മാലിയില്‍ അഭയാര്‍ത്ഥി ട്രക്കിന് നേരെ ആയുധധാരികള്‍ നടത്തിയ ആക്രമണത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു

മാലിയില്‍ അഭയാര്‍ഥി ട്രക്കിനു നേരെ ആയുധധാരികള്‍ നടത്തിയ ആക്രമണത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ആറു പേര്‍ക്ക് പരിക്കുപറ്റി. അഭയാര്‍ഥികളുമായി കിധലിലേക്ക് പോകുകയായിരുന്ന ട്രക്കിനു നേരെയാണ് ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. അക്രമികള്‍ ആദ്യം ട്രക്കിന്റെ ടയര്‍ വെടിവച്ചു തകര്‍ത്തു. പിന്നീട് യാത്രക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. നൈജീരിയ, നൈജര്‍, ഗിനിയ, മാലി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ട്രക്കില്‍ ഉണ്ടായിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha