നരേന്ദ്ര മോഡിയും നവാസ് ഷെരീഫും കൂടിക്കാഴ്ച നടത്തി

യു.എന്‍ കാലാവസ്ഥാ ഉച്ചകോടി നടക്കുന്നതിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും കൂടിക്കാഴ്ച നടത്തി. ഇരുവരും കൈ കൊടുക്കുന്ന ഫോട്ടോ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് ട്വീറ്റ് ചെയ്തു. 2015 ഉഫ സമ്മേളനത്തിനു ശേഷം ഇതാദ്യമായാണ് മോഡി നവാസ് ഷെരീഫിനെ കാണുന്നത്. വിവിധ നയതന്ത്ര കാര്യങ്ങളില്‍ ചര്‍ച്ച നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതുവരെ ഒന്നും പുറത്തുവിട്ടില്ല.
ഇന്ത്യാ പാക് ക്രിക്കറ്റ് ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട് അനുകൂല തീരുമാനം അറിയിച്ചിരിക്കാമെന്നും റിപ്പോര്‍ട്ടുണ്ട്. തര്‍ക്കവിഷയങ്ങളില്‍ ഇന്ത്യയുമായി ചര്‍ച്ചയ്ക്കു തയ്യാറാണെന്നു നേരത്തെ നവാസ് ഷെരീഫ് പറഞ്ഞിരുന്നു. ഇന്ത്യ അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ അയല്‍രാജ്യങ്ങളുമായി സൗഹൃദത്തില്‍ കഴിയാനാണ് തങ്ങളുടെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പാരിസില്‍ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിക്കിടെ ഫ്രാന്‍സ് പ്രസിഡന്റ് ഫ്രാന്‍സോ ഒലാന്‍ദുമായി മോഡി കൂടിക്കാഴ്ച നടത്തിയിരുന്നു. യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുമായി ഇന്നു വൈകിട്ട് കൂടിക്കാഴ്ച നടത്തുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha