നൈജീരിയയില്‍ ചാവേര്‍ ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

നൈജീരിയയില്‍ ചാവേറുകളുടെ ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. കലോ നഗരത്തില്‍ ഷിയ മുസ്ലീംഗളുടെ ആഘോഷ ചടങ്ങിനിടെയായിരുന്നു ചാവേര്‍ പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ നിരവധിപേര്‍ക്ക് പരുക്ക് പറ്റി. ഇതില്‍ പലരുടെയും നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
നൈജീരിയയിലെ കലോ നഗരത്തിലാണ് ആക്രമണമുണ്ടായത്. ഷിയ മുസ്ലീങ്ങളുടെ ആഘോഷ ചടങ്ങിലേക്ക് ഇടിച്ച് കയറി ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവ സ്ഥലത്തു വച്ചു തന്നെ 21 പേരും കൊല്ലപ്പെട്ടു. പരുക്ക് പറ്റിയവരെ പല ആശുപത്രികളിലും പ്രവേശിപ്പിച്ചു. ബോബുമായി ഒരാള്‍ പോലീസ് പിടിയിലായതിന് തൊട്ട് പിന്നാലെയാണ് ആക്രമണമുണ്ടായതെന്ന് ദൃഷ്‌സാക്ഷികള്‍ പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം തീവ്രവാദ സംഘടനയായ ബൊക്കൊഹറാമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha