രിട്ടീഷ് പൗണ്ടില്‍ ഒരു കമ്പനിയുമായി വേര്‍ഡ് എഗ്രിമെന്റ ഒപ്പിടുകയും ചെയ്തു. മത്സരത്തില്‍ വിജയിച്ചത് തന്നെ സംബന്ധിച്ചിടത്തോളം ഒരു അത്ഭുതമാണ്. ഈ നേട്ടം എന്നെ കൂടുതല്‍ ശക്തയാക്കിയെന്നും വേര്‍ഡ് പ്രതികരിച്ചു.
രണ്ട് വര്‍ഷം മുമ്പാണ് കാമുകനായിരുന്ന കല്ലി എന്നയുവാവില്‍ നിന്നും വേര്‍ഡിന് നേരെ ആക്രമണം ഉണ്ടായത്. ഉമ്മ നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് വേര്‍ഡിന്റെ ചുണ്ടും കവിളും കല്ലി കടിച്ച് മറിക്കുകയായിരുന്നു. സംഭവത്തില്‍ യുവാവിന് എട്ട് വര്‍ഷത്തേക്ക് കോടതി തടവ് ശിക്ഷ വിധിച്ചിരുന്നു.
ഫിനാന്‍സ് അസിസ്റ്റന്റായി ജോലി ചെയ്യുന്ന വേര്‍ഡ് ജൂലൈയില്‍ നടന്ന മിസ് സണ്ടര്‍ലാന്‍ഡ് ഇവന്റില്‍ മൂന്നാം സ്ഥാനം നേടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha