സൗദിയില്‍ തിരഞ്ഞെടുപ്പില്‍ വോട്ടിടാന്‍ ആദ്യമായി സ്ത്രീകള്‍

ലിംഗസമത്വം, സ്ത്രീകളുടെ അവകാശം എന്നീ ആശയങ്ങള്‍ അപരിചിതമായ നാട്ടില്‍ മാറ്റങ്ങള്‍ക്ക് തുടക്കമായി സ്ത്രീകളും തിരഞ്ഞെടുപ്പിലേക്ക്. ഡിസംബര്‍ 12ന് നടക്കുന്ന സൗദി മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലാണ് സ്ത്രീകള്‍ക്ക് വോട്ടിടാനും മത്സരിക്കാനും അനുമതി ല്‍കി. ആദ്യ അവസരം പ്രയോജനപ്പെടുത്താന്‍ 900 വനിതാസ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുമ്പോള്‍ 1.31 ലക്ഷം പേര്‍ മാത്രമാണ് വോട്ടിന് അപേക്ഷിച്ചത്. 210 ലക്ഷം ജനസംഖ്യയുള്ള രാജ്യത്ത് 13.5 ലക്ഷം പുരുഷന്മാര്‍ വോട്ടിടാന്‍ അപേക്ഷിച്ചെന്നാണ് കണക്ക്.
വാഹനമോടിക്കാന്‍ പാടില്ല,പുറത്തിറങ്ങുമ്പോള്‍ ഉച്ചിമുതല്‍ പാദം വരെ മൂടണം, യാത്ര, ജോലി, കല്യാണം എന്നിവയ്ക്ക് പുരുഷ പ്രജകളുടെ അനുമതി വേണം എന്നിങ്ങനെ നിയമങ്ങളുള്ള ലോകത്തെ ഏക രാജ്യമാണ് സൗദി അറേബ്യ. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധി സഭയില്ലാത്ത രാജ്യത്ത് 2005-ലാണ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് തുടങ്ങിയത്. 2011-ല്‍ രണ്ടാമത് തെരഞ്ഞെടുപ്പ് നടന്നെങ്കിലും പുരുഷന്മാര്‍ മാത്രമാണ് വോട്ടിട്ടത്. ഇസ്ലാംമത ദര്‍ശനങ്ങളെ കര്‍ക്കശമായി പിന്തുടരുന്ന സൗദിയിലെ ആദ്യ അവസരത്തില്‍ സ്ത്രീകള്‍ക്ക് തന്നെ വോട്ടിടാന്‍ തയ്യാറെടുക്കുകയാണ് അന്നാട്ടുകാരായ സ്ത്രീകള്‍.
മുന്‍രാജാവ് അബ്ദുള്ളയാണ് 2005-ല്‍ തെരഞ്ഞെടുപ്പ് നടപ്പാക്കിയത്. ഇത്തവണ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ പങ്കെടുക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. മന്ത്രിസഭയെ ശുപാര്‍ശ ചെയ്യുന്ന ഷൂറയില്‍ സ്ത്രീകളെ നിയമിക്കാനും 2013-ല്‍ അദ്ദേഹം ഉത്തരവിട്ടിരുന്നു. 2013 ജനുവരിയില്‍ അദ്ദേഹം മരിച്ചശേഷമാണ് നിലവിലെ രാജാവ് സല്‍മാന്‍ അധികാരമേറ്റത്. 284 മുനിസിപ്പല്‍ കൗണ്‍സിലുകളിലേയ്ക്ക് 7000 പേരാണ് മത്സരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha