കുട്ടിയെ അറസ്റ്റ് ചെയ്തതിന് 90 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടു

സ്വന്തമായി നിര്‍മിച്ച ക്ലോക്ക് ബോംബാണെന്നു തെറ്റിദ്ധരിച്ച് ടെക്‌സസില്‍ കുട്ടിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുട്ടിയുടെ രക്ഷകര്‍ത്താക്കള്‍ രംഗത്ത്. അഹമ്മദ് മുഹമ്മദ് എന്ന ബാലനെ അറസ്റ്റ് ചെയ്തതുവഴി കുട്ടിക്കുണ്ടായ മനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകള്‍ക്കു നഷ്ടപരിഹാരമെന്ന നിലയില്‍ ഒന്നരക്കോടി യുഎസ് ഡോളര്‍ (90 കോടി രൂപ) നഷ്ടപരിഹാരമായി നല്‍ണമെന്നാണ് കുട്ടിയുടെ വീട്ടുകാര്‍ ആവശ്യപ്പെടുന്നത്.
കൂടാതെ ഇര്‍വിംഗ് സിറ്റി മേയറും പോലീസ് മേധാവിയും മാപ്പ് എഴുതി നല്‍കണമെന്നും അഭിഭാഷകന്‍ വഴി കുട്ടിയുടെ വീട്ടുകാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നതില്‍ ഒരു കോടി ഡോളര്‍ ഇര്‍വിംഗ് നഗര അധികൃതരും 50 ലക്ഷം ഡോളര്‍ സ്‌കൂള്‍ അധികൃതരും നല്‍കണമെന്നാണു കുട്ടിയുടെ വീട്ടുകാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 60 ദിവസത്തിനകം നോട്ടീസിനു മറുപടി നല്‍കിയില്ലെങ്കില്‍ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുമെന്നും മുന്നറിയിപ്പുണ്ട്.
ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന അഹമ്മദ് മുഹമ്മദ് എന്ന പതിന്നാലുകാരനെ വീട്ടില്‍ നിര്‍മിച്ച ക്ലോക്ക് ബോംബാണെന്നു തെറ്റിദ്ധരിച്ച് പോലീസ് അറസ്റ്റ് ചെയ്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha